ക്രിസ്തുമസ് യാത്ര ഇടുക്കി, ചെറുതോണി അണക്കെട്ടിലേക്ക് ആയാലോ?; സന്ദർശന സമയം അറിയാം
ഇടുക്കി: മൂന്നു മാസത്തിന് ശേഷം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ വീണ്ടും സന്ദർശകർക്കായി തുറന്നിരിക്കുകയാണ്. ഈ ക്രിസ്തുമസ്-പുതുവത്സര അവധികളിലെ സന്ദർശക പ്രവാഹം കണക്കാക്കി ഈ മാസം 31 വരെയാണ് പ്രവേശനത്തിന് അനുമതി. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ സാങ്കേതിക പരിശോധനകള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയുണ്ടാകില്ല. അണക്കെട്ടിന്റെ സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് നിരോധനമുണ്ട്.

ടിക്കറ്റ് നിരക്ക് കൂട്ടി
പ്രവേശനത്തിന് അഞ്ച് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 100 രൂപയും മുതിര്‍ന്നവര്‍ക്ക് 150 രൂപയുമാണ്. നേരത്തേ ഇത് യഥാക്രമം 20 ഉം 40 ഉം ആയിരുന്നു. അതേസമയം ബഗ്ഗിന് കാറിന്റെ ചാർജും പുതിയ നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടന്ന് കാണാൻ അനുവദിക്കില്ല. എട്ട് ബഗ്ഗി കാറുകളിലായി സന്ദർശകരെ ഡാം കാണിക്കും. ഒരു ബഗ്ഗിക്കാറിൽ 13 പേർക്ക് വരെ യാത്ര ചെയ്യാനാകും.
അണക്കെട്ടിന്റെ പ്രവേശനകവാടത്തിന് പുറത്തായാണ് ടിക്കറ്റ് കൗണ്ടർ. തിരിച്ചറിയിൽ രേഖ കൊടുത്ത് ടിക്കറ്റുകൾ വാങ്ങി ഡാമിലേക്ക് പ്രവേശിക്കാം. ടിക്കറ്റ് കൗണ്ടറിനുസമീപം സന്ദര്‍ശകരുടെ മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗുകള്‍ തുടങ്ങിയവ സൂക്ഷിക്കുവാനുള്ള ക്ലോക്ക് റൂം സ്ഥാപിച്ചിട്ടുണ്ട്.
ക
കനത്ത സുരക്ഷ
ഈ ദിവസങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പോലീസുകാരേയും വിന്യസിച്ചു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ സന്ദർശകരെ അകത്തേക്ക് കയറ്റിവിടുകയുള്ളൂ.
സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അണക്കെട്ടിലേക്ക് സന്ദര്‍ശകരെ അനുവദിക്കാതിരുന്നത്. നേരത്തേ ഡാമിലെത്തിയ സന്ദർശകരിൽ ഒരാൾ അണക്കെട്ടില്‍ കയറി ഉയരവിളക്കുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ഷട്ടറുകള്‍ ഉയര്‍ത്തുന്ന ഉരുക്കുവടത്തില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് സന്ദർശകരെ വിലക്കിയത്.
ഇടുക്കി ഡാം
വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കു ന്നത്. 550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ചെറുതോണി ഡാമിനരികില്‍ തന്നെയാണ് ഇടുക്കി ആര്‍ച് ഡാം.












Click it and Unblock the Notifications