മഴക്കാല യാത്രകളില്‍ ഭക്ഷ്യവിഷ ബാധ എങ്ങനെ ഒഴിവാക്കാം?
വേനല്‍ക്കാലത്താണ് നാം സാധാരണ വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. യാത്ര പോകാനും വരാനുമുള്ള സൗകര്യത്തെ കരുതിയാണ് വേനല്‍ക്കാലം യാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ മഴക്കാലത്തെ വിനോദ വിനോദയാത്രകളുടെ വൈബ് ഒന്ന് വേറെയാണ്. ഈറനണിഞ്ഞ പ്രകൃതിയിലൂടെയുള്ള യാത്ര മനസിനും ശരീരത്തിനും കുളിര്‍മയേകും. തണുത്ത കാറ്റ് വേനല്‍ക്കാലത്തെ ചൂടില്‍ നിന്ന് ആശ്വാസം നല്കുന്നു.
അല്പം സാഹസികത ഇഷ്ടപ്പെടുന്നവരാണ് മഴക്കാലം വിനോദയാത്രകള്‍ തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോള്‍ വിനോദസഞ്ചാര മേഖലയിലും മഴക്കാല യാത്രകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ മഴക്കാല വിനോദ യാത്രകള്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്.

എന്നാല്‍ വേനല്‍ക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് യാത്ര ചെയ്യുമ്പോള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കണം മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ് അതിനാല്‍ തന്നെ യാത്രയില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാന്‍ വലിയ ശ്രദ്ധ കൊടുക്കണം യാത്രയുടെ എല്ലാ രസവും കെടുത്താനും ജീവനു പോലും ഭീഷണി സൃഷ്ടിക്കാനും ഭക്ഷ്യവിഷബാധയ്ക്കു കഴിയും.
മഴക്കാലത്ത് യാത്രകള്‍ ചെയ്യുമ്പോള്‍ ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. നന്നായി വേവിക്കാത്ത മാംസം പോലുള്ളവ കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. പ്രതിരോധശേഷി കുറഞ്ഞവരില്‍ ഭക്ഷണത്തിലൂടെ പകരുന്ന രോഗാണുക്കള്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ വഷളാകും.
യാത്രയ്ക്കിടെയുള്ള ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ ഇനിപ്പറയുന്നവ പാലിക്കുന്നത് നല്ലതാണ്:
നല്ല സ്ഥാപനങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തിരഞ്ഞെടുക്കുക. അവിടത്തെ ശുചിത്വ രീതികളെക്കുറിച്ച് നല്ല രീതിയില്‍ വിശകലനം ചെയ്യുക, നല്ല ഫീഡ്ബാക്ക് ഉള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുക.
കൈകള്‍ ഇടയ്ക്കിടെ കഴുകുക
ഏതെങ്കിലും ഭക്ഷണം കഴിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ മുമ്പായി കൈ കഴുകുന്നത് ശീലമാക്കുക. സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക.
ഫ്രഷായി പാകം ചെയ്തതും ചൂടോടെ വിളമ്പുന്നതുമായ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോള്‍ മിക്ക ബാക്ടീരിയകളും നശിക്കുന്നു. അതിനാല്‍ തണുത്തതും മുന്‍കൂട്ടി പാകം ചെയ്തതുമായ ഭക്ഷണം ഒഴിവാക്കുക. ആവിയില്‍ വേവിക്കുന്നതും സുരക്ഷിതമാണ്.
ഈച്ചകളും അന്തരീക്ഷത്തിലെ പൊടിയും മറ്റും പറ്റിയിരിക്കുന്ന തെരുവു ഭക്ഷണം ഒഴിവാക്കുക.
ഇലക്കറികളും മറ്റു പച്ചക്കറികളും ധാരാളം കഴിക്കുക.
ശുദ്ധീകരിച്ച ആയ വെള്ളം മാത്രം കുടിക്കുക
പ്രശസ്ത ബ്രാന്‍ഡുകളില്‍ നിന്നുള്ള സീല്‍ ചെയ്ത കുപ്പിവെള്ളം മാത്രം കുടിക്കുക. വെള്ളം തിളപ്പിച്ച് കൊണ്ടുപോകുക. ജ്യൂസുകളില്‍ ഐസ് ഒഴിവാക്കുക.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications