ഗുവാഹത്തി,ഷില്ലോങ്, കാസിരംഗ..അസമും മേഘാലയയും കറങ്ങാം, ഈസി പാക്കേജുമായി ഐആർസിടിസി
തിരുവനന്തപുരം: വലിയ പ്ലാനിങ്ങൊന്നും നടത്താതെ വടക്കു കിഴക്കൻ ഇന്ത്യ കാണാൻ പോയാലോ.. ഭാഷ അറിയില്ലെങ്കിലും എവിടെ താമസിക്കുമെന്നോ എവിടെയൊക്കെ പോകണമെന്നോ അറിയാതെ യാത്ര നീട്ടിവെച്ചിരിക്കുന്നവരാണെങ്കിൽ ഇനി ഇതിലും നല്ലൊരു അവസരം വരാനില്ല. തിരുവനന്തപുരത്തു നിന്നും വടക്കു കിഴക്കൻ ഇന്ത്യയുടെ മനോഹര കാഴ്ചകളിലേക്ക് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത് ഐ ആർ സി ടി സിയാണ്.
അസം മേഘാലയ എന്നീ രണ്ടു സംസ്ഥാനങ്ങൾ ഉൾപ്പെടുത്തി പോകുന്ന, ആറ് രാത്രിയും ഏഴ് പകലും നീണ്ട പാക്കേജിൽ ഗുവാഹത്തി,ഷില്ലോങ്, കാസിരംഗ തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. അത് മാത്രമല്ല, കിടിലൻ വെള്ളച്ചാട്ടങ്ങളും കാസിരംഗയിലൂടെ ആനപ്പുറത്തുള്ള സഫാരിയും ഉൾപ്പെടുന്ന ഒരടിപൊളി പാക്കേജാണിത്.

മാർച്ച് 6 ന് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് 5.55ന് ഗുവാഹത്തിയിൽ എത്തുമെങ്കിലും കാഴ്ചകൾ കാണാനുള്ള യാത്ര രണ്ടാം ദിവസം മുതലാണ് തുടങ്ങുന്നത്. രാവിലെ പ്രസിദ്ധമായ ഗുവാഹത്തിയിലെ നീലാചൽ കുന്നുകൾക്കു മുകളിലുള്ള കാമാഖ്യ ക്ഷേത്രം കാണും. തുടർന്ന് ഉമിയം തടാകം, ഡോൺ ബോസ്കോ മ്യൂസിയം എന്നിവിടങ്ങൾ ഷില്ലോങ്ങിലേക്കുള്ള യാത്രയിൽ കാണും. മൂന്നാം ദിവസം ഷില്ലോങ് പീക്ക്, എലിഫന്‍റാ വെള്ളച്ചാട്ടം, ദുവാൻ സിങ് സിയം വ്യൂ പോയിൻ്റ്, നോഹ്കലികായ് വെള്ളച്ചാട്ടം, മൗസ്മൈ ഗുഹകൾ, സെവന്‍ സിസ്റ്റർ വെള്ളച്ചാട്ടം എന്നിവിടങ്ങൾ കാണും. അന്ന് രാത്രി ഷില്ലോങ്ങിൽ താമസിക്കും.
നാലാം ദിവസം മൗലിനോങ് കാണും. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണിത് അറിയപ്പെടുന്നത്. , ലിവിംഗ് റൂട്ട് ബ്രിഡ്ജ്, ഡാവ്കി തടാകം എന്നിവയും ഈ ദിവസത്തെ യാത്രയിൽ കാണും. അഞ്ചാം ദിവസം ഭക്ഷണത്തിനു ശേഷം കാസിരംഗയിലേക്ക് പോകും. വൈകിട്ടോടെ എത്തി അന്നവിടെ താമസിക്കും.
പിറ്റേന്ന് അതിരാവിലെ ദേശീയോദ്യാനത്തിൽ എലിഫന്‍റ് സഫാരിയും ജീപ്പ് സഫാരിയും ആസ്വദിക്കാം. എന്നാലിത് സ്വന്തം ചെലവില്‍ വേണം നടത്തുവാൻ. വൈകിട്ടോടെ കാസിരംഗയിൽ നിന്നും ഗുവാഹത്തിയിലേക്ക് തിരിക്കും. പിറ്റേന്ന് രാവിലെ 11.45 ന് പുറപ്പെടുന്ന മടക്കവിമാനം രാത്രി 11.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
സിംഗിൾ ഒക്യുപൻസിയിൽ 56,000 രൂപ,ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 47,030 രൂപാ, ട്രിപ്പിള്‍ ഒക്യുപൻസിയിൽ ഒരാൾക്ക് 44,730 രൂപ എന്നിങ്ങനെയാണ് നിരക്ക്. ആകെ 29 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications