ഭക്തര്‍ക്ക് ആഹ്‌ളാദ വാര്‍ത്ത; ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി റെയില്‍വേ
ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ശിവ ഭക്തരെ സംബന്ധിച്ച് വലിയ ഭാഗ്യമായിട്ടാണ് കണക്കാക്കുന്നത്. ഭാരതത്തില്‍ നിലവിലുള്ള ജ്യോതിര്‍ലിംഗങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. ഇപ്പോഴിതാ ഭക്തരുടെ ആഗ്രഹം പോലെ നാല് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലേക്കുള്ള ടൂര്‍ പാക്കേജ് ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് ഒമ്പത് ദിവസത്തെ യാത്ര നടത്തുന്നത്. നാല് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലേക്കും ഐക്കണിക് സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുമാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്.
ഇന്ത്യയില്‍ ആത്മീയവും സാംസ്‌കാരികവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ടൂര്‍ പാക്കേജ് നടത്തുന്നത്. ഒക്ടോബര്‍ 25 ന് ആരംഭിക്കുന്ന ഈ ടൂറിന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇവയാണ്.

ഒക്ടോബര്‍ 25 മുതല്‍ എട്ടു രാത്രികളും ഒന്‍പതു പകലുകളും അടങ്ങുന്നതാണ് ജ്യോതിര്‍ലിംഗ പര്യടനത്തിന്റെ ദൈര്‍ഘ്യം. അമൃത്സര്‍, ഉജ്ജയിന്‍, കേവാദിയ, ദ്വാരക, വെരാവല്‍ എന്നീ സ്ഥലങ്ങള്‍ അടങ്ങിയതാണ് ടൂര്‍.
ലക്ഷ്യസ്ഥാനങ്ങള്‍:
ഉജ്ജയിന്‍: മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം, ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം
ദ്വാരക: നാഗേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രവും ദ്വാരകാധീഷ് ക്ഷേത്രവും
വെരാവല്‍: സോമനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രം
കെവാദിയ: സ്റ്റാച്യു ഓഫ് യൂണിറ്റി.
ഐആര്‍സിടിസിയുടെ ചാര്‍ട്ട് പ്രകാരം ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ അമൃത്സറില്‍ നിന്ന് പുറപ്പെട്ട് ജലന്ധര്‍, ലുധിയാന, ചണ്ഡീഗഡ്, അംബാല, കുരുക്ഷേത്ര, പാനിപ്പത്ത്, സോണിപത്ത്, ഡല്‍ഹി കാന്റ്, റെവാരി തുടങ്ങിയ നഗരങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും, ഈ പ്രദേശങ്ങളില്‍ നിന്ന് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാന്‍ കഴിയും
പാക്കേജ് ചെലവ്
ഇക്കണോമി, സ്റ്റാന്‍ഡേര്‍ഡ്, കംഫര്‍ട്ട് ക്ലാസുകളായി തരംതിരിച്ചിരിക്കുന്ന ട്രെയിനില്‍ ആകെ 762 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുമെന്ന് ഐആര്‍സിടിസി അറിയിച്ചു. ഒരു യാത്രക്കാരന് 19,555 രൂപ മുതല്‍ 39,410 രൂപ വരെയാണ് യാത്രാ നിരക്ക്.
കംഫര്‍ട്ട് (2എസി): ഒരാള്‍ക്ക് 39,410 രൂപ
സ്റ്റാന്‍ഡേര്‍ഡ് (3എസി): ഒരാള്‍ക്ക് 27,815 രൂപ
ഇക്കണോമി (സ്ലീപ്പര്‍): ഒരാള്‍ക്ക് 19,555 രൂപ
വെജിറ്റേറിയന്‍ ഭക്ഷണം, താമസസൗകര്യം, ഇന്‍ഷുറന്‍സ്, സുരക്ഷ തുടങ്ങിയ സൗകര്യങ്ങള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. ബസുകളില്‍ സഞ്ചരിച്ചുള്ള കാഴ്ചകളും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്.












Click it and Unblock the Notifications