Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയും ഗവിയും വിളിക്കുന്നു, കോട മഞ്ഞിന്റെ അകമ്പടിയോടെ ഒരു കിടിലൻ യാത്രയ്ക്ക്; 1400 രൂപ പാക്കേജ്

മഴക്കാലത്ത് കേരളത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഏതാണ്? ലിസ്റ്റിൽ മൂന്നാറും വയനാടുമൊക്കെ കാണുമെങ്കിലും പലരുടെ മനസിലും ഗവിയൊന്ന് കണ്ടാൽ കൊള്ളാമെന്ന ചിന്ത ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല. എങ്ങനെ തോന്നാതിരിക്കും, കാടിനുള്ളിലൂടെ മഴയും കോടയും താണ്ടി മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന യാത്ര, ഏത് സഞ്ചാരിയെ ആണ് ഈ കാഴ്ചകളും യാത്രയുമെല്ലാം സന്തോഷിപ്പിക്കാത്തത്.

ഓഡിനറി എന്ന സിനിമയാണ് സഞ്ചാരികൾക്കിടയിൽ ഗവിയെ പ്രിയങ്കരമാക്കിയത്. അതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പ്രത്യേകിച്ച് മഴയിലും മഞ്ഞുകാലത്തുമുള്ള ഗവിക്കാഴ്ച കാണാൻ. വനം വകുപ്പിന്റെ കീഴിലാണ് ഈ ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് ചാടികയറി പോകാം എന്നൊക്കായാണ് പ്ലാനെങ്കിൽ നിരാശപ്പെടേണ്ടി വരും.

gavi2-1

കെ എസ് ആർ ടി സി യാത്രകൾക്ക് പ്രിയമേറിയതോടെ ആനവണ്ടിയിൽ ഗവി യാത്ര നടത്തുന്നവർ ഏറെയാണ്. കെ എസ് ആർ ടി സിയുടെ ഓഡിനറി സർവ്വീസുകളിൽ ഗവയിലേക്ക് പോകുന്നവർ ഉണ്ട്. എന്നാൽ ഈ സർവ്വീസുകളുടെ സമയക്രമം പലർക്കും തലവേദനയാണ്. യാതൊരു ആശങ്കയുമില്ലാതെയാണ് യാത്ര പോയി വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കെ എസ് ആർ ടി സി തന്നെ നിങ്ങളെ സഹായിക്കും. വളരെ എളുപ്പത്തിൽ പോകാൻ സാധിക്കുന്ന, ചെലവ് കുറഞ്ഞൊരു പാക്കേജാണ് ഇപ്പോൾ പത്തനംതിട്ട കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ അവതരിപ്പിച്ചിരിക്കുന്നത്. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം

ജുലൈ 27 ന് പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കാടിനുള്ളിലൂടെ ഏകദേശം 90 കിമിയോളം യാത്ര ചെയ്ത് കുട്ടവഞ്ചി സവാരിയും നടത്തി പോരുന്ന വഴി ഇടുക്കിയിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറ കൂടി കണ്ട് തിരികെ പത്തനംതിട്ടയിലെത്തുന്നതാണ് പാക്കേജ്. മൂഴിയാർ ഡാം, കക്കി ഡാം റിസർവോയർ, കക്കി ഡാം, എക്കോ പാറ, ആനത്തോട് ഡാം, ഗവി ഡാം, പമ്പാ ഡാം, എന്നിവയും പോകുന്ന വഴിയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും പത്തനംതിട്ട ബജറ്റ് ടൂറിസം സെല്ലിന്‍റെ 94957 52710, 9995332599, 6238309941, 960505744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+