ഗവിയിൽ പോകണോ? അതോ മൂന്നാറോ? യാത്ര പൊളിക്കാം, അതും കുറഞ്ഞ ചിലവിൽ തന്നെ; ഇതാ പാക്കേജ്
തിരുവനന്തപുരം: ദീപാവലി,ശിശുദിന അവധികൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും പലരും അല്ലേ? കുടുംബവുമൊത്തൊരു യാത്ര ഈ സമയത്ത് പോകാൻ ആഗ്രഹിക്കാത്തവർ ആരാണുണ്ടാകുക? എന്നാൽ അങ്ങനെയൊരു യാത്ര പോകണമെങ്കിൽ ഇക്കാലത്ത് പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അങ്ങനെയെങ്കിൽ കീശചോരാതെ ഒരു യാത്രയാണെങ്കിലോ? പോകാൻ ഒരുക്കമാണോ? എന്നാൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട, നേരെ വിളിച്ചോ വെഞ്ഞാറമൂട് കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക്. വരും ദിവസങ്ങളിൽ ചെലവ് കുറഞ്ഞ നിരവധി പാക്കേജുകളാണ് സെൽ അവതരിപ്പിച്ചിരിക്കുന്നത്. അതും ഒരിക്കലെങ്കിലും നമ്മൾ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് തന്നെ. വിശദമായി അറിയാം.

നവംബർ 14 ന് ഗവിയിലേക്കാണ് പാക്കേജ്. ജീവിതകാലത്ത് ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗവി. ഒരിക്കല്‍ കണ്ടാല്‍ അതിന്റെ മാന്ത്രികാനുഭൂതി നിങ്ങളെ പിന്നെ കൈവിടില്ല. ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോര്‍ ക്യാമ്പിംഗ് എല്ലാമായി ആകെമൊത്തെ ഒരു ഗംഭീര അനുഭവം തന്നെയായിരിക്കും ഗവി സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്ന ഗവിയിലേക്കുള്ള ആനവണ്ടി യാത്ര തന്നെ സഞ്ചാരികൾക്ക് ഒരു പുതു അനുഭവമായിരിക്കും.
ഇവിടെ നിന്ന് 19 ന് വീണ്ടും ഗവിയിലേക്ക് യാത്രയുണ്ട്. അച്ചൻകോവിലും കുംഭവുരുട്ടി വെള്ളച്ചാട്ടവുമെല്ലാം ആസ്വദിച്ച് പോകാനാകുന്ന രീതിയിലാണ് യാത്ര. മൂന്നാറാണ് വെഞ്ഞാറമൂടിൽ നിന്നുള്ള മറ്റൊരു പാക്കേജ്. 25 നാണ് ഇവിടേക്കുള്ള യാത്ര. മൂന്നാറിനെക്കുറിച്ച് പ്രത്യേകം വിവരിക്കേണ്ടതില്ലല്ലോ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍ എന്നിങ്ങനെ അവധി ആഘോഷത്തിന് യോജിച്ചതെല്ലാം തന്നെ മൂന്നാർ നിങ്ങൾക്കായി കാത്തുവെച്ചിട്ടുണ്ട്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്.ഇതെല്ലാം ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് യാത്രയും ഒരുക്കിയിരിക്കുന്നത്.
29 ന് കന്യാകുമാരിയിലേക്കാണ് യാത്ര. കന്യാകുമാരിയിലെ ക്ഷേത്രവും വിവേകാനന്ദപ്പാറയും തിരുവുള്ളവർ പ്രതിമയും കടലും കാഴ്ചയുമെല്ലാമായി യാത്രക്കാർ മതിയാവോളം കണ്ട് ആസ്വദിക്കാനുള്ള കാര്യങ്ങളുണ്ട് കന്യാകുമാരിയിൽ. കാലാവസ്ഥ വ്യതിയാനമനുസ്സരിച്ച്
യാത്രാ തിയതികളിൽ മാറ്റം വരുത്തിയേക്കുമെന്ന് കെ എസ് ആർ ടിസി അറിയിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9746865116 , 9947451387, 9447005995 , 9447501392, 9447324718 നമ്പറിൽ ബന്ധപ്പെടാം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications