കാശ്മീരിലെ എൻജിനയറിങ് വിസ്മയം,ചെനാബ് പാലം കാണാൻ പോയാലോ?; ഐആർസിടിസിയുടെ പാക്കേജ്
ലോകത്തിലെ തന്നെ ഏറ്റവും ഉയരുമുള്ള ചെനാബ് പാലത്തിലൂടെ ഒരു യാത്ര പോകണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തതല്ലേ. കാശ്മീർ താഴ് വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായ് ബന്ധിപ്പിക്കുന്ന ഈ റെയിൽ പാലം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഈഫൽ ടവറിനെക്കാൾ 35 മീറ്റർ കൂടുതൽ ഉയരമുണ്ട് ഈ പാലത്തിന്,ആകെ ഉയരം 1,178 അടി.ജമ്മു കശ്മീരിലെ റീസി ജില്ലയിലാണ് ചെനാബ് റെയിൽപ്പാലം സ്ഥിതി ചെയ്യുന്നത്.
ഈ അത്ഭുതപ്പാലത്തിലൂടെ ഒരു യാത്രയും മറ്റ് ചില സ്ഥലങ്ങളും കൂടി ഒറ്റയടിക്ക് പോയി വരാൻ പാകത്തിൽ ഐആർസിടിസിയുടെ പാക്കേജ് ഉണ്ട്. മാതാ വൈഷ്ണോദേവി- ചെനാബ് പാലം പാക്കേജ് എന്ന പേരിലാണ് യാത്ര. പാക്കേജിനെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം

ഡൽഹിയിൽ നിന്നാണ് യാത്ര പുറപ്പെടുക. ന്യൂ ഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് രാത്രി 20:40 ന് ട്രെയിൻ. രാജധാനി എക്സ്പ്രസിന്റെ തേഡ് എസിയിലായിരിക്കും സീറ്റ് ക്രമീകരണം.പിറ്റേന്ന് രാവിലെ അഞ്ചോടെ ജമ്മു റെയിൽവേസ്റ്റേഷനിൽ എത്തും. നോൺ എസി വാഹനത്തിൽ ഹോട്ടലിലേക്ക്. യാത്രാമധ്യേ സരസ്വതി ധാം സന്ദർശിക്കും. ഹോട്ടലിൽ ചെന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം നേരെ ബംഗംഗയിലേക്ക്. ഇവിടെ ശ്രീകോവിൽ ദർശനം നടത്തി വൈകീട്ടോടെ ഹോട്ടലിലേക്ക് മടക്കം.അവിടെ രാത്രി ഭക്ഷണവും താമസവും ഒരുക്കും.
മൂന്നാം ദിവസം രാവിലെയോടെ ചെക്ക് ഔട്ട് ചെയ്യും.ഭക്ഷണം പാക്ക് ചെയ്ത് കൈയ്യിൽ കരുതും. യാത്ര നേരെ ച ചെനാബ് പാലത്തിലേക്ക്, 70 കിലോമീറ്ററാണ് ഇതിലൂടെയുള്ള യാത്ര. കുറഞ്ഞത്. മൂന്ന് മണിക്കൂറാണ് യാത്ര സമയം. പാലം കണ്ട് കഴിഞ്ഞാൽ നേരെ ജമ്മു റെയിൽവേ സ്റ്റേഷനിലേക്ക് . മടക്ക യാത്രയിൽ രഘുനാഥ് ജി ക്ഷേത്രവും സന്ദർശിക്കും.രാത്രി 9.25 ന് ജമ്മു രാജധാനി ട്രെയിനിൽ ഡൽഹിയിലേക്ക് മടങ്ങും. പുലർച്ചെ 5.55 ന് ന്യൂ ഡല്‍ഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം.
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ സിംഗിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 13925 രൂപയാണ് പാക്കേജ് തുക. ഡബിൾ ഒക്യുപൻസിയിൽ 11385 ഉം ട്രിപ്പിൾ ഒക്യുപൻസിയിൽ 10325 രൂപയും വരും. 5-11 പ്രായത്തിലുള്ള കുട്ടികൾക്കും ടിക്കറ്റ് ആവശ്യമാണ്.. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും https://www.irctctourism.com/pacakage_description?packageCode=NDR01C












Click it and Unblock the Notifications