Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട, കാട്, പിന്നെ ട്രെക്കിങ്ങും; കുറഞ്ഞ നിരക്കിൽ പാക്കേജുമായി കെഎസ്ആർടിസി

ഒക്ടോബർ യാത്രകൾ പ്ലാൻ ചെയ്തോ? ഇല്ലെങ്കിൽ കൂടുതൽ ആലോചിക്കേണ്ട, കെ എസ് ആർ ടി സിയുടെ കൊട്ടാക്കര ബജറ്റ് സെൽ അവതരിപ്പിച്ച പാക്കേജുകൾ തിരഞ്ഞെടുക്കാം. കോടയും കാടും കുന്നും മലയും പുണ്യ ക്ഷേത്രങ്ങളുമൊക്കെ കണ്ട് മടങ്ങാൻ കഴിയുന്ന പാക്കേജുകളാണ് കെ എസ് ആർ ടി സി അവതരിപ്പിച്ചിരിക്കുന്നത്. പാക്കേജുകളുടെ വിശദവിവരങ്ങൾ അറിയാം

മീൻമുട്ടി -പൊൻമുടി യാത്ര

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായ പൊൻമുടി കണ്ടാണ് പാക്കേജ് ആരംഭിക്കുന്നത്. ഈ സമയത്ത് സന്ദർശിക്കാൻ പറ്റുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്ന് കൂടിയാണ് പൊൻമുടി. ഇത് കൂടാതെ മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നീ സ്ഥലങ്ങളും സന്ദർശിക്കും. ഒക്ടോബര്‍ 5, 11,19 തീയതികളിലാണ് യാത്ര. പാക്കേജിന് ഒരാൾക്ക് 650 രൂപയാണ് ചെലവ് വരുന്നത്.

travel

ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹര സ്ഥലങ്ങളിലൊന്നായ ഇല്ലിക്കൽ കല്ലിലേക്കും ഇലവീഴാപൂഞ്ചിറയിലേക്കുമാണ് മറ്റൊരു പാക്കേജ്. പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കൊടുമുടികളിലൊന്നായ ഇല്ലിക്കൽ കല്ലിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. തണുപ്പും കോടയും ഇല്ലിക്കൽ കല്ലിന്റെ കാഴ്ചകളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. അല്പം സാഹസികതയും ട്രെക്കിങ്ങും ഒക്കെ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ യാത്ര നിങ്ങളെ വിസ്മയിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കമില്ല. ഒക്ടോബര്‍ 5, 18 ദിവസങ്ങളിലേക്കാണ് ഇവിടേക്കുള്ള യാത്ര. ഒരാൾക്ക് 660 രൂപയാണ് നിരക്ക്.

ഗവി- അടവി പരുന്തുംപാറ യാത്ര

ഓഡിനറി എന്ന ഒറ്റ മലയാള സിനിമയോടെയാണ് ഗവിയിലേക്ക് ആളുകൾ എത്തിത്തുടങ്ങിയത്. കോടമൂടിയ കാട്ട് വഴിയിലൂടെ കെ എസ് ആർ ടി സി ബസിൽ ഏകദേശം 90 കിമിയോളം നീണ്ട് നിൽക്കുന്ന യാത്രയാണ് ഈ പാക്കേജ്. ഒക്ടോബര്‍ 6, 14, 24 തീയതികളലാണ് ഈ യാത്ര. ഒരാൾക്ക് 1750 രൂപയാണ് നിരക്ക്. പൗര്‍ണമിക്കാവ് യാത്ര ഒക്ടോബര്‍ ഏഴിനാണ്. ആഴിമല, ചെങ്കല്‍, കുഴിപ്പള്ളം എന്നിവയും ഉള്‍പ്പെടും.

മൂകാംബിക തീര്‍ത്ഥാടനം ഒക്ടോബര്‍ 9 നാണ് പോകുന്നത്, 3480 രൂപയാണ് നിരക്ക്. കൊല്ലൂരിന് പുറമെ വടക്കുംനാഥ ക്ഷേത്രം, ഉത്രാളിക്കാവ്, ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അനന്തപുരം തടാക ക്ഷേത്രം, സിദ്ധി വിനായക ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ എന്നീ ക്ഷേത്രങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടും. മൂന്നാര്‍ യാത്ര ഈ മാസം 11, 19, 26 തീയതികളിലായി നടക്കും. വാഗമണ്‍ - പരുന്തുംപാറ ഉല്ലാസ യാത്ര ഒക്ടോബര്‍ 11, 20 ദിവസങ്ങളിലായി ചാര്‍ട്ട് ചെയ്തിട്ടുണ്ട്. കാല്‍വരി മൗണ്ട്, അഞ്ചുരുളി, രാമക്കല്‍മേട് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ട്രിപ്പിന് 1050 രൂപയാണ് നിരക്ക്.

ആഡംബര കപ്പലില്‍ അറബിക്കടല്‍ ചുറ്റിക്കറങ്ങാന്‍ അവസരം ഒരുക്കുന്ന കപ്പല്‍ യാത്ര ഒക്ടോബര്‍ 16, 26 ദിവസങ്ങളില്‍ നടക്കും. അവധി ദിവസങ്ങളില്‍ 3840 രൂപയും പ്രവര്‍ത്തി ദിവസങ്ങളില്‍ 3540 രൂപയുമാണ് നിരക്ക്. പൂവാര്‍ ദ്വീപുകളുടെ മനോഹാരിത ആസ്വദിക്കാനായിട്ടുള്ള ആദ്യ യാത്ര ആണ് പൂവാര്‍ ഐലന്റ്‌സ്, ബോട്ടിങ് ഉള്‍പ്പടെ 1110 രൂപയാണ് നിരക്ക്. ചാലിയേക്കര, മാമ്പഴത്തറ സന്ദര്‍ശിച്ച് അമ്പനാട് പോകുന്ന ട്രിപ്പ് രാവിലെ ആറിന് ആരംഭിക്കും. 550 രൂപയാണ് നിരക്ക്. ഒക്ടോബര്‍ 24ന് വൈകിട്ട് ആറിന് ആരംഭിക്കുന്ന മലക്കപ്പാറ യാത്ര 25 ന് രാത്രി മടങ്ങി എത്തും. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9747969768, 9995554409.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+