Get Updates
Get notified of breaking news, exclusive insights, and must-see stories!

തടാകങ്ങളുടെ നഗരമായ ഉദയ്പൂരിലേക്ക് ഒരു യാത്ര പോയാലോ?; പാക്കേജുമായി ഐആർസിടിസി

ഡൽഹിയിൽ നിന്ന് രണ്ടോ മൂന്നോ ദിവസത്തേക്ക് വളരെ എളുപ്പം പോകാൻ കഴിയുന്നൊരു യാത്ര ആലോചിക്കുന്നുണ്ടോ? എന്നാൽ ഐ ആർ സി ടി സിയുടെ ഉദയ്പൂർ പാക്കേജ് തിരഞ്ഞെടുത്തോളൂ. കുറഞ്ഞ ചെലവിൽ ഉദയ്പൂരിലെ പ്രധാന കാഴ്ചകളെല്ലാം കണ്ട് മടങ്ങി വരാൻ കഴിയുന്ന തരത്തിലാണ് പാക്കേജ്. മൂന്ന് രാത്രിയും നാല് പകലും നീണ്ട് നിൽക്കുന്നതാണ് യാത്ര. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം

ഡൽഹിയിൽ നിന്നും എല്ലാ വ്യാഴാഴ്ചകളിലും പാക്കേജുണ്ട് . ചേതക് എക്സ്പ്രസിലാണ് യാത്ര ആരംഭിക്കുന്നത്. ഡൽഹി എസ് റോഹില്ല, ഡൽഹി കാന്റ്, ഗുർഗാവ്, രേവാരി, നർനാൽ എന്നീ സ്റ്റേഷനുകളിൽ നിന്ന് സഞ്ചാരികൾക്ക് ട്രെയിൻ പിടിക്കാം. രാത്രിയോടെ പുറപ്പെട്ടാൽ പിറ്റേന്ന് രാവിലെ 7.50 ഏടെ ഉദയ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തും.

udhaipur-1

ഹോട്ടലിൽ ചെക്ക് ഇൻ പൂർത്തിയാക്കിയാൽ ആദ്യ കാഴ്ച സഹേലിയോൻ കി ബാരിയാണ്. അവിടെ നിന്ന് സുഖാദിയ സർക്കിൾ, സിറ്റി പാലസ് മ്യൂസിയം, ഭാരതീയ ലോക് കലാ മണ്ഡലം എന്നിവ സന്ദർശിക്കും. വൈകീട്ടോടെ ഫത്തേ സാഗർ തടാകത്തിൽ പോകാം. ബോട്ട് സവാരിക്ക് താത്പര്യമുള്ളവർക്ക് സ്വന്തം ചെലവിൽ അതും ആകാം കേട്ടോ. ഇതെല്ലാം കഴിഞ്ഞ് രാത്രിയോടെ ഹോട്ടലിലേക്ക്. ശനിയാഴ്ചത്തെ കാഴ്ചകൾ എക്‌ലിംഗ്ജിയും ഹൽദിഘാട്ടിയുമാണ്. അന്ന് വൈകിട്ട് 5ന് ഡൽഹിയിലേക്കുള്ള മടക്ക ട്രെയിൻ. ഞായറാഴ്ച രാവിലെയോടെ ഡൽഹിയിൽ തിരിച്ചെത്തും.

തനിച്ചും കൂട്ടമായുമൊക്കെ യാത്രയുടെ ഭാഗമാകാം. പരമാവധി നാല് പേർ വരെയുള്ള ഗ്രൂപ്പ് ആണെങ്കിൽ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 5,425 രൂപയാണ് ചെലവ് വരുന്നത്. ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 6,670 രൂപ, സിംഗിൾ ഷെയറിങ്ങിന് 11,525 രൂപ എന്നിങ്ങനെയാണ് പാക്കേജ് തുക.. 5-6 പേരുള്ള കുട്ടികളുടെ ഗ്രൂപ്പുകൾക്ക് ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 5,175 രൂപയാണ്. ഡബിൾ ഷെയറിങ്ങിൽ 5,185 രൂപയും സിംഗിൾ ഷെയറിങ്ങിന് 6,335രൂപയും വരും. കൂടുതൽ വിവരങ്ങൾക്ക്- https://www.irctctourism.com/pacakage_description?packageCode=NJR040

തടാകങ്ങളുടെ നഗരമായ ഉദയ്പൂർ

രാജസ്ഥാനിൽ സഞ്ചാരികൾക്ക് വൈവിധ്യമാർന്ന കാഴ്ച അനുഭവം സമ്മാനിക്കുന്ന നഗരമാണ് ഉദയ്പൂർ. തടാകങ്ങളുടെ നഗരം എന്നാണ് ഉദയ്പൂർ അറിയപ്പെടുന്നത്. രജപുത്രവംശത്തിന്റെ പ്രൗഡി വിളിച്ചുപറയുന്ന കൊട്ടാരങ്ങൾ, പുരാതന കാഴ്ചകൾ, തടാകങ്ങൾ, മലനിരകൾ എല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+