കോട മൂടി നിൽക്കുന്ന ഇല്ലിക്കൽക്കല്ലും ഇലവീഴാപൂഞ്ചിറയും, പാണിയേലിപോരിലും പോകാം; കൊതിപ്പിക്കും പാക്കേജ്
ഓണക്കാലം എത്തിപ്പോയി, നീണ്ട വാരാന്ത്യങ്ങളും അവധികളും സ്കൂൾ അവധികളുമെല്ലാമായി ഇനിയങ്ങോട്ട് ആഘോഷമാണ്. ഈ സമയത്തല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇനിയൊരു യാത്ര പോകേണ്ടത് അല്ലേ.
ഓണക്കാല യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകളും ഒരുങ്ങിക്കഴിഞ്ഞു. നിരവധി പാക്കേജുകളാണ് വിവിധ ഡിപ്പോകൾ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ഈ കാലാവസ്ഥയിൽ പോകാൻ പറ്റുന്ന ഒരുപിടി നല്ല ഇടങ്ങളാണ് കൊല്ലം കെഎസ്ആർടിസിയുടെ പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്. വിശദമായി അറിയാം

ഇല്ലിക്കൽകല്ല് - ഇലവീഴാപൂഞ്ചിറ യാത്ര
ഓണത്തിന്റെ ക്ഷീണം കഴിഞ്ഞ് അടുത്ത ദിവസം തന്നെയാണ് (17 ന്) കോട്ടയത്തുകാരുടെ ഊട്ടി എന്ന് അറിയപ്പെടുന്ന ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര. സമുദ്ര നിരപ്പിൽ നിന്നും 4000 അടി മുകളിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് കോടമഞ്ഞിന്റെ അകമ്പടിയോടെയുള്ള കാഴ്ച തന്നെയാണ് ഇവിടെ പ്രധാന ആകർഷണം. ഇല്ലിക്കൽകല്ലിൽ നിന്ന് 12.5 അപ്പുറത്തുള്ള ഇലവീഴാപൂഞ്ചിറയും പാക്കേജിൽ കാണാൻ അവസരം ഉണ്ട്. ഈ പ്രദേശത്ത് വൃക്ഷങ്ങള്‍ ഒന്നും ഇല്ല, പൂഞ്ചിറയില്‍ ഇലകള്‍ വീഴാത്തതിനാലാകാം ഇലവീഴാപ്പൂഞ്ചിറ എന്ന പേര് വന്നത് എന്നാണ് കരുതപ്പെടുന്നത്.
ഗവി
7,19 തീയതികളിലാണ് ഗവിയേക്ക് പാക്കേജ് ഉള്ളത്. കാടിന്റെ ഭംഗി ആസ്വദിച്ച് കെ എസ് ആർ ടി സി ബസിൽ 90 കിമി യാത്ര. അതുതന്നെയാണ് ഗവി യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവം. ഒരാൾക്ക് ടിക്കറ്റ് നിരക്ക് 1750 രൂപയാണ്.
കൊച്ചരീക്കൽ ഗുഹ
8. 16, 20, 29 എന്നീ തിയതികളിലാണ് പാക്കേ് ഉള്ളത്. എറണാകുളത്ത് നിന്ന് 40 കിലോമീറ്റർ അകലെ പിറമാടത്ത് ഈ സ്ഥലം. അതിപുരാതനമായ ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാനാകും. 890 രൂപയാണ് നിരക്ക്.
പാണേലിപോര്
സപ്റ്റംബർ 29 നാണ് ഈ പാക്കേജ്.തമ്മിലടിക്കുന്ന പുഴകളാണ് ഇവിടുത്തെ കാഴ്ച. പെരിയാർ നദി ഇവിടെയെത്തുമ്പോൾ പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി ഒഴുകുകയാണ് ചെയ്യുന്നത്. അങ്ങനെ പോരടിക്കുന്ന പുഴ എന്ന അർത്ഥത്തിൽ ഇവിടം പാണിയേലിപോര് ആയി മാറിയാണ്.
1050 രൂപയാണ് പാക്കേജ് തുക.
ഇതൊന്നും കൂടാതെ പാണ്ഡവ ക്ഷേത്രങ്ങൾ, കപ്പൽ യാത്ര, റോസ്മല, വാഗമൺ, പൊൻമുടി, മൂന്നാർ, കുറ്റാലം, വയനാട്, മലമേൽപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഈ മാസം കൊല്ലത്ത് നിന്ന് പാക്കേജുകൾ ഉണ്ട്. യാത്രകളെ കുറിച്ചുള്ള കൂടുതൽ ബുക്കിങ്ങിനും 9747969768, 8921950903, 9495440444 എന്നീ നമ്പറുക












Click it and Unblock the Notifications