അവധികൾ ഒന്നും വിട്ടുകളയേണ്ട, കാടും മലയും കയറി വരാം, പാക്കേജ് ഇതാ
ഏറെ അവധി ഉളളതുകൊണ്ട് ഡിസംബർ പൊതുവെ യാത്രാപ്രേമികളുടെ ഇഷ്ടമാസമാണ്. ഈ വർഷത്തെ അവസാനത്തെ യാത്ര ചെയ്യാൻ ഒക്കുന്ന മാസം കൂടിയാണ് കേട്ടോ ഡിസംബർ, ഒപ്പം അതിമനോഹരമായ കാലവസ്ഥയുള്ള സമയവും. ഈ സമയത്ത് മിക്ക ആളുകളും യാത്രയ്ക്കായി തിരഞ്ഞെടുക്കുക കാനന വഴികളും ട്രക്കിങ് സ്പോട്ടുകളുമെല്ലാമാണ്. ഇതിൽ തന്നെ ഇടുക്കിയിലേയും വയനാട്ടിലേയും സ്ഥലങ്ങൾ തന്നെയാണ് മുൻഗണന.
എന്തായാലും കാടും മലകയറ്റവുമൊക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഈ മാസം തന്നെ അങ്ങനെയൊരു യാത്ര പോകാം. കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് അത്തരമൊരു യാത്ര ഒരുക്കുന്നത്. ഡിസംബർ 20 നാണ് കണ്ണൂരിൽ നിന്നും യാത്ര തിരിക്കുക, പാക്കേജിനെ കുറിച്ച് അറിയാം

ഗവി-കുമളി-രാമക്കൽ മേട്
20 ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് 23 രാവിലെ 6 ന് മടങ്ങിയെത്തുന്ന തരത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.ആദ്യ ദിനത്തിലെ യാത്ര ഗവിയിലേക്കാണ്. കാടിന്റെ ഭംഗി ആസ്വദിച്ച് പോകാൻ പറ്റുന്ന മനോഹര യാത്രകളിൽ ഒന്നുകൂടിയാണ് ഗവിയിലേക്ക് ഉള്ളത്. രണ്ടാമത്തെ ദിവസം കുമളിയിലേക്കാണ് യാത്ര. ഇടുക്കി-തമിഴ്നാട് അതിർത്തയിലെ ചെറുഗ്രാമമാണ് കുമളി. ഇവിടെയെത്തിയാൽ കമ്പം, രാമക്കൽ മേട്, തേക്കടി എന്നിവയും സന്ദശിച്ച് മടങ്ങും.
ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 6090 രൂപയാണ് ചാർജ്.
വാഗമൺ-ചതുരംഗപാറ
കോട്ടയം-ഇടുക്കി അതിർത്തിയിലുള്ള പ്രദേശമാണ് വാഗമൺ. വാഗമണിലെ പൈൻകാടും മൊട്ടക്കുന്നുമെല്ലാം തീർച്ചയായും നിങ്ങളുടെ മനസ് കുളിർപ്പിക്കും. ഇത് കൂടാതെ വാഗമണിലെ അഡ്വഞ്ചർ പാർക്കും പോകും. ഡിസംബർ 13, 24 തീയതികളിലാണ് യ രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപാറയിലേക്ക്. കാറ്റാടിപ്പാടങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ടും സമ്പന്നമാണ് ചതുരംഗപ്പാറ. നിർത്താതെ വീശുന്ന കാറ്റാണ് ഇവിടെ പ്രത്യേകത. ഇവിടെ നിന്ന് നോക്കിയാൽ തമിഴ്നാടിന്റെ വിദൂരദൃശ്യങ്ങളും കാണാം.
മൂകാംബികയും കുടജാദ്രിയും ഈ മാസത്തെ പാക്കേജുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിസംബർ 20 ന് രാത്രി എട്ട് മണിക്ക് പുറപ്പെട്ട് പുലർച്ചെ രാവിലെ നാല് മണിക്ക് കൊല്ലൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. ഹോട്ടലിൽ ഫ്രഷ്അപ് ആയതിനു ശേഷം മൂകാംബിക ക്ഷേത്രത്തിൽ തൊഴാൻ പോകും. അതുകഴിഞ്ഞ് 7.30 നു കുടജാദ്രിയിലേക്ക് ജീപ്പിൽ പുറപ്പെട്ട് ഒരു മണിയോടെ വീണ്ടും ക്ഷേത്രത്തിൽ ഉച്ച പൂജയ്ക്കായി തിരിച്ചെത്തും. വിശ്രമിച്ചതിനു ശേഷം വൈകുന്നേരം വീണ്ടും ദീപാരാധന തൊഴും. ഒരു ദിവസം മുഴുവൻ മൂകാംബികയിൽ എന്നുള്ളതാണ് ഈ പാക്കേജിന്റെ പ്രതേകത. കൂടാതെ രണ്ടാമത്തെ ദിവസം ഉഡുപ്പി, മധൂർ, അനന്തപുര ക്ഷേത്രങ്ങളും പോകും.












Click it and Unblock the Notifications