Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇല്ലിക്കൽക്കല്ലിൽ ഇപ്പോൾ പോയില്ലെങ്കിൽ എപ്പോഴാണ്? ഇലവീഴാപൂഞ്ചിറയും കൊച്ചരീകലും കാണാം..പാക്കേജ്

ചാലക്കുടി: വാഗമൺ, മൂന്നാർ, മലക്കപ്പാറ, കാന്തല്ലൂർ തുടങ്ങി വിനോദ സഞ്ചാരികൾ ഏറെ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് നിരവധി ചെലവ് കുറഞ്ഞ പാക്കേജുകൾ കെ എസ് ആർ ടി സി ചാലക്കുടി ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ പുതിയൊരു പാക്കേജ് ഒരുക്കിയിരിക്കുകയാണ് സെൽ. അതും സാഹസിക സഞ്ചാരികൾ വളരെ അധികം പോകാനാഗ്രഹിക്കുന്ന കേരളത്തിലെ ഇടങ്ങളിലേക്ക്..ഏതാണെന്ന് അറിയേണ്ടേ? ഇല്ലിക്കൽക്കല്ലും ഇലവീഴാപൂഞ്ചിറയും. ഇവിടെ മാത്രമല്ല കേട്ടോ പാക്കേജിൽ മറ്റ് ചില സ്ഥലങ്ങൾ കൂടി സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.

ഇല്ലിക്കൽക്കല്ല്,ഇലവീഴാപ്പൂഞ്ചിറ,കൊച്ചരീക്കൽ ഗുഹ സങ്കേതങ്ങൾ, അരീക്കൽ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളാണ് പേക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ks-

ഇല്ലിക്കൽക്കല്ല്; കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുലൊന്നാമ് ഇല്ലിക്കൽ കല്ല്. ഈരാറ്റുപേട്ടയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഉയർന്ന കൊടുമുടികളിൽ ഒന്നായ ഇല്ലിക്കൽക്കല്ല് സമുദ്രനിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണ് ഇല്ലിക്കൽ കല്ല് ഉണ്ടായത്. ഇതിൽ ഒന്ന് ണിനോട് സാമ്യമുള്ളതിനാൽ കുട കല്ല് (കുടയുടെ ആകൃതിയിലുള്ള പാറ) എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ കുന്നിന് വശങ്ങളിൽ ഒരു ചെറിയ കൂനയുള്ളതിനാൽ കൂനു കല്ല് (ഹഞ്ച്ബാക്ക് പാറ) എന്നും. ഈ രണ്ട് കല്ലുകൾക്കിടയിലായി ഇരുപത് അടിയോളം താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുമുണ്ട്. അരുവികളും കാറ്റും മഞ്ഞിൽ പൊതിഞ്ഞ മലനിരകളുമെല്ലാമായി മനസിനെ കുളിരണിയിപ്പിക്കുന്ന നിരവധി കാഴ്ചകൾ ഇവിടെ ഉണ്ട്.

ഇലവീഴാപ്പൂഞ്ചിറ; കോട്ടയത്തു നിന്നും 60 കിമീ അകലെയാണ് മലയോര വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ. മൂന്ന് കൂറ്റന്‍ മലകളായ മണക്കുന്ന്, കടയത്തൂർ മല, തോണിപ്പാറ എന്നിവയിലുള്ള പൂഞ്ചിറ ചിത്രസമാനമായ സൗന്ദര്യമുള്ള പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്നും 3200 അടി ഉയരത്തിലുള്ള ഈ സ്ഥലം ആയിരക്കണക്കിന് ഏക്കറിലാണ് പരന്ന് കിടക്കുന്നത്. മഞ്ഞ് കാലമാണ് ഇവിടെ സഞ്ചരിക്കാൻ മികച്ചത്. ട്രെക്കിംഗ് ആസ്വദിക്കുന്നവർക്ക് പറ്റിയൊരു ഇടം കൂടിയാണിത്.

കൊച്ചരീക്കൽ; എറണാകുളത്ത് നിന്ന് 40 കിലോമീറ്റർ അകലെ പിറമാടത്ത് ഈ സ്ഥലം. അതിപുരാതനമായ ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാനാകും.

അരീക്കൽ വെളള്ളച്ചാട്ടം; എറണാകുളത്തെ മഴക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നാണിത്. പിറവം പിറമാടം-വെട്ടിമൂട് റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത ഈ വെള്ളച്ചാട്ടം 100 മീറ്റർ ഉയരത്തിൽ നിന്നും മൂന്ന് തട്ടുകയാളായാണ് താഴേക്ക് പതിക്കുന്നത്. മികച്ച രീതിയിൽ പരിപാലിക്കുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാനും എളുപ്പമാണ്.

ഡിസംബർ 10,17,31 ദിവസങ്ങളിലേക്കാണ് ഇവിടേക്കുള്ള യാത്ര. ചാലക്കുടിയിൽ നിന്ന് രാവിലെ 6 മണിക്കാണ് യാത്ര പുറപ്പെടുക. യാത്ര, ഭക്ഷണം, ജീപ്പ് സഫാരി എന്നിവയുൾപ്പെടെ 960 രൂപയാണ് ചെലവ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനും: 9074503720, 9747557737

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+