ഗോവയും അഹമ്മദാബാദും ഉജ്ജയിനും കറങ്ങാം; 10 ദിവസത്തെ പാക്കേജ്, വെറും 19,000 രൂപയ്ക്ക്
മലയാളികളുടെ യാത്രകളിൽ അധികമൊന്നും കയറിവരാത്ത സ്ഥലമാണ് പടിഞ്ഞാൻ ഇന്ത്യ. ഡല്‍ഹി ഉൾപ്പെടെ ഉത്തരേന്ത്യയും പിന്നെ വടക്കു കിഴക്കൻ ഇന്ത്യയും ഒക്കെ കണ്ടുവരുമ്പോഴും അഹമ്മദാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ലിസ്റ്റിലായിരിക്കും. എങ്കിൽ ഇത്തവണ പടിഞ്ഞാറൻ ഇന്ത്യയിലേക്ക് പോയാലോ... അഹമ്മദാബാദും ഉജ്ജയിനും ഏകതാ പ്രതിമയും സന്ദർശിച്ച് ഗോവ കൂടി കണ്ടു വരുന്ന ഒരു പര്യടനം. നിങ്ങൾ റെഡിയാണെങ്കിൽ ഐആർസിടിസിയുടെ ഭാരത് ഗൗരവ് വെസ്റ്റേണ്‍ ഡിലൈറ്റ് പാക്കേജിന് ബുക്ക് ചെയ്യാം. ഭാരത് ഗൗരവ് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിൽ കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന യാത്രയാണിത്.
ജൂൺ 30-ാം തിയതി കൊച്ചുവേളിയിൽ നിന്ന് രാവിലെ 9.45 ഓടെയാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചുവേളി - കൊല്ലം - ചെങ്ങന്നൂർ - കോട്ടയം - എറണാകുളം ടൗൺ - തൃശൂർ - ഒറ്റപ്പാലം - പാലക്കാട് - പോടന്നൂർ - ഈറോഡ് - സേലം ജംങ്ഷൻ എന്നിവിടങ്ങളിൽ നിന്നെല്ലാം ട്രെയിൻ കയറാൻ സാധിക്കും. മൂന്നാം ദിവസം രാവിലെയോടെ ആദ്യ ലക്ഷ്യ സ്ഥാനമായ ഉജ്ജെയിനിൽ എത്തും. നേരെ ഹോട്ടലിൽ എത്തി അവിടെ നിന്ന് ഉച്ചഭക്ഷണത്തിന് ശേഷം മഹാകലേശ്വർ ക്ഷേത്രത്തിലേക്ക് പോകും. അന്ന് അവിടെ മാത്രമാകും സന്ദർശനം. അന്ന് രാത്രിയും ഉജ്ജയിനിൽ തന്നെയാകും താമസം.

3 ന് രാവിലെയോടെ ഓംകാലേശ്വർ ക്ഷേത്രം സന്ദർശിക്കും. അന്നും ക്ഷേത്രം മാത്രമായിരിക്കും കാണുക. രാത്രിയോടെ ഉജ്ജെയിൻ റെയിൽവേ സ്റ്റേഷനിലേക്ക് തിരിക്കും. അവിടെ നിന്ന് നേരെ അഹമ്മദാബാദിലേക്കാണ് യാത്ര. രാവിലെയോടെ അഹമ്മദാബാദിൽ എത്തി നേരെ ഹോട്ടൽ മുറിയിലേക്ക്. ഉച്ചഭക്ഷണത്തിന് ശേഷം അക്ഷർദാം ക്ഷേത്രം സന്ദർശിക്കും. രാത്രി അഹമ്മദാബാദിലേക്ക് പുറപ്പെടും. രാവിലെ അഹമ്മദാബാദിൽ എത്തി നേരെ താമസസ്ഥലത്തേയ്ക്ക് പോകും, ഉച്ചകഴിഞ്ഞ് അക്ഷർധാം ക്ഷേത്രം കാണാം.
അടുത്തദിവസം രാവിലെ മൊധേര സൂര്യ ക്ഷേത്രം, സബർമതി ആശ്രമം, അദ്ലഡ് പടിക്കിണര്‍ എന്നിവിടങ്ങൾ സന്ദർശിക്കും. അന്ന് അഹമ്മദാബാദിൽ തന്നെയാണ് രാത്രി കഴിയുക.
പിറ്റേന്ന് രാവിലെ ഏകതാനഗറിലേക്ക് തിരിക്കും. ഉച്ചയോടെ അവിടെ എത്തിച്ചേരും. ശേഷം ആദ്യം സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കും. അത് കഴിഞ്ഞ് ഏക്താനഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രിയോടെ മഡ്ഗാവോണിലേക്ക് പുറപ്പെടും. രാത്രി വൈകി മഡ്ഗാവോണിലേക്ക് എത്തി താമസ സ്ഥലത്തേക്ക് പോകും. 8 ന് രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞാൽ മംഗുഷി ക്ഷേത്രത്തിലേക്ക് പോകും.
തുടർന്ന് ബോം ജീസസ് ബസിലിക്ക, സെ കത്തീഡ്രൽ , കോൾവ ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കും. അവിടുന്ന് രാത്രി മംഗലാപുരം വഴി കൊച്ചുവേളിയിലേക്ക് മടക്കം. മംഗളുരു ജങ്ഷൻ - കണ്ണൂർ - കോഴിക്കോട് - ഷൊറണൂർ - തൃശൂർ - എറണാകുളം ടൗൺ, കോട്ടയം - ചെങ്ങന്നൂർ - കൊല്ലം - കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാം.
700 സീറ്റുകൾ മാത്രമാണ് പാക്കേജിൽ ഉള്ളത്. എക്കണോമി - 400, സ്റ്റാൻഡേർഡ് - 150, കംഫർട്ട് - 150 എന്നിങ്ങനെയാണ് സീറ്റുകൾ. എക്കണോമി ക്ലാസിൽ ഒരാള്‍ക്ക് 19,000 രൂപയാണ് നിരക്ക്. കുട്ടിക്ക് 17,890 രൂപയും. സ്റ്റാൻഡേർഡ് ക്ലാസിൽ ക്ലാസിൽ മുതിർന്ന ഒരാള്‍ക്ക് 20,970 രൂപയും കുട്ടിക്ക് 19,660 രൂപയും വരും. കംഫോര്ട്ട് ക്ലാസിൽ ഇത് യഥാക്രമം 23,600,22,020 എന്നിങ്ങനെയാണ് തുക. കൂടുതൽ വിവരങ്ങൾക്ക്- 0484 2382991 , Mob: 8287932064, 8287932082, 8287932117












Click it and Unblock the Notifications