മഞ്ഞിലിരുന്ന് കടൽ നോക്കി ആസ്തമയ സൂര്യനെ കണ്ടാലോ ? ഭൂമിയിൽ അങ്ങനൊരിടം ഉണ്ട്
അതിമനോഹരവും ആശ്ചര്യം ജനിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് പ്രകൃതി നമ്മെ എന്നും വിസ്മയിപ്പിക്കാറുണ്ട്. വ്യത്യസ്ത ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രകളെ അവേശഭരിതമാക്കുന്നത് അവിടെ എന്തായിരിക്കും നമ്മെ കാത്തിരിക്കുന്നത് എന്ന ആകാംക്ഷ കൂടിയാണ്. ഇത്തരത്തിൽ വ്യത്യസ്തതകളാൽ വിസ്മയം തീർക്കുന്ന ഒരു സ്ഥലത്തെ പിരിചയപ്പെടാം.
യാത്രാ പ്രേമികൾക്ക് മുന്നിലുയരുന്ന രണ്ട് ഓപ്ഷനുകളാണ് ബീച്ച് അല്ലെങ്കിൽ മഞ്ഞു പെയ്യുന്ന ഹിൽസ് എന്നത്. കടൽക്കാറ്റും മണൽപ്പരപ്പും തിരയും അസ്തമയവും കാരണം ചിലർക്ക് ബീച്ച് പ്രീയപ്പെട്ടതാക്കുന്നു. എന്നാൽ കുളിരണിയിക്കുന്ന നനുത്തകാറ്റും മഞ്ഞും വിസ്മയിപ്പിക്കുന്ന കാഴ്ചകളുമാണ് തണുപ്പുള്ള പ്രദേശങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടത്. ഈ രണ്ട് വിസ്മയങ്ങളും ഒന്നിച്ച് ആസ്വദിക്കാൻ ഒരവസരം ലഭിച്ചാലോ? മഞ്ഞിലിരുന്ന് ആസ്തമയ സൂര്യനെ കാണാം...

ഭൂമിയിൽ ഇത്തരമൊരു സ്ഥലമുണ്ടെന്ന് പറഞ്ഞാൽ പെട്ടന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടാകും. എന്നാൽ ഒരു ആശ്ചര്യവും വേണ്ട, ഭൂമിയിൽ ഇത്തമൊരു സ്ഥലമുണ്ട്. ജപ്പാനിലെ ഹോക്കൈഡോ ബീച്ച്. കടലും മഞ്ഞും ചേരുന്ന ചുരുക്കം ചില ജാപ്പനീസ് ബീച്ചുകളിൽ ഒന്നാണ് ഹോക്കൈഡോ.
2008-ൽ ജാപ്പാൻ ജിയോപാർക്കായും 2010-ൽ യുനെസ്‌കോ ഗ്ലോബൽ ജിയോപാർക്കായും പ്രഖ്യാപിച്ച സാനിൻ കൈഗൻ ജിയോപാർക്കിലുൾപ്പെടുന്ന ബീച്ചാണ് ഹോക്കൈഡോ. ജപ്പാന്റെ പടിഞ്ഞാറ് ഭാഗത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ക്യോട്ടോയിലെ കിഴക്കൻ ക്യോഗമിസാക്കി മുനമ്പ് മുതൽ പടിഞ്ഞാറൻ ഹകുട്ടോ വരെ വ്യാപിച്ചുകിടക്കുന്നതാണ് സാനിൻ കൈഗൻ ജിയോപാർക്ക്. പ്രകൃതി അപൂർവ പ്രതിഭാസമൊരുക്കുന്നിടം.
സാനിൻ കൈഗൻ പാർക്കിന്റെ ചെറിയ ഭാഗം മാത്രമാണ് ഹോക്കൈഡോ ബീച്ച്. ജപ്പാൻ കടലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഭൂഗർഭ സ്ഥലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. യുനെസ്കോയുടെ കണക്ക് പ്രകാരം, ഏകദേശം 40,0000 മാണ് ഇവിടുത്തെ ജനസംഖ്യ. മൂന്ന് വലിയ ഭൂകമ്പങ്ങളെ അതിജീവിച്ചതിനാൽ പൂനർനിർമ്മാണ സാധ്യതയുള്ള ഒരു നഗരമായി കൂടിയാണ് ജപ്പാൻ ഇത് പണിതുയർത്തിയിരിക്കുന്നത്.
എന്നാൽ ഹോക്കൈഡോയുടെ പ്രധാന ആകർഷണം മഞ്ഞും കടലും സംഗമിക്കുന്നിടം എന്നത് തന്നെയാണ്. ലോകത്തിലെ ഏറ്റവും മഞ്ഞുവീഴ്ചയുള്ള സ്ഥലം ജപ്പാൻ ആണെങ്കിലും സ്നോബീച്ച് പ്രതിഭാസം കാണാനോ സന്ദർശിക്കാനോ കഴിയുന്ന സ്ഥലങ്ങൾ കുറവാണ്. ജപ്പാന്റെ ഈ വിസ്മയം പുറംലോകം അറിഞ്ഞു തുടങ്ങുന്നതേയുള്ളുവെങ്കിലും നാട്ടുകാർക്കിടയിൽ ഏറെ കാലം മുമ്പ് തന്നെ പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനാണ് ഇവിടം.
സമീപകാലത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞതും ഇൻസ്റ്റയിൽ കൂടുതലാളുകൾ പോസ്റ്റുചെയ്തതുമായ ചിത്രങ്ങളിലൊന്നാണ് ഹൊക്കൈഡോ ബീച്ച്. മഞ്ഞു വീണുറഞ്ഞ തീരത്ത്, മണലും കടലും വേറിട്ടുനിൽക്കുന്ന ഒരൊറ്റ ചിത്രമാണ് ബീച്ചിനെ ഇന്ന് ലോക സഞ്ചാരികളുടെ പ്രിയമേറിയ ഡെസ്റ്റിനേഷനുകളിലൊന്നാക്കി മാറ്റുന്നത്. ജപ്പാൻ യാത്രയ്ക്ക് പദ്ധതിയിടുന്നവർ തിർച്ചയായും ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഇടം.












Click it and Unblock the Notifications