കൊടുംചൂടിലും തണുപ്പ്.. ഗവി വിളിക്കുന്നു, കാനന ഭംഗി ആസ്വദിച്ചൊരു ഗംഭീര യാത്ര
വേനൽ പൊള്ളിക്കാൻ തുടങ്ങിയോ? കൊടും ചൂടിൽ തണുപ്പ് തേടിയുള്ള ഒരു യാത്രയാണെങ്കിൽ നേരെ പോകാം ഗവിയിലേക്ക്. തണുത്ത കാറ്റിൽ കാനന ഭംഗി ആസ്വദിച്ചൊരു ഗംഭീര യാത്രയാണ് ഗവി സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. എങ്ങനെ എത്തിച്ചേരുമെന്നാണെങ്കിൽ കാഞ്ഞങ്ങാട് കെ എസ് ആർ ടി സി അതിന് നിങ്ങളെ സഹായിക്കും. ഇതാദ്യമായാണ് ഇവിടെ നിന്ന് ഗവിയിലേക്ക് പാക്കേജ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 20 നാണ് യാത്ര ആരംഭിക്കുക. ഗവി മാത്രമല്ല കേട്ടോ, മറ്റ് 5 സ്ഥലങ്ങൾ കൂടി പാക്കേജിൽ കാണാൻ സാധിക്കും.
ഗവി
ഓഡിനറി എന്ന ഒറ്റ മലയാള സിനിമയിലൂടെ പ്രശസ്തമായ നാടാണ് ഗവി. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലേറ ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചൂടുകാലത്ത് തണുപ്പ് തേടി ഇവിടെ സഞ്ചാരികൾ എത്താറുണ്ട്. ഇവിടേക്കുള്ള യാത്രയിൽ കാടിന്റെ സൗന്ദര്യം മാത്രമല്ല, കാട്ടുചോലകളും വന്യമഗങ്ങളേയുമെല്ലാം സഞ്ചാരികൾക്ക് കാണാം

അടവി
കല്ലാർ നദിയുടെ തീരത്താണ് കോന്നി-അടവി ഇക്കോ ടൂറിസം സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിയാൽ കല്ലാറിലൂടെയുടെ കുട്ടവഞ്ചി സവാരിയാണ് ആസ്വദിക്കേണ്ടത്. നിബിഡ വനത്തിലൂടെ ഒഴുക്കുന്ന നദിയിലൂടെയുള്ള ഈ സവാരി സഞ്ചാരികൾക്ക് പുതുഅനുഭവമായിരിക്കും.
കമ്പം
മുന്തിരിപ്പാടങ്ങൾ കാണാനാണ് കമ്പത്തേക്ക് ആളുകൾ പോകുന്നത്. ഇവിടെ നിരവധി ജമന്തിപാടങ്ങളുമുണ്ട്. തേനിയുടെ വിദൂര ദൃശ്യങ്ങളും സഞ്ചാരികൾക്ക് ആസ്വദിക്കാം
പരുന്തുംപാറ
പരന്നപാറകളാണ് ഇവിടെ ഉള്ളത്. അതിനാലാണ് പരുന്തുംപാറ എന്ന പേര് വന്നത്രേ. വലിയ കൊക്കളും ഇവിടെ ഉണ്ട്. കാറ്റും കാഴ്ചകളും കോടമഞ്ഞുമാണ് ഇവിടുത്തെ ആകർഷണം.
കുമളി
തേയില തോട്ടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കൂടാതെ പുരാതന ബംഗ്ലാവുകളും കാണാം
രാമക്കൽമേട്
ചെങ്കുത്തായി കിടക്കുന്ന മലമടക്കുകളും ഇവിടുത്തെ വ്യൂ പോയിന്റുമാണ് പ്രധാന കാഴ്ചകൾ
വൈകീട്ട് 03.15 ഓടെയാണ് ഗവിയിലേക്ക് യാത്ര തിരിക്കുക. പുലർച്ചെ നാല് മണിയോടെ റാന്നിയിലത്തു. ഇവിട െനിന്ന് അഞ്ചരയോടെയാണ് ഗവയ്ക്ക് തിരിക്കുക. ഏകദേശം ആറരയോടെ പ്രഭാത ഭക്ഷണം കഴിച്ചാണ് യാത്ര. ഏകദേശം 90 കിമിയോളം കാടിനുള്ളിലൂടെ കെഎസ്ആർടിസി ബസിലാണ് ഇവിടേക്കുള്ള യാത്ര. ഉച്ചഭക്ഷണമെല്ലാം ഗവിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഗവയിലെ കാഴ്ചകൾ കണ്ട് കഴിഞ്ഞാൽ വൈകൂട്ടോടെ ഇടുക്കിയിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലേക്ക് യാത്ര തിരിക്കും. 4.30 ഓടെയാണ് പരുന്തുംപാറയിൽ എത്തുക. വൈകീട്ടത്തെ ചായകുടിയും കഴിഞ്ഞ് തമിഴ്നാട്-കേരള ബോഡർ പ്രദേശമായ കുമിളിയിലേക്ക് പോകും. രാത്രി അവിടെത്തന്നെയാണ് രാത്രി ഭക്ഷണം തയ്യാറാക്കിയിരിക്കുന്നത്.
മൂന്നാം ദിനത്തിൽ പ്രഭാത ഭക്ഷണത്തിന് ശേഷം 9.30 ഓടെയാണ് കമ്പത്തേക്കുള്ള ജീപ് സഫാരി. അവിടെ നിന്ന് ഉച്ചയോടെ കുമിളിയിൽ എത്തി ഉച്ചഭക്ഷണം കഴിക്കും. 2.30 ഓടെ സ്പൈസ് ഗാർഡൻ, നാല് മണിക്ക് രാമക്കൽമേട്, എന്നിവയും കണ്ട് നാട്ടിലേക്ക് മടങ്ങും. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും
9446088378, 8606237632


Click it and Unblock the Notifications