Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരിയിൽ തന്നെ പോകണം.. മഞ്ഞും തണുപ്പും ആസ്വദിക്കാം, ഇടുക്കി മുഴുവൻ കറങ്ങാം

ജനവരി മാസം അവസാനിക്കാൻ ഇനി ചില്ലറ ദിവസങ്ങളെ ബാക്കിയുള്ളൂ. യാത്ര ചെയ്യാൻ താത്പര്യം ഉള്ളവരാണെങ്കിൽ ഇപ്പോഴെങ്കിലും പോയില്ലെങ്കിൽ മുന്നോട്ടുള്ള യാത്ര കഠിനമായിരിക്കും. എന്താണെന്നല്ലേ? ചൂട് തന്നെ. ജനവരി അവസാനം വരെയെങ്കിലും കേരളത്തിൽ മഞ്ഞും കോടയുമൊക്കെ കാണും. പിന്നെ പുറത്തിറങ്ങിയാൽ അതികഠിനമായിരിക്കും കാലാവസ്ഥ. ട്രക്കിങ്ങും ബീച്ചും കായൽ യാത്രയുമൊക്കെ മാറ്റി പിടിച്ച് ചരിത്ര സ്മരകങ്ങൾ തേടി പോകേണ്ടി വരും.

പ്രകൃതിഭംഗി ആസ്വദിക്കലാണ് ലക്ഷ്യമെങ്കിൽ ഇപ്പോൾ തന്നെ ബാഗ് റെഡിയാക്കിക്കോളൂ. കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് സെൽ ഈ മാസം നിരവധി യാത്രകൾ ഒരുക്കിയിട്ടുണ്ട്. വിവിധ പാക്കേജുകൾ നോക്കിയാലോ?

idukkitrip-

അതിരപ്പിള്ളി-മൂന്നാർ

മൂന്നാറിൽ ഇപ്പോൾ പോയില്ലെങ്കിൽ ഇനി ഈ ഡിസംബറിൽ യാത്ര ആലോചിക്കുന്നതാകും ഉത്തമം. ശൈത്യകാലത്തെ പോലെ മൂന്നാർ സുന്ദരിയായിരിക്കുന്ന മറ്റൊരു കാലാവസ്ഥ ഇല്ല. മഴക്കാലത്ത് മൂന്നാറിന് മറ്റൊരു ഭംഗിയാണ്. ഈ പാക്കേജ് തിരഞ്ഞെടുത്താൽ തൃശൂർ ജില്ലയിലെ ഏറ്റവും മനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ആസ്വദിക്കാം. 25 നാണ് യാത്ര പുറപ്പെടുക. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പാക്കേജിന് 1830 രൂപയാണ് ഒരാൾക്ക് വരുന്ന ചിലവ്.

വാഗമൺ-കുമിളി

ഇടുക്കിയെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നതാണ് ഈ പാക്കേജ്. ത്രിദിന പാക്കേജാണിത്. 24 ന് രാത്രി 8 നാണ് യാത്ര പുറപ്പെടുക. 4430 രൂപയാണ് ഒരാൾക്ക് ചിലവ് വരിക.

29 ന് ഗവി-പരുന്തുംപാറ പാക്കേജ് ഉണ്ട്. മൂന്നാറ് പോലെ തന്നെ ശൈത്യകാലത്ത് ഏറ്റവും ആസ്വദിക്കാൻ പറ്റുന്നൊരു യാത്ര കൂടിയാണ് ഗവിയിലേക്ക് ഉള്ളത്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന ഗവിയിലേക്ക് ഏകദേശം 90 കിമിയോളം വനയാത്രയാണ്. അവിടെയെത്തി ഇടുക്കിയിലെ പരുന്തുംപാറയും കണ്ടിട്ടാകും മടക്കം. 3600 രൂപയാണ് പാക്കേജ് തുക.

ജനവരി 30 ന് കൊച്ചിൻ നെഫർറ്റിറ്റി ക്രൂയിസ് യാത്ര, 26 ന് പാലക്കാട്ടെ നെല്ലിയാമ്പതിയിലേക്ക്, കണ്ണൂരിലെ ഏറ്റവും മനോഹരമായ ട്രക്കിങ് സ്പോട്ടുകളിലൊന്നായ പൈതൽമലയിലേക്ക്, കോഴിക്കോട് ജാനകിക്കാട്-കരിയാത്തുംപാറ-പെരുവണ്ണാമുഴി പാകകേജ്, വയനാട്, കണ്ണൂർ ഫോർട്ട്-അറയ്ക്കൽ മ്യൂസിയം യാത്ര എന്നിവയും കോഴിക്കോട് കെ എസ് ആർ ടി സിയിൽ നിന്നുണ്ട്. എല്ലാ പാക്കേജിലും ഭക്ഷണം ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തിയിട്ടുണ്ടാകില്ല. ചിലതിൽ ബസ് ചാർജ് മാത്രമായിരിക്കും ഈടാക്കുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 7907627645,9544477954.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+