കോടമൂടിയ കാട്ടുവഴിയിലൂടെ ആനവണ്ടിയിൽ ഒരു യാത്ര പോകാം?; അടിച്ചുകേറിവാ..ആരേയും കൊതിപ്പിക്കും കാഴ്ചകൾ
മഴ മാറിയതോടെ സഞ്ചാരികൾ വീണ്ടും ബാഗ് തയ്യാറാക്കി തുടങ്ങി. കേരളത്തിൽ തന്നെ കണ്ട് തീർക്കാൻ ഇഷ്ടം പോലെ സ്ഥലങ്ങൾ ഉള്ളപ്പോൾ അത് തന്നെ വേണ്ടേ അല്ലേ ഒക്ടോബർ മാസത്തിലെ യാത്ര ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടത്. അങ്ങനെയെങ്കിൽ യാത്രാപ്രേമികൾക്ക് ഇത്തവണ മലപ്പുറം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അത്യുഗ്രൻ യാത്ര പാക്കേജുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. വെറുതെ പറയുന്നതല്ല, ഒക്ടോബറിൽ കേരളത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലേക്കാണ് യാത്രകൾ പലതും. ഇതിൽ ട്രെക്കിങ് സ്പോട്ടുകളും ക്രൂയിസ് യാത്രയുമെല്ലാം ഉൾപ്പെട്ടിട്ടുണ്ട്.
അതിരപ്പുള്ളി-മലക്കപ്പാറ യാത്ര-മഴ മാറിയെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. കുത്തിയൊലിച്ച് പതിക്കുന്ന കേരളത്തിന്റെ നയാഗ്ര കാണാൻ ഇപ്പോഴും സഞ്ചാരികളുടെ ഒഴുക്കാണ്. ഇതിനൊപ്പം കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലക്കപ്പാറയും കണ്ട് മടങ്ങുന്നതാണ് പാക്കേജ്. ഒക്ടോബർ ആറിനാണ് യാത്ര. രാവിലെ 4 മണിയോടെ മലപ്പുറം ഡിപ്പോയിൽ നിന്നും ബസ് പുറപ്പെടും. ഈ ഏകദിന യാത്രക്ക് 920 രൂപയാണ് ചെലവ്. ഒക്ടോബർ 12 നും ഇതേ പാക്കേജ് ഉണ്ട്.

മാമലക്കണ്ടം-മൂന്നാർ പാക്കേജ്- മഴയും കോടമഞ്ഞും ഇറങ്ങുന്ന കാഴ്ച കാണാൻ എവിടേക്ക് പോകണം? മൂന്നാറിലേക്ക് അല്ലാതെ മറ്റെവിടേക്ക് അല്ലേ. മഴ മാറിയതോടെ കോടയാണ് മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത്. കാടും പുഴയും വെള്ളച്ചാട്ടങ്ങളുമെല്ലാമായി സഞ്ചാരികളെ സന്തോഷിപ്പിക്കാൻ മാമലക്കണ്ടവും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1630 രൂപയാണ് പാക്കേജിന്. മൂന്നാറും കാന്തല്ലൂരും കൂടിയുള്ള മറ്റൊരു പാക്കേജും ഉണ്ട്. ഈ ദ്വിദിന യാത്ര ഒക്ടോബർ 26 നാണ്. 2020 രൂപയാണ് ഒരാൾക്കുള്ള ചെലവ്.
കണ്ണൂർ-പൈതൽമല പാക്കേജ്- കണ്ണൂരിലെ ഏറ്റവും മനോഹരമായ ട്രെക്കിങ് ഇടങ്ങളിൽ ഒന്നായ പൈതൽമലയിലേക്കുള്ള പാക്കേജ് ഒക്ടോബർ 19 നാണ്. രണ്ട് ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ യാത്ര. 1310 രൂപയാണ് ഒരാൾക്കുള്ള ചെലവ്.
അടവി-ഗവി-പരുന്തുംപാറ- മഞ്ഞിറങ്ങമ്പോൾ ഗവി ഇല്ലാതെ എന്ത് യാത്ര. 90 കിമിയോളം കാടിന്റെ വന്യത ആസ്വദിച്ച് വന്യമ-ഗങ്ങളേയുമെല്ലാം കണ്ട് കൊണ്ടൊരു യാത്രയാണിത്. ഏകദിന പാക്കേദാണ്. ഒരാൾക്ക് 3000 രൂപയാണ് ഈടാക്കുന്നത്. ഒക്ടോബർ 30 ന് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലേക്കും പാക്കേജ് ഉണ്ട്. 830 രൂപയ്ക്ക് ഈ യാത്ര പോകാം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും 8547109115.












Click it and Unblock the Notifications