സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത! അതിരപ്പിള്ളിയില്‍ ഡിസ്‌നിലാന്‍ഡ് വരുന്നു..? ചുക്കാന്‍ പിടിച്ച് സുരേഷ് ഗോപി
കേരളത്തിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ മുന്‍പന്തിയിലാണ് അതിരപ്പിള്ളി. കേരളത്തിലെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം തന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കേരളത്തിന്റെ രണ്ടറ്റത്ത് നിന്നും സഞ്ചാരികള്‍ക്ക് ഒരു ദിവസത്തെ യാത്ര കൊണ്ട് എത്താവുന്ന സ്ഥലം എന്നതാണ് അതിരപ്പിള്ളിയുടെ മറ്റൊരു പ്രത്യേകത. 80 അടി മുകളില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ് അതിരപ്പിള്ളിയിലേത്.
വാഴച്ചാല്‍ വെള്ളച്ചാട്ടം, തുമ്പൂര്‍മുഴി തുടങ്ങിയ സ്ഥലങ്ങളും ഇവിടത്തെ ആകര്‍ഷണമാണ്. അതുകൊണ്ട് തന്നെ മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ കൂടിയാണ് അതിരപ്പിള്ളി. എന്നാല്‍ ഈ വിശേഷണങ്ങള്‍ക്കപ്പുറം അതിരപ്പിള്ളി വാര്‍ത്തകളില്‍ ഇടം നേടുകയാണ്. എങ്ങനെയാണ് എന്നല്ലേ? അതിരപ്പിള്ളിയില്‍ ലോകോത്തര വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ഡിസ്നിലാന്‍ഡ് മാതൃകയില്‍ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ചുക്കാന്‍ പിടിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തിലായിലിരിക്കും ടൂറിസം ഡെസ്റ്റിനേഷന്‍ ഒരുക്കുന്നത്. ഇതിന് വേണ്ട നടപടികള്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ആരംഭിക്കും. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. സംസ്ഥാനത്ത് വേറെയും ടൂറിസം പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും തീര്‍ത്ഥാടന ടൂറിസവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശികള്‍ക്ക് അടക്കം എളുപ്പത്തില്‍ എത്താവുന്ന ആകര്‍ഷകമായ സ്ഥലമാണ് അതിരപ്പിള്ളി. അതിനാല്‍ തന്നെയാണ് ഡിസ്‌നി ലാന്‍ഡ് പദ്ധതിക്കായി അതിരപ്പിള്ളിയെ തിരഞ്ഞെടുക്കാനും കാരണം.
തീം പാര്‍ക്കുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റൈഡുകള്‍, മിസ്റ്റിക് ഫോറസ്റ്റ്, ലിറ്റില്‍ വില്ലേജ് തിയേറ്റര്‍, ടോയ് സ്റ്റേഷന്‍, സാഹസിക ദ്വീപ്, ജംഗിള്‍ ഗാര്‍ഡന്‍സ്, അഡ്വഞ്ചര്‍ ലാന്‍ഡ് ബസാര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതായിരിക്കും ഡിസ്‌നിലാന്‍ഡ് ടൂറിസം. പദ്ധതി നടപ്പിലായാല്‍ വിദേശത്ത് മാത്രം കണ്ട മായക്കാഴ്ചകള്‍ നിറഞ്ഞ ഡിസ്‌നി ലാന്‍ഡ് കേരളത്തിലും ഒരുങ്ങും. തൃശൂരില്‍ നിന്ന് 63 കിലോ മീറ്റര്‍ അകലെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് വെള്ളച്ചാട്ടം. ചാലക്കുടി പ്പുഴയിലാണ് ഈ വെള്ളച്ചാട്ടം. ചാലക്കുടിയില്‍ നിന്ന് 33 കിലോ മീറ്റര്‍ ആനമല റോഡിലൂടെ സഞ്ചരിച്ച് വേണം അതിരപ്പിള്ളിയിലെത്താന്‍.












Click it and Unblock the Notifications