Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവി മുതൽ ചുട്ടിപാറ വരെ; കാടും മലയുമെല്ലാം കയറി ഇറങ്ങാം, പത്തനംതിട്ടയിൽ ഒന്ന് കറങ്ങി വരാം

പത്തനംതിട്ടയിലേക്കായി ഒരു യാത്ര പോകാറില്ലെങ്കിലും പത്തനംതിട്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ മാറ്റിനിർത്തിയൊരു യാത്ര മലയാളികൾക്കില്ല. അപ്രതീക്ഷിത സ്ഥലമായി മലയാളികൾക്ക് മുന്നിലെത്തി യാത്രകളിൽ നിന്നൊഴിവാക്കാൻ പറ്റാത്ത സ്ഥലമായി മാറിയ ഗവി മുതൽ കോന്നിയും ആറന്മുളയും അടക്കം ഇഷ്ടംപോലെ ഇടങ്ങൾ ഇവിടെയുണ്ട്.

എന്നിരുന്നാലും പത്തനംതിട്ട കാണാൻ പോകുമ്പോൾ ഒരു തരത്തിലും ഒഴിവാക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളെ നമ്മൾ ഇവിടെ പരിചയപ്പെടുകയാണ്. ചിലവ് കുറഞ്ഞ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക്, വൈവിധ്യമാര്‍ന്ന കാഴ്ചകൾ നല്കുന്ന പത്തനംതിട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചിടങ്ങൾ ഇതാ.

pathan-

ഗവി
പത്തനംതിട്ടയിലെ സ്ഥലങ്ങൾ എന്നു പറയുമ്പോള് ആദ്യം ഓർക്കുന്നത് ഗവിയാണ്. കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഇവിടം ഓർഡിനറി എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടേക്ക് പോകാനുള്ള എളുപ്പമാര്‍ഗ്ഗം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകളാണ്. സമുദ്രനിരപ്പിൽ നിന്നും 3,400 അടി ഉയരത്തിലാണ് ഇവിടെ എത്ര കനത്ത വെയിലിലും തണുപ്പും കുളിരും നിറഞ്ഞ കാലാവസ്ഥയാണുള്ളത്.

അടവി
പത്തനംതിട്ടയിലെ പേരുകേട്ട വേറൊരു ലക്ഷ്യസ്ഥാനമാണ് അടവി.ഇക്കോ ടൂറിസമാണ് ഇവിടെയുള്ളത്. കുട്ടവഞ്ചി സവാരിയാണ് ഇവിടുത്തെ ആകർഷണം. കാടിനുള്ളിലെ യാത്രയും ട്രെക്കിങും രാത്രി താമസവും ആണ്. മരത്തിനു മുകളിലെ ബാംബൂ ഹട്ടിലെ താമസവും ഇവിടെ ലഭ്യാണ്

ചുട്ടിപ്പാറ

ഒരുപാടിടങ്ങളിൽ പോയി പത്തനംതിട്ടയിലെ കാഴ്ചകൾ കണ്ടുതീർക്കാൻ കഴിയുന്നില്ലെങ്കിൽ നേരേ ചുട്ടിപ്പാറയ്ക്ക് പോയാൽ മതി. ജില്ലയുടെ മുഴുവൻ കാഴ്ചകളും കാണാൻ പറ്റിയ ഒരു കുന്നിൻപ്രദേശമാണ് ചുട്ടിപ്പാറ. പത്തനംതിട്ടയുടെ ആകാശ കാഴ്ച കാണുന്ന ഇടം എന്നാണ് ഇതിനെ വിളിക്കുന്നതും. സമുദ്രനിരപ്പിൽ നിന്നും 400 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചുട്ടിപ്പാറയിൽ മൂന്നു വലിയ പാറകളാണുള്ളത്. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും വളരെ അടുത്തായതിനാൽ എത്താനും എളുപ്പമാണ്.

കോന്നി ആനക്കൂട്

കുട്ടികളെയുംകൊണ്ടാണ് പത്തനംതിട്ട യാത്രയെങ്കിൽ ഏറ്റവും കൗതുകകരമായ കാഴ്ചയാണ് കോന്നി ആനക്കൂട്. 1942-ലാണ്‌ ആനക്കൂട്‌ സ്ഥാപിച്ചത്. ആനകളെ കാണാൻ മാത്രമല്ല, അവയെക്കുറിച്ച് അറിയുവാനും സാധിക്കുന്ന ഇവിടെ ഇപ്പോൾ ആനയൂട്ട് നടത്താനും കഴിയും. ങ്കളാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.00 മണി വരെയാണ് ഇവിടത്തെ പ്രവേശന സമയം.
പത്തനംതിട്ടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് കോന്നി ആനക്കൂട് സ്ഥിതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+