ഗോവയിലേക്ക് പോകുകയാണോ? സഞ്ചാരികളെ ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ പെടും, പുതിയ നിയന്ത്രണവുമായി പോലീസ്
കൊച്ചി: ഗോവ ഒരിക്കലെങ്കിലും കറങ്ങാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ ഉണ്ടോ? ബീച്ചുകളും പബ്ബുകളും രാത്രി ജീവിതവും ദേവാലയങ്ങൾ ഉൾപ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളുമെല്ലാം കൊണ്ട് സമ്പന്നമാണ് ഗോവൻ കാഴ്ചകൾ. എന്നാൽ ഇത് വളരെ എളുപ്പത്തിൽ കണ്ട് തീർക്കാനാകില്ല. കാരണം ഗോവയിൽ പലയിടങ്ങളിലായിട്ടാണ് ഈ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്നത്.
അതുകൊണ്ട് തന്നെയാണ് ഗോവയിൽ എത്തുന്ന സഞ്ചാരികൾ ആദ്യം ഒരു വാടക വാഹനം യാത്രക്കായി തരപ്പെടുത്തുന്നത്. ഇരു ചക്രവാഹനമാണെങ്കിലും കാറാണെങ്കിലും ഗോവയിൽ ഒരു വാഹനം വാടകയ്ക്ക് കിട്ടാൻ വളരെ എളപ്പമാണെന്നതും ഇത്തരം യാത്രകളാണ് പലരും തിരഞ്ഞെടുക്കാൻ താത്പര്യപ്പെടുന്നത്. എന്നാൽ ഇനി മുതൽ അത് സാധ്യമാകില്ല. വാഹനങ്ങൾ വാടകയ്ക്ക് എടുക്കണമെങ്കിൽ പോലീസിന്റെ പുതിയ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ. എന്താണ് പുതിയ നിർദ്ദേശങ്ങൾ എന്നല്ലേ? അറിയാം.

വാഹനങ്ങൾ ഏതുമായിക്കൊള്ളട്ടെ അവ വാടകയ്ക്ക് എടുക്കുന്നതിന് മുൻപ് യാത്രക്കാർ പോലീസിന് സത്യവാങ്മൂലം നൽകണം. ഗോവയില്‍ വാഹനമോടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പരിപൂര്‍ണമായും പാലിക്കും എന്ന സത്യവാങ്മൂലമാണ് ഒപ്പിട്ട് നല്‍കേണ്ടത്.ടൂറിസ്റ്റുകള്‍ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങള്‍ അശ്രദ്ധമായി ഓടിച്ച് റോഡപകടങ്ങള്‍ സ്ഥിരം സംഭവമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഗോവയില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ വലിയൊരു വിഭാഗവും വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങളാണെന്നാണ് പോലീസ് പറയുന്നത്. വാഹനങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി ത്ത് പ്രധാന നിയമങ്ങളും അവ പാലിച്ചില്ലെങ്കിലുള്ള ശിക്ഷകളും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നവർ നിർദ്ദേശങ്ങൾ വായിക്കുകയും വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിക്കുകയും വേണം. ഗോവയിൽ താമസിക്കുന്ന സമയത്ത് ഈ രേഖകളുടെ പകർപ്പ് കൈവശം വെക്കണം. മറ്റേ കോപ്പി വാഹനം വാടകയ്ക്ക് കൊടുക്കുന്ന ഏജൻസിയും കൈയ്യിൽ വെക്കണം.'ഹെൽമെറ്റ് ധരിക്കാതെ ഞാൻ ബൈക്ക് ഓടിക്കില്ല', 'ട്രിപ്പിൾ ഇരുന്ന് ബൈക്ക് ഓടിക്കില്ല', 'ബൈക്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കില്ല' തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉള്ളത്. സത്യവാങ്മൂലമില്ലാതെ വാഹനവുമായി പുറത്തിറങ്ങുന്ന വിനോദസഞ്ചാരികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഏജന്‍സികളെ നിയന്ത്രിക്കാൻ നേരത്തേ തന്നെ പോലീസ് നിയമങ്ങൾ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വാടക കാറുകളില്‍ സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിക്കാന്‍ സർക്കാർ ഉത്തരവിട്ടിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications