Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയത്ത് ഇല്ലിക്കൽക്കല്ല് കണ്ടിട്ടുണ്ടോ? ഇലവീഴാപൂഞ്ചിറയോ, പോകാം മഴ പൊളിക്കാം; 1000ത്തിൽ കുറഞ്ഞ പാക്കേജ്

മഴയിൽ കേരളത്തിൽ പോകാൻ പറ്റിയ ഇടങ്ങൾ തേടി തുടങ്ങിയോ? എന്നാൽ ആദ്യ യാത്ര ഇലവീഴാപൂഞ്ചിറയിലേക്കും ഇല്ലിക്കൽക്കലിലേക്കുമൊക്കെ ആയിക്കോട്ടെ. അതും നമ്മുടെ സ്വന്തം ആനവണ്ടിയിൽ. ഇതാ കൊല്ലം കെ എസ ആർ ടി സിയാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടേക്ക് മാത്രമല്ല മറ്റ് പല വിനോദ-തീർത്ഥ പാക്കേജുകളും ഉണ്ട്. യാത്രയെ കുറിച്ച് ബജറ്റ് സെൽ പങ്കിട്ട വിവരങ്ങൾ വായിക്കാം

കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും വിനോദ-തീര്‍ത്ഥാടന-കപ്പല്‍ യാത്രകള്‍ നടത്തുന്നു. 29ന് രാവിലെ 5 മണിക്ക് കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഇലവീഴാപുഞ്ചിറ, ഇല്ലിക്കല്‍ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നിവ ഉള്‍കൊള്ളുന്ന ഏകദിന വിനോദ യാത്ര. നിരക്ക് -820 രൂപ. 30ന് പുലര്‍ച്ചെ 5 ന് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍, തിരുനെല്ലി, കൊട്ടിയൂര്‍, മൃദംഗശൈലേശ്വരി, പറശ്ശിനിക്കടവ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 1 രാവിലെ മടങ്ങിയെത്താം. 2820 രൂപയാണ് നിരക്ക്.

trekking2

30ന് രാവിലെ 5 മണിക്ക് വാഗമണിലെ ടൂറിസം കേന്ദ്രങ്ങളായ അഡ്വഞ്ചര്‍ പാര്‍ക്ക്, ഗ്ലാസ് ബ്രിഡ്ജ്, പൈന്‍വാലി, മൊട്ടകുന്ന്, പരുന്തുംപാറ. യാത്ര ചാര്‍ജും ഉച്ചഭക്ഷണവും ഉള്‍പ്പെടെ 1020 രൂപയാകും. നെഫര്‍റ്റിറ്റി ആഡംബര ജലയാനത്തിലേക്കുള്ള യാത്രയില്‍ പങ്കെടുക്കാന്‍ കൊല്ലം യൂണിറ്റില്‍ നിന്നും മെയ് 31 രാവിലെ 10 മണിക്ക് എ.സി ലോഫ്‌ളോര്‍ ബസ്സില്‍ യാത്രചെയ്യാം. മുതിര്‍ന്നവര്‍ക്ക് 4240 രൂപയും, കുട്ടികള്‍ക്ക് 1930 രൂപയുമാകും.

മെയ് 31ന് ഗവിയിലേക്കും പരുന്തുംപാറയിലേക്കുമാണ് യാത്രയ്ക്ക് യാത്രക്കൂലിയും, ഫോറെസ്റ്റ് എന്‍ട്രി ഫീസും, ബോട്ടിങ്ങും, ഉച്ചഭക്ഷണവും, ട്രെക്കിങ്ങും ഉള്‍പ്പെടെ 2150 രൂപയാണ് ഈടാക്കുക.
മലയോര ഗ്രാമമായ റോസ്മലയിലേക്ക് ജൂണ്‍ 1ന് രാവിലെ 6 30ന് പാലരുവി വെള്ളച്ചാട്ടം, തെൻമല എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്ക് പ്രവേശന-യാത്രനിരക്കുകളായി 770 രൂപയാണ് നിരക്ക് .

ജൂണ്‍ 1 ന് രാവിലെ 6 മണിക്ക് അടവി ഇക്കോ ടൂറിസം, കോന്നി ആനക്കോട്, കുംഭാവുരുട്ടി ജലപാതം, അച്ഛന്‍കോവില്‍ ക്ഷേത്രം എന്നിവ ഉള്‍ക്കൊള്ളുന്ന ഉല്ലാസയാത്രയ്ക്ക് 600 രൂപയാണ് നിരക്ക്.പേപ്പാറ, കല്ലാര്‍, പൊ•ുടി അപ്പര്‍സാനിട്ടോറിയം എന്നിവിടങ്ങളിലേക്ക് ജൂണ്‍ 2 ന് രാവിലെ 6.30 നുള്ള യാത്രയ്ക്ക് എന്‍ട്രി ഫീസും യാത്രാ നിരക്കും ഉള്‍പ്പെടെ 770 രൂപയാകും. ഫോണ്‍ - 9747969768, 8921950903'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+