ഓപ്പൺ ഡബിൾ ഡക്കറിൽ ഒരു കിടിലൻ യാത്ര, അതും തിരുവനന്തപുരം നഗരത്തിലൂടെ..ചെലവ് വെറും 100 രൂപ
മലയാളികളെ കുറഞ്ഞ ചെലവിൽ വിനോദയാത്രകൾ സ്വപ്നം കാണാൻ പഠിപ്പിച്ചത് കെഎസ്ആർടിസിയാണ്. ബജറ്റ് തെറ്റാതെ, പ്രിയപ്പെട്ട ഇടങ്ങൾ കണ്ട് മനസ്സിൽ ആഗ്രഹിച്ച ഇടങ്ങളിലൂടെ കേരളത്തിന്‍റെ അങ്ങോളമിങ്ങോളമുള്ള ഇടങ്ങൾ കണ്ടത് ലക്ഷക്കണക്കിന് പേരാണ്. ഇപ്പോഴിതാ, ഏറ്റവും കുറഞ്ഞ ചെലവിൽ തിരുവനന്തപുരം കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. അതും വിദേശ രാജ്യങ്ങളിൽ ഹിറ്റായ, നഗരം കാണാൻ ഏറ്റവും മികച്ച വഴിയായ ഇലക്ട്രിക് ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസിൽ.
നഗരത്തിന്‍റെ പ്രധാന ഇടങ്ങളെല്ലാം കണ്ട്, ആസ്വദിച്ച് മടങ്ങാൻ സഞ്ചാരികളെ സംബന്ധിച്ച് ഇതിലും മികച്ച വഴിയില്ല. ഒറ്റ ദിവസം തിരുവനന്തപുരത്ത് എങ്ങനെ കൂടുതൽ സ്ഥലങ്ങൾ കണ്ടു തീർക്കാം എന്ന സഞ്ചാരികളുടെ സ്ഥിരം ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡക്കർ ബസ്സിലെ അനന്തപുരി സവാരി.

കിഴക്കേകോട്ട - സെക്രട്ടറിയേറ്റ് - VJT ഹാൾ - കേരള യൂണിവേഴ്സിറ്റി - എംഎൽഎ ഹോസ്റ്റൽ - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം - നിയമസഭാ മന്ദിരം - LM S ചർച്ച് - മ്യൂസിയം - കനകക്കുന്ന് - വെള്ളയമ്പലം - കവടിയാർ എത്തുകയും തിരികെ രാജ്ഭവൻ, മാനവീയം വീഥി ചിൽഡ്രൻസ് പാർക്ക്, ഫൈൻ ആർട്ട്സ് കോളേജ് ,സെൻറ് ജോസഫ് ചർച്ച്, ചാക്ക, എയര്‍പോര്‍ട്ട്-, ശംഖുമുഖം ബൈപ്പാസ് - ലുലു മാള്‍ എത്തി തിരിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുന്ന രീതിയിലാണ് ബസിലെ യാത്ര !
നിലവിൽ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ രാവിലെ 08:00 മണിക്കും
രാവിലെ 09:00 മണിക്കുമായി കിഴക്കേകോട്ടയിൽ നോർത്ത് ബസ്റ്റാന്റിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും സർവീസ് ആരംഭിക്കും.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓരോ മണിക്കൂർ ഇടവിട്ടാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഒരാൾക്ക് ഒരു യാത്രക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 300 രൂപ ടിക്കറ്റും ലഭ്യമാണ്. 300 രൂപ ടിക്കറ്റ് ഉപയോഗിച്ച് ഒരു ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്ത് ഇടയ്ക്കുള്ള സ്ഥലങ്ങളിൽ ഇറങ്ങി അവിടത്തെ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച ശേഷം അടുത്ത് വരുന്ന ഓപ്പൺ ഡബിൾഡക്കർ ബസിൽ യാത്ര തുടരാവുന്നതാണ്. ഇങ്ങനെ ഒരു ദിവസം പല യാത്രകൾ ചെയ്യുവാനുള്ള അവസരമുള്ളതിനാൽ നഗരത്തിലെ മ്യൂസിയം, ചിൽഡ്രൻസ് പാർക്ക്,ശംഖുമുഖം, ലുലു മാൾ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ച് അടുത്തു വരുന്ന ഡബിൾ ഡെക്കറിൽ കയറി യാത്ര ചെയ്യുവാനുള്ള അവസരം ഈ ടിക്കറ്റിലൂടെ സഞ്ചാരികൾക്ക് ലഭിക്കുകയാണ്!
കൂടാതെ ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിന് ചാർട്ടേർഡ് ട്രിപ്പ് സേവനവും ലഭ്യമാണ്.
വെഡ്ഡിംഗ് ഷൂട്ട്,ബർത്ത് ഡേ പാർട്ടി, ഫിലിം ഷൂട്ടിംഗ് , അഡ്വർടൈസ്‌മെന്റ്, കാമ്പൈൻസ് എന്നിവയ്ക്കായും 4 മണിക്കൂർ, 8 മണിക്കൂർ 12 മണിക്കൂർ 16 മണിക്കൂർ പാക്കേജുകളായും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9188619378 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications