ജോലിക്കൊപ്പം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര കൂടിയായലോ? മികച്ച യാത്രാനുഭവങ്ങള്‍ നല്‍കുന്ന കരിയറുകള്‍ ഇതാ
ഇന്നത്തെ കാലത്ത് യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാല്‍ ജോലിത്തിരക്കും മറ്റു സാഹചര്യങ്ങളും മൂലം അവധിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ പലരുടെയും യാത്രാ മോഹങ്ങള്‍ പൂവണിയാറില്ല. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചാല്‍ പോലും അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ വന്നു ചേരുമ്പോള്‍ യാത്ര മുടങ്ങുന്നതാണ് പലരുടെയും അനുഭവം.
മനസിന്റെ ഊര്‍ജം വീണ്ടെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് യാത്രകള്‍. കണ്ണിനു കുളിര്‍മയേകുന്ന ദൃശ്യങ്ങള്‍ കണ്ടുകൊണ്ടുള്ള യാത്രകള്‍ ഒരിക്കലും മടുപ്പിക്കില്ല. ജോലിക്കൊപ്പം ഇഷ്ട സ്ഥലത്തേക്കുള്ള യാത്രകള്‍ കൂടി തരപ്പെട്ടാലോ? അതില്‍പരം സന്തോഷം വേറെയില്ല.

ഇത്തരത്തില്‍ ജോലിയും യാത്രകളും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കുന്ന അഞ്ച് കരിയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ജോലിയുടെ ഉത്തരവാദിത്തങ്ങള്‍ക്ക് ഒപ്പം മനസിന് ഊര്‍ജരവും ലഭിക്കുന്ന ഇത്തരം ജോലികള്‍ക്ക് ഇപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചു വരുന്നുണ്ട്. അതേസമയം ലാഘവത്തോടെ ജോലി ചെയ്യാം എന്നും കരുതരുത്. വളരെ ഉത്തരവാദിത്തവും ആസൂത്രണവും ചുമതലാ ബോധവും ഉള്ള അഞ്ച് തൊഴില്‍ സാധ്യതകളാണ് പരിചയപ്പെടുത്തുന്നത്.
ഓഫീസില്‍ മാത്രം ഒതുങ്ങുന്ന കരിയറിന് അപ്പുറം യാത്ര ജോലിയുടെ ഭാഗമാകുന്ന അഞ്ച് കരിയറുകള്‍ നോക്കാം.
വിദേശത്ത് സെക്കന്‍ഡ് ലാംഗ്വേജ് ടീച്ചര്‍
ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ കഴിവുള്ളവര്‍ക്ക് ലോകമെമ്പാടും സാധ്യതകളുടെ വലിയ ലോകമാണ് തുറന്നു കിട്ടുന്നത്. വിയറ്റ്‌നാമിലെ ഗ്രാമീണ സ്‌കൂളുകള്‍ മുതല്‍ ജപ്പാനിലെ വലിയ അക്കാദമികളില്‍ വരെ ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്. ഈ കരിയര്‍ സ്ഥിരമായ ശമ്പളം മാത്രമല്ല നല്‍കുന്നത് മറിച്ച് വിവിധ രാജ്യങ്ങളിലെ സംസ്‌കാരങ്ങള്‍ പരിചയപ്പെടാനുള്ള അവസരവും നല്‍കുന്നു. പല സ്ഥാപനങ്ങളും അധ്യാപര്‍ക്ക താമസിക്കാനുള്ള സൗകര്യവും വിമാനക്കൂലിയും വിസയും ഒക്കെ നല്‍കുന്നുണ്ട്. സുരക്ഷിതമായ ജോലിക്കൊപ്പം യാത്രകള്‍ക്കും അവസരം ലഭിക്കും. ചൈന, ജപ്പാന്‍, തായ്‌വാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ അവസരങ്ങളുണ്ട്.
ട്രാവല്‍ കണ്ടന്റ് റൈറ്റര്‍
നമുക്കു മുന്നില്‍ ലേഖനങ്ങളായും വ്‌ളോഗുകളായും എത്തുന്ന യാത്ര വിവരണങ്ങള്‍ക്ക് പിന്നില്‍ വലിയ അധ്വാനമുണ്ട്. ഒരു രാജ്യത്തിന്റെ സംസ്‌കാരം, പാരമ്പര്യം, വൈവിധ്യം, ഭക്ഷണം, വാസ്തുവിദ്യ എന്നിവയൊക്കെ പഠിച്ചെഴുതുക എന്നത് അധ്വാനമുള്ള ജോലിയാണ്. അതേസമയം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയ ഏറ്റവും നല്ല തൊഴില്‍ മേഖലയും ആണിത്. യാത്രാനുഭവങ്ങള്‍ മനോഹരമായി എഴുതാനുള്ള കഴിവും ആശയവിനിമ ശേഷിയും വിവിധ സംസ്‌കാരങ്ങളുമായി ഇഴുകിച്ചേരാനുള്ള മിടുക്കും വരുമാനം ഉണ്ടാക്കാനുള്ള കഴിവും അനിവാര്യമാണ്. വിവിധ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടിയും ഫ്രീലാന്‍സായും ഈ ജോലി ചെയ്യാവുന്നതാണ്.
നയതന്ത്രജ്ഞന്‍ (ഡിപ്ലോമാറ്റ്)
വിദേശ രാജ്യങ്ങളില്‍ സ്വന്തം രാജ്യത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥനാണ് നയതന്ത്രജ്ഞന്‍. എംബസികളിലും കോണ്‍സുലേറ്റുകളിലും അന്താരാഷ്ട്ര സ്ഥാപനങ്ങളിലും ആണ് ഇവര്‍ സേവനമനുഷ്ഠിക്കുന്നത്. വ്യാപാര ചര്‍ച്ചകള്‍ മുതല്‍ സാംസ്‌കാരികം, നയതന്ത്രം, സമാധാന ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുന്നു.
വിദേശ നിയമനം ലഭിക്കുന്നതോടെ ഒരു പുതിയ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിലേക്കാണ് ഒരു നയതന്ത്രജ്ഞന്‍ എത്തിപ്പെടുന്നത്. പലപ്പോഴും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയായിരിക്കും സേവനം. സെന്‍സിറ്റീവ് ആയിട്ടുള്ള പ്രശ്‌നങ്ങളും ഒരു ഡിപ്ലോമാറ്റിന് കൈകാര്യം ചെയ്യേണ്ടി വരും. വിദേശത്തുള്ള സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കേണ്ട ചുമതലയും ഇവര്‍ക്കുണ്ട്.
ഭാഷാ പ്രാവീണ്യവും ആശയവിനിമയ സിദ്ധിയും വിവേചന ബുദ്ധിയും ഒക്കെ ഈ ജോലിക്ക് അനിവാര്യമാണ്. ഒപ്പം ആഗോളതലത്തില്‍ യാത്രകള്‍ നടത്താനുള്ള വലിയ സാധ്യതകളാണ് ഈ ജോലി തുറന്നുതരുന്നത്.












Click it and Unblock the Notifications