Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന്നമടയിൽ ബോട്ടിങ്, അറബിക്കടലിൽ ക്രൂസ് യാത്ര.. വേഗം ബുക്ക് ചെയ്തോ. കെഎസ്ആർടിസി പാക്കേജുകൾ

അവധിക്കാലത്തെ യാത്രാ മോഹങ്ങൾ പൂർത്തിയാക്കുവാൻ ഇനി ഈ മേയ് മാസം മാത്രമേയുള്ളൂ. ചെറിയ യാത്രയാണെങ്കിലും വലുതാണെങ്കിലും സ്കൂൾ തുറക്കുന്നതിനു മുൻപ് പോയി വരണം എന്നത് മാത്രമാണ് കുട്ടികളുടെ പ്ലാൻ. അപ്പോഴും എവിടേക്ക് പോകണം എന്നത് പലർക്കും തീരുമാനമായിട്ടുണ്ടാവില്ല. ഇങ്ങനെ കൺഫ്യൂഷനിലിരിക്കുന്നവർക്ക് ഒരുകൂട്ടം കിടിലൻ യാത്രകളാണ് തൊടുപുഴ കെഎസ്ആർടിസി കൊണ്ടുവന്നിരിക്കുന്നത്.
എവിടെ പോകണെമന്ന് നിങ്ങൾ തീരുമാനിച്ചാൽ മാത്രം മതി.

പുന്നമടക്കായലിലൂടെയുള്ള ബോട്ട് യാത്ര തുടങ്ങി അറബിക്കടലിൽ നെഫിർറ്റിറ്റി ക്രൂസിങ് വരെ വ്യത്യസ്തമായ ഒരുപാട് പാക്കേജുകള് ഈ മാസമുണ്ട്. കൂടാതെ വയനാട്ടിൽ ഒരു രാത്രി താമസിച്ചുള്ള പാക്കേജ്, ഇലവീഴാപൂഞ്ചിറ- ഇല്ലിക്കൽ കല്ല് യാത്ര, ഇന്ത്യന്‌ ടൂറിസത്തിന്റെ സുവർണ്ണ പുരസ്കാരം നേടിയ കാന്തല്ലൂർ കണ്ടുവരുന്ന മൂന്നാർ- കാന്തല്ലൂർ പാക്കേജ്, സാഗരറാണി ഉല്ലാസനൗക യാത്ര പിന്നെ ഹിറ്റ് ആയ ഗവി യാത്ര തുടങ്ങിയവയാണ് ഈ മാസമുള്ളത്. വിശദമായി അറിയാം

ocji-1

നെഫർറ്റിറ്റി പാക്കേജ്

മെയ് 6, 21 തിയതികളിലാണ് നെഫിർറ്റിറ്റി പാക്കേജ് ഉള്ളത്. രാവിലെ 11.30ന് യാത്ര പുറപ്പെടുക. 3550 രൂപയാണ് മുതിർന്നവർക്കുള്ള പാക്കേജ്. 5 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ളവർക്ക് 1240 രൂപയാണ് പാക്കേജ് തുക.

സാഗരറാണി ഉല്ലാസനൗക യാത്ര

കൊച്ചിയുടെ വശ്യക്കാഴ്ച കാണാൻ അവസരമൊരുക്കുന്നതാണ് സാഗരറാണി ക്രൂസ് യാത്ര. കുറഞ്ഞ ചെലവിൽ കൊയ്യിയിലൊരു ബോട്ട് യാത്രയാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ സാഗരറാണി സീ ക്രൂസ് വാഗ്ദാനം ചെയ്യുന്നത്. രണ്ടു മണിക്കൂർ സമയത്ത് 10 കിമി ദൂരം കടലിൽ സഞ്ചരിച്ച് മടങ്ങിയെത്തുന്നതാണ് പാക്കേജ്.
മേയ് 31 നാണ് തൊടുപുഴയിൽ നിന്നും പാക്കേജ് ഉള്ളത്. 1030 രൂപയാണ് ഒരാള്‍ക്കുള്ള പാക്കേജ് ചെലവ്.

പുന്നമടക്കായൽ ബോട്ട് യാത്ര

ആലപ്പുഴ ബീച്ച്, പാതിരാമണൽ ദ്വീപ്, അർത്തുങ്കൽ പള്ളി എന്നിവയെല്ലാം കണ്ട് പുന്നമടക്കായലിലൂടെയുള്ള 5 മണിക്കൂർ ബോട്ട് യാത്രയാണ് പാക്കേജിൽ ആസ്വദിക്കാനാകുക. തൊടുപുഴയിൽ നിന്ന് മേയ് 19 ന് രാവിലെ 6.30നാണ് യാത്ര തുടങ്ങുക. ബോട്ടിങ് ചാർജ് ഉൾപ്പെടെ ഒരാൾക്ക് 950 രൂപയാണ് നിരക്ക്.

മറയൂർ- കാന്തല്ലൂര്‍

കേരളം ചുട്ടെരിയുമ്പോഴും മഞ്ഞിക്കുളിച്ച് നിൽക്കുകയാണ് കാന്തല്ലൂർ. മനസും ശരീരവും ഒരുപോലെ കുളിർക്കണമെങ്കിൽ ധൈര്യമായി ഈ പാക്കേജ് തിരഞ്ഞെടുക്കാം. മേയ് 12 ന് രാവിലെ 6 മണിക്ക് യാത്ര പുറപ്പെടും. 670 രൂപയാണ് ഒരാൾക്ക് ചെലവ്.

വയനാട് യാത്ര

കുറുവാദ്വീപ് , ബാണാസുരസാഗർ എന്നിങ്ങനെ വയനാടൻ ഭംഗി ആസ്വദിക്കാൻ കഴിയുന്ന യാത്രയാണ് വാടനാട് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മേയ് 15 നാണ് യാത്ര. ഒരാൾക്ക് 1830 രൂപയാണ് ചെലവ്.

ഇലവീഴാപൂഞ്ചിറ- ഇല്ലിക്കൽ കല്ല് യാത്ര

ഏതൊരു സഞ്ചാരിയേയും ഭ്രമിപ്പിക്കാൻ പോന്ന മായാകാഴ്ചകൾ നിറഞ്ഞ് നിൽക്കുന്ന ഇടമാണ് ഇലവീഴാപൂഞ്ചിറ. ആയിരം ഏക്കറിൽ പരന്ന് കിടക്കുന്ന ഈ മനോഹരമായ താഴ്വര കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിപ്പദേശത്താണ് സ്ഥിതി ചെയ്യുന്നത്. മെയ് 14 നാണ് യാത്ര പോകുന്നത്.ഒരാൾക്ക് 450 രൂപയാണ് നിരക്ക്.

ഗവി പാക്കേജ്

90 കിമി വനയാത്രയാണ് ഗവി പാക്കേജ്. ബോട്ടിംഗും ആസ്വദിച്ച് മടങ്ങാം.
17ന് രാവിലെ 4.30 ക്കാണ് പാക്കേജ്. 2350 രൂപയാണ് നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+