Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവി വഴി കുമളി കമ്പം കറങ്ങാം, പൈതൽ മലയും വയനാടും കയറാം; പ്രത്യേക പാക്കേജ്

ഗവി, മൂന്നാർ, വയനാട്, പൈതൽമല.. ഇങ്ങനെ സഞ്ചാരികൾ പോകാനാഗ്രഹിക്കുന്ന കേരളത്തിലെ ഏറ്റവും മനോരഹരമായ ഇടങ്ങളിലേക്ക് ഒരു യാത്ര പോയാലോ. യാത്രയെ കുറിച്ച് നിങ്ങളായി പ്രത്യേക പ്ലാനൊന്നും ചെയ്യേണ്ട. വേണ്ട ദിവസം പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം തിരഞ്ഞെടുത്താൽ മാത്രം മതി. കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നിങ്ങളുടെ യാത്രയ്ക്ക് വഴികാട്ടും.

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ ടൂർ പാക്കേജുകളാണ് ഇവർ ഒരുക്കിയിരിക്കുന്നത്. വിശദമായി അറിയാം

 gavi-

ഗവി-കുമളി-കമ്പം: സെപ്റ്റംബർ 21ന് വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിച്ച് അന്ന് ഹോട്ടലിൽ താമസം, ശനിയാഴ്ച ഗവിയിലും സന്ദർശനം നടത്തി ഞായറാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ എത്തിച്ചേരും.

വാഗമൺ -മൂന്നാർ: സെപ്റ്റംബർ 22, 30 തീയതികളിൽ വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ വാഗമണ്ണിൽ എത്തിച്ചേരും. ഓഫ് റോഡ് ജീപ്പ് സഫാരി, പൈൻ ഫോറസ്റ്റ്, അഡ്വെഞ്ചർ പാർക്ക്, വാഗമൺ മേഡോസ് എന്നിവ സന്ദർശനം. രാത്രിയിൽ ക്യാമ്പ് ഫയർ ഉണ്ടായിരിക്കും. രണ്ടാമത്തെ ദിവസം മൂന്നാറിൽ ആറോളം ഡെസ്റ്റിനേഷനുകൾ സന്ദർശിച്ച് അടുത്ത ദിവസം രാവിലെ ആറ് മണിക്ക് തിരിച്ചെത്തും.

മൂന്നാർ: സെപ്റ്റംബർ 30ന് വൈകീട്ട് ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ഒക്ടോബർ മൂന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തും. ഒന്നാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയിന്റ്, പൊന്മുടി ഡാം, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ കേവ്, ഫോട്ടോ പോയിന്റ് എന്നിവ സന്ദർശിച്ച് മൂന്നാറിൽ ഹോട്ടലിൽ താമസം. രണ്ടാമത്തെ ദിവസം ഇരവികുളം നാഷണൽ പാർക്ക്, ബോട്ടാനിക്കൽ ഗാർഡൻ, ഫ്ളവർ ഗാർഡൻ, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, കുണ്ടള തടാകം, സിഗ്നൽ പോയിന്റ് എന്നിവ സന്ദർശിക്കും.

പൈതൽ മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയം തട്ട്: സെപ്റ്റംബർ 24ന് രാവിലെ 6.30 പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന പാക്കേജിൽ മൂന്നു ഡെസ്റ്റിനേഷനുകൾ സന്ദർശിക്കും. ഭക്ഷണവും എൻട്രി ഫീ ഉൾപ്പെടെയാണ് പാക്കേജ്

വയനാട്: സെപ്റ്റംബർ 24ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി 10.30 തിരിച്ചെത്തുന്ന പാക്കേജിൽ ബാണാസുരസാഗർ ഡാം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ചെയിൻ ട്രീ എന്നിവ സന്ദർശിക്കും.

വയനാട്: സെപ്റ്റംബർ 30ന് രാവിലെ 5.45നു പുറപ്പെട്ട് സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാർക്ക് (ഗ്ലാസ് ബ്രിഡ്ജ്), മുത്തങ്ങ ജംഗിൾ സഫാരി എന്നിവ സന്ദർശിച്ച് രാത്രി രണ്ട് മണിയോടെ കണ്ണൂരിൽ തിരിച്ചെത്തുന്നു. മുത്തങ്ങ വന്യ ജീവി സാങ്കേതത്തിലൂടെയുള്ള രാത്രി യാത്രയാണ് ഈ പാക്കേജിന്റെ പ്രത്യേകത.

റാണിപുരം-ബേക്കൽ: ഒക്ടോബർ ഒന്നിന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുന്ന പാക്കേജിൽ വടക്കേ മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവ ഉൾപ്പെടുന്നു. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+