കാനഡ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യ-കാനഡ റൂട്ടില്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍ ഇളവ്
ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് കാനഡയിലെ വിമാനക്കമ്പനിയായ എയര്‍ കാനഡ. ബ്ലാക്ക് ഫ്രൈഡേ യാത്രാ പ്രമോഷന്റെ ഭാഗമായാണ് എയര്‍ കാനഡ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഓഫര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കാനഡ, യുഎസ്, മെക്‌സിക്കോ, കരീബിയ എന്നിവിടങ്ങളിലേക്കുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 5000 രൂപ വരെ കിഴിവ് ലഭിക്കും
ബ്ലാക്ക് ഫ്‌ളൈ ഡേ എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫര്‍ നവംബര്‍ 27 ന് രാവിലെ ഒന്‍പത് മണിക്കാണ് ആരംഭിച്ചത്. ഡിസംബര്‍ മൂന്ന് 11.59 വരെയാണ് ഓഫറിന്റെ കാലാവധി. ഈ സമയത്തിനുള്ളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുന്നത്.

എയര്‍ കാനഡ, എയര്‍ കാനഡ റൂജ് എന്നിവ നടത്തുന്ന വിമാന സര്‍വീസുകള്‍ക്കും എയര്‍ കാനഡ എക്‌സ്പ്രസ് ബാനറിന് കീഴിലുള്ള എല്ലാ സര്‍വീസുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ മെയ് 31 വരെ ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന റൗണ്ട് ട്രിപ്പുകള്‍ക്ക് ഈ ഇളവുകള്‍ ബാധകമാണ്. ദീര്‍ഘദൂര യാത്രകള്‍ കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ബ്ലാക്ക് ഫ്‌ളൈ ഡേ ഓഫറുകള്‍.
ഈ ഇളവുകള്‍ ടിക്കറ്റിന്റെ ബേസ് ഫെയറിന് (അടിസ്ഥാന നിരക്ക്) മാത്രമേ ബാധകമാകൂ. സര്‍ചാര്‍ജുകള്‍, നികുതികള്‍ മറ്റു ഫീസുകള്‍ എന്നിവയ്ക്ക് ഈ ഓഫര്‍ ബാധകമല്ല. ബാഗേജ് അപ്‌ഗ്രേഡ്, സീറ്റ് തിരഞ്ഞെടുക്കല്‍ പോലുള്ള ഓപ്ഷണല്‍ സേവനങ്ങള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കും. അതുപോലെ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ നിബന്ധനകളും വ്യവസ്ഥകളും മാറ്റത്തിന് വിധേയമാണെന്നും വിമാനക്കമ്പനി മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍, അവധിക്കാല യാത്രക്കാര്‍, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ വിദേശത്തേക്കു പോകുന്നവര്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് എയര്‍ കാനഡ ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ടൊറന്റോ, വാന്‍കൂവര്‍, ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ്, ഡാളസ്, കോസ്റ്റാറിക്ക തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.












Click it and Unblock the Notifications