ലഡാക് പോകാം, കര്‍ദുങ് ലാ പാസ് കയറാം നുബ്രാ താഴ്വരയും; പാക്കേജുമായി ഐആർസിടിസി
ഒരു ശരാശരി മലയാളിയുടെ യാത്രാ പ്ലാനിൽ പണ്ടേ ഇടംനേടിയ സ്ഥലമായിരിക്കും ലഡാക്ക്. ആകാശത്തെ തൊട്ടു നിൽക്കുന്ന പർവ്വതങ്ങളും മറ്റൊരിടത്തും കാണാനാവാത്ത ഭൂപ്രകൃതിയും സാഹസിക യാത്രകളും ചുരങ്ങളും ഒക്കെ ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു. ലഡാക്ക് എന്ന യാത്രാ മോഹം ഇത്തവണ സഫലമാക്കിയാലോ. ഓണം ലഡാക്കിൽ അടിച്ചുപൊളിക്കാം. ഐആര്‌സിടിസിയുടെ കോഴിക്കോട്- ലഡാക്ക് പാക്കേജ് ഉള്ളപ്പോൾ എങ്ങനെ പോകണമെന്ന സംശയവും വേണ്ട. വിശദമായി വായിക്കാം
സപ്റ്റംബർ 13 നാണ് യാത്ര ആരംഭിക്കുക. രച രാത്രി 10.35 ന് കോഴിക്കോട് നിന്ന് വിമാനം പുറപ്പെടും. ഡൽഹിയിൽ ലേ ഓവർ ഉണ്ടായിരിക്കും. 4 മണിക്കൂർ 50 മിനിറ്റ് ആയിരിക്കും അവിടെ ഉണ്ടാകുക. തുടർന്ന് പിറ്റേന്ന് രാവിലെ 7.50ന് വിമാനം ലേ എയർപോർട്ടിൽ എത്തും. രാവിലെയെത്തി വിശ്രമെല്ലാം കഴിഞ്ഞ് വൈകീട്ട് മാർക്കറ്റിലേക്ക് പോകും.

മൂന്നാം ദിവസം ലേ-ശ്രീനഗർ ഹൈവേയിലെ കാഴ്ചകൾ ആസ്വദിക്കാനിറങ്ങും. ശാന്തി സ്തൂപം, ലേ കൊട്ടാരം, ഹാൾ ഓഫ് ഫെയിം, ഗുരുദ്വാര പത്തർ സാഹിബ് , സിന്ധു, സൺസ്‌കർ നദികളുടെ സംഗമസ്ഥാനം, അൽചി മൊണാസ്ട്രി എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക.
നാലാം ദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം ഖാർദുംഗ്ല ചുരം വഴി ലഡാക്കിലെ പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന നുബ്ര താഴ്വരയിലേക്ക് പോകും. അവിടം സന്ദർശിച്ച് ക്യാമ്പിലേക്ക് പോകും. ഉച്ചഭക്ഷണത്തിന് ശേഷം ദീക്ഷിത്, ഹണ്ടർ വില്ലേജുകൾ എന്നിവ സന്ദർശിക്കും.വൈകീട്ട് ഒട്ടക സഫാരി ആസ്വദിക്കും. രാത്രി നുബ്ര താഴ്വരയിലായിരിക്കും കഴിയുക.
അഞ്ചാം ദിനം ടുർടുക് താഴ്വരയിലേക്കാണ് യാത്ര. ഇവിടെ നിന്ന് സിയാച്ചിൻ യുദ്ധ സ്മാരകമായ താങ് സീറോ പോയിന്റ് സന്ദർശിക്കും. ഉച്ചഭക്ഷണം ടുർടുക് താഴ്വരയിലായിരിക്കും. ലേയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ ഗ്രാമത്തിൻ്റെ സംസ്കാരം. ഇവിടുത്തെ ജനങ്ങൾ ബാൾട്ടി പാരമ്പര്യമുളളവരാണ്. ഇവിടെ ഹെറിറ്റേജ് ഹൗസും മ്യൂസിയവും പ്രകൃതിദത്ത കോൾഡ് സ്റ്റോറേജും കാണും. നുബ്ര താഴ്വരയിൽ തന്നെയാകും രാത്രി താമസം.
ആറാം ദിവസം പാങ്കോങ്ങിലേക്ക് പോകും.തടാകത്തിന്‍റെ തീരത്ത് ഉല്ലാസയാത്ര നടത്താം. പിറ്റേന്ന് പുലർച്ചെ തടാകത്തിലെ സൂര്യോദയം കൂടി ആസ്വദിച്ച ശേഷം ലേയിലേക്ക് മടങ്ങും. പോകുന്ന വഴിയിൽ തിക്‌സി മൊണാസ്ട്രി, ഷെയ് പാലസ്, ഡ്രൂക്ക് വൈറ്റ് ലോട്ടസ് സ്കൂൾ എന്നിവ സന്ദർശിക്കും. വൈകീട്ട് താത്പര്യമുള്ളവർക്ക് ലേ മാർക്കറ്റിൽ പോകാം. സെപ്റ്റംബർ 20നായിക്കും കോഴിക്കോടേക്ക് മടക്കം. ഉച്ചയ്കക് 1.55 നാണ് ഫ്ലൈറ്റ്. രാത്രി 10.05 ന് വിമാനം കോഴിക്കോട് എത്തും.
ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 56,200 രൂപയാണ് പാക്കേജ് ചെലവ്. ഡബിൾ 56,750 രൂപയും സിംഗിള്‍ ഒക്യുപൻസിയിൽ 61,700 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് 35,450 രൂര മുതലാണ്. കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287932098 എന്ന നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications