മഴയിൽ ഊട്ടി പോയിട്ടുണ്ടോ? ഒരു വെറൈറ്റി പിടിച്ചാലോ? പോയി വരാം, ടിക്കറ്റ് ചെലവ് 1000ത്തിൽ താഴെ
വേനൽക്കാലത്തും തണുപ്പുകാലത്തുമെല്ലാം നമ്മൾ മലയാളികൾ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഊട്ടി. എന്നാൽ മഴക്കാലത്ത് എപ്പോഴെങ്കിലും ഊട്ടിയെ കണ്ടിട്ടുണ്ടോ? അധികം വൈകേണ്ട, തിരുവന്തപുരത്ത് നിന്ന് ഇപ്പോൾ തന്നെ വണ്ടിപിടിക്കാം ഊട്ടിയിലേക്ക്, അതും നമ്മുടെ സ്വന്തം കെ എസ് ആർ ടി സി സ്വിഫ്റ്റിൽ.
തിരുവനന്തപുരത്ത് നിന്ന് രാത്രിയാണ് ബസ് എടുക്കുക. പുലർച്ചെയോടെ ഊട്ടിയിലെത്താം. അന്ന് മുഴുവനോ അതോ അടുത്ത രണ്ട് ദിവസത്തേക്കോ അവിടെ അടിച്ച് പൊളിക്കാം. ഈ യാത്രയിൽ ഊട്ടിയിലെ പ്രധാന സ്ഥലങ്ങളെക്കാം കണ്ട് തീർക്കുകയും ചെയ്യാം. മടങ്ങി വരാനും കെ എസ് ആർ ടി സി ബസിനെ തന്നെ ആശ്രയിക്കാം.

ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡന്‍, ഊട്ടി ലേക്ക്, പൈക്കര ലേക്ക്, ടൈഗർ ഹിൽ, നീഡിൽ റോക്ക് വ്യൂ പോയിന്‍റ്, ഡൊഡ്ഡബെട്ടാ പീക്ക്, ഷൂട്ടിങ് പോയിന്‍റ്, സെന്റ് സ്റ്റീഫൻസ് ചർച്ച്, ടീ മ്യൂസിയം, വാക്സ് വേൾഡ് മ്യൂസിയം, ഓ വാലി, അവലാഞ്ചെ, മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിൻ, ബോട്ട് ഹൗസ് തുടങ്ങിയ സ്ഥലങ്ങളാണ് ഊട്ടിയിൽ കാണാൻ ഉള്ളത്.
ഇനി ബസ് സമയം അറിയാം
വൈകീട്ട് 6.30 നാണ് ബസ് തിരുവനന്തപുരത്ത് നിന്ന് എടുക്കുക. കൊട്ടാരക്കര, കോട്ടയം, തൃശൂർ, നിലമ്പൂർ വഴി രാവിലെ 5.30 ഓടെ ഊട്ടിയിൽ എത്തും. അതായത് ഏകദേശം 11 മണിക്കൂർ സമയത്തെ യാത്ര. ഇനി അന്ന് വൈകീട്ട് തന്നെ മടങ്ങണമെന്നുണ്ടെങ്കിൽ തിരിച്ച് തിരുവനന്തപുരത്തേക്ക് വൈകീട്ട് ഏഴ് മണിക്ക് കെ എസ് ആർ ടി സിയുണ്ട്. രാവിലെ 6.5 ഓടെ തിരുവനന്തപുരത്ത് ബസ് എത്തും. 691 രൂപാണ് ടിക്കറ്റ് നിരക്ക്
തിരുവനന്തപുരത്ത് നിന്ന് ഊട്ടിയിലേക്കുള്ള രണ്ടാമത്തെ ബസ് രാത്രി 8 നാണ്. പെരിന്തല്‍മണ്ണ, വഴിക്കടവ്, നിലമ്പൂര്‍, നാടുകാണിച്ചുരം, ഗൂഡല്ലൂര്‍ വഴിയാണ് ഈ ബസ്. രാവിലെ 7.20 ഓടെ ബസ് ഊട്ടിയിലെത്തും. തിരികെ തിരുവനന്തപുരത്തേക്ക് രാത്രി 8 മണിക്കാണ് ബസ് പുറപ്പെടുക..711 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് തുക.
ടിക്കറ്റ് ബുക്കിങ്ങിന് https://onlineksrtcswift.com/ സൈറ്റിൽ പ്രവേശിക്കാം. കെ എസ് ആർ ടി സി തിരുവനന്തപുരം ഫോൺനമ്പർ- 0471 2323979












Click it and Unblock the Notifications