അവധിക്കാലം തീർത്ഥാടന കാലം.. കാണാം അയോധ്യയും കാശിയും.. ചെലവ് കുറഞ്ഞ ഐആർസിടിസി പാക്കേജ്
വേനലവധിക്കാലം എന്നാൽ ചിലർക്കത് തീർത്ഥാടന സ്ഥാനങ്ങൾ ലക്ഷ്യമാക്കിയുള്ള യാത്രകൾ പോകാനുള്ള സമയം കൂടിയാണ്. ഇത്തരത്തിൽ ക്ഷേത്രങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ള നിരവധി പാക്കേജുകൾ കെഎസ്ആർടിസി ബജറ്റ് സെൽ ഉൾപ്പെടെ നടത്തുന്നുണ്ട്. എന്നാൽ കേരളത്തിലെ ക്ഷേത്രങ്ങൾ മാത്രമല്ല ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളാണ് നിങ്ങൾ പോകാൻ ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ ഐ ആർ സി ടി സിയുടെ ഹോളി അയോധ്യ വിത്ത് കാശി (Holy Ayodhya with Kashi) എന്ന പാക്കേജ് തിരഞ്ഞെടുക്കാം.
വാരണാസിയും അയോധ്യയിലെ രാമക്ഷേത്രവും കണ്ട് മടങ്ങാവുന്ന തരത്തിൽ 8 ദിവസം നീണ്ടുനിൽക്കുന്നതാണ് പാക്കേജ്. യാത്രയും ചേർത്താണ് 8 ദിവസം. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് യാത്ര തിരിക്കുകയാണ്. വിശദമായി അറിയാം.

മെയ് 18 ന് കൊച്ചുവേളിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 25 ന് തിരികെയെത്തും. കൊച്ചുവേളി , കൊല്ലം ,ചെങ്ങന്നൂർ , ,കോട്ടയം ,എറണാകുളം ടൗൺ, തൃശൂർ,ഒറ്റപ്പാലം, പാലക്കാട് ,പോടന്നൂർ , ഈറോഡ് ,സേലം ജംങ്ഷൻ എന്നിവിടങ്ങളിൽ നിന്ന് യാത്രികർക്ക് ബോഡിംഗ് നടത്താൻ സാധിക്കും. മെയ് 20 നാണ് പാക്കേജിലെ ഏറ്റവും ആകർഷകമായ കാശിയിൽ എത്തുക. 21 ന് രാവിലെയോടെ സ്ഥല സന്ദർശനം ആരംഭിക്കും.
സാരാനാഥ് ക്ഷേത്രത്തിലേക്കാണ് ആദ്യ യാത്ര. ഉച്ചകഴിഞ്ഞ് കാശി വിശ്വനാഥ ക്ഷേത്രം, ഇടനാഴി എന്നിവ കാണും. വാരണാസിയെന്നാൽ ഗംഗാ ആരതി കാണാത മടങ്ങാൻ ആകില്ലല്ലോ. പാക്കേജിൽ ഇതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകുന്നേരത്തെ ഗംഗാ ആരതിയും മനസ് നിറയെ കണ്ട് റൂമിലേക്ക് മടങ്ങാം. കാശിയിൽ തന്നെയായിരിക്കും യാത്രി തങ്ങാൻ സാധിക്കുക. മെയ് 22 ന് രാവിലെ അയോധ്യയിലേക്കായിരിക്കും യാത്ര. ഒരു ദിവസം മുഴുവൻ അയോധ്യയിൽ ചെലവഴിക്കും. രാത്രിയോടെയാണ് തിരികെ നാട്ടിലേക്കുള്ള മടക്കം. 25 ന് ഉച്ചക്കഴിഞ്ഞാണ് കൊച്ചുവേളിയിൽ എത്തുക. സേലം, ഈറോഡ്,പോടന്നൂർ ,പാലക്കാട്,ഒറ്റപ്പാലം , തൃശൂർ,എറണാകുളം ടൗൺ, കോട്ടയം - ചെങ്ങന്നൂർ,കൊല്ലം,കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാൻ സൗകര്യമുണ്ട്.
ആകെ 700 സീറ്റുകളാണ് ഉള്ളത്. മുതിർന്നവർക്ക് 18,060 രൂപയും 5-11 വയസിലുള്ള കുട്ടികൾക്ക് 17,170 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് - 8287932064, 8287932082, 8287932117 നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications