760 രൂപയുണ്ടോ? ഈ കോടമൂടിയ ഈ ഹിൽസ്റ്റേഷനിലേക്ക് പോകാം; മഴ പൊളിക്കാൻ വേറേയും പാക്കേജുകൾ
മലപ്പുറം: മഴയാത്ര സഞ്ചാരികളുടെ സ്വപ്നമാണ്. അതുകൊണ്ട് തന്നെ തകർത്ത് പെയ്യുന്ന മഴയും ഇടക്ക് മാറി വരുന്ന കോടയുമൊക്കെയാണ് ആസ്വദിക്കാൻ പറ്റുന്ന സ്ഥലങ്ങൾ തേടി നടക്കുകയാണ് പലരും. എന്നാൽ തിരഞ്ഞെ് അധികം ബുദ്ധിമുട്ടേണ്ട, ഈ ജുലൈിൽ കേരളത്തിൽ പോകാൻ പറ്റിയ മികച്ച സ്ഥലങ്ങൾ ഉൾപ്പെടുത്തിയ പാക്കേജുകളാണ് ഇത്തവണ പെരിന്തൽമണ്ണ കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കിയിരിക്കുന്നത്.
ഈ യാത്രയുടെ ഒരു ഗുണം എന്താണെന്ന് വെച്ചാൽ എങ്ങനെ എത്തണം, സമയം പോകുമോ, ഭക്ഷണം എവിടെ കിട്ടും പോകുന്നത് മികച്ച സമയത്ത് തന്നെയാണോ എന്നിങ്ങനെയുള്ള ഒരു കാര്യങ്ങളെ കുറിച്ചും യാത്രക്കാർക്ക് ആശങ്ക വേണ്ട. എല്ലാ കാര്യങ്ങളും കെ എസ് ആർ ടി സി തന്നെ യാത്രക്കായി ഒരുക്കും. യാത്രയുടെ വിശദാംശങ്ങൾ നോക്കാം

ജുലൈ ആറിനാണ് ആദ്യ യാത്രാ പാക്കേജ് നടത്തുന്നത്. അതിരപ്പിള്ളിയിലേക്കാണ് യാത്ര. ഇതിനൊപ്പം അതിർത്തി ഗ്രാമമായ മലക്കപ്പാറയും കണ്ട് മടങ്ങാം. ഏകദിന ട്രിപ്പാണിത്. ഒരാൾക്ക് വരുന്ന ചെലവ് 860 രൂപയാണ്. ഇത് ബസ് ചാരജ് മാത്രമാണ് കേട്ടോ. ജുലൈ 11 നുള്ള പാക്കേജ് വാഗമണിലേക്കാണ്. ഇടുക്കിടയുടേയും കോട്ടയത്തിന്റേയും അതിർത്തിയായ സഞ്ചാരികളുടെ പറുദീസയാണ് വാഗമൺ. ട്രെക്കിങ് പ്രിയർക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നൊരു യാത്രയായിരിക്കും ഇത്. ഇടുക്കിയെ മറ്റൊരു ഹിൽ സ്റ്റേഷനായ പരുന്തുംപാറ കൂടി കണ്ടതിന് ശേഷമായിരിക്കും മക്കം. ഈ ദ്വിദിന യാത്രക്ക് 3036 രൂപയാണ് ചെലവ് വരുന്നത്. ഇതിൽ ബസ് ടിക്കറ്റ്, എൻട്രി ടിക്കറ്റ്, താമസം, ഭക്ഷണം, ക്യാമ്പ് ഫയർ, കൂടാതെ വാഗമണിലെ ജീപ്പ് സഫാരിയുടെ കൂടെ ചിലവ് ഉൾപ്പെടുത്തിയുള്ളതാണ് ഈ തുക.
കേരളത്തിനുള്ളിൽ മാത്രമേ യാത്രയുള്ളോ എന്ന ചോദ്യമുള്ളവർക്ക് മൈസൂർ യാത്ര തിരഞ്ഞെടുക്കാം. മൈസൂർ സൂ-കൊട്ടാരം, ശുകവനം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ളപാക്കേജ് 17 നാണ് പോകുക. 1300 രൂരയാണ് ചിലവ് വരുന്നത്. ഒരു ദിവസത്തെ പാക്കേജ് ആണിത്.
19 ന് മാമലകണ്ടം മൂന്നാർ യാത്രയുണ്ട്.മഴയത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട നിരവധി കാഴ്ചകൾ ഉൾപ്പെടുത്തിയുള്ള പാക്കേജ് ആണിത്. 1620 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്. 2 ദിവസമാണ് യാത്ര. ബസ് ചാർജും താമസവും ഒരു നേരത്തേ ഭക്ഷണവും പാക്കേജിൽ ഉൾപ്പെടും. കേരളത്തിലെ മഴക്കാല ഡെസ്റ്റിനേഷനുകളിൽ പ്രധാനപ്പെട്ട ഇല്ലിക്കൽ കല്ലിലേക്കാണ് മറ്റൊരു പാക്കേജ്. ഇല്ലിക്കൽ കല്ല് മഴയത്താണോ പോകേണ്ടതെന്ന് ചോദിച്ചാൽ അല്ല, എന്നാൽ മഴയത്തെ ഇല്ലിക്കൽ കല്ലിനും പ്രത്യേക ഭംഗിയുണ്ട്. മഴയിലെ ട്രെക്കിങ്ങും ഒപ്പം കോട മൂടിയ കാഴ്ചകളും സഞ്ചാരികളെ ത്രില്ലടിപ്പിക്കും തീർച്ച. ഇലവീഴാപൂഞ്ചിറയും വാദമണും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ എസ് ആർ ടി സി ഡീലക്സ് അല്ലെങ്കിൽ എക്സ്പ്രസ് ബസിലായിരിക്കും യാത്ര. ഒരാൾക്ക് വരുന്ന ചെലവ് 1240 രൂപയാണ്. ബസ് ചാർജ് മാത്രമാണ് കേട്ടോ ഇത്.
നെല്ലിയാമ്പതിയിലേക്കാണ് പെരിന്തൽമണ്ണയിൽ നിന്നുള്ള അവസാന പാക്കേജ്. പാലാക്കാട് ജീല്ലയിലെ ഹിൽ സ്റ്റേഷനാണിത്. ഒരാൾക്ക് വരുന്ന ചെലവ് വെറും 740 രൂപ മാത്രമാണ് . ഇത് കൂടാതെ 18, 25 തീയതികളിൽ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും നാലമ്പല ദർശന പാക്കേജുകളും ഉണ്ട്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 7560858046












Click it and Unblock the Notifications