Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ആദ്യ അതിവേഗ ട്രെയിന്‍; ഗതിമാന്‍ എക്‌സ്പ്രസ് റൂട്ട്, ടിക്കറ്റ് നിരക്ക്, സ്പീഡ് എന്നിവ അറിയാം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ ആണ് ഗതിമാന്‍ എക്‌സ്പ്രസ്. ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായി. 2016 ഏപ്രില്‍ അഞ്ചിനായിരുന്നു തുടക്കം. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ആഗ്രയിലേക്കായിരുന്നു ട്രെയിന്‍. അന്ന് റെയില്‍വെ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

2018 ഏപ്രില്‍ ഒന്ന് മുതല്‍ ബുന്ദേല്‍ഖണ്ഡ് മേഖലയിലേക്ക് സര്‍വീസ് നീട്ടി. നിസാമുദ്ദീനില്‍ നിന്ന് വീരംഗന ലക്ഷ്മഭായ് ജാന്‍സി ജങ്ഷന്‍ വരെ ഇപ്പോള്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ ട്രെയിന്‍ സര്‍വീസ്. ഗ്വാളിയോര്‍, ജാന്‍സി മേഖലയിലേക്ക് ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.

Gatimaan Express route

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ഗതിമാന്‍ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണ് ഈ ട്രെയിനുള്ളത്. ആഗ്രയിലും ഗ്വാളിയോറിലും. 12050/12049 എന്നീ നമ്പറുകളിലാണ് സര്‍വീസ് നടത്തുന്നത്. വെള്ളിയാഴ്ച ഒഴികെ ആറ് ദിവസവും പ്രതിവാരം സര്‍വീസുണ്ട്. 1140 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2300 രൂപയും.

രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍ കാറുകള്‍ മാത്രമാണുള്ളത്. എട്ട് എസി ചെയര്‍ കാര്‍ കോച്ചുകളും. എല്ലാം എസി കോച്ചുകളാണ്. ബയോ ടോയ്‌ലറ്റുകള്‍ ഘടിപ്പിച്ച ബോഗികളാണ് എല്ലാം. പഞ്ചാബിലെ കപുര്‍ത്തലയിലെ കോച്ച് ഫാക്ടറികളിലാണ് ഗതിമാന്‍ എക്‌സ്പ്രസ് ബോഗികള്‍ നിര്‍മിച്ചത്. അതേസമയം, വന്ദേഭാരത് എക്‌സ്പ്രസുകള്‍ എത്തിയതോടെ ഗതിമാന്‍ എക്‌സ്പ്രസിന്റെ ശോഭ മങ്ങി എന്നു പറയാം.

പുതിയ വന്ദേഭാരത് കൂടി എത്തുന്നു

ഡല്‍ഹിയെയും ഉത്തര്‍ പ്രദേശിനെയും ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് ബറേലിയിലെ ഇസ്സത് നഗറിലേക്കാകും സര്‍വീസ്. രണ്ട് റൂട്ടുകളില്‍ സാധ്യത കല്‍പ്പിക്കുന്നു. ഇസ്സത്ത്പൂര്‍ ഡിവിഷന് കീഴിലാകും പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക എന്ന് ഡിസിഎം സഞ്ജീവ് ശര്‍മ പറഞ്ഞു.

ബറേലിയെയും കാണ്‍പൂരിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ കുറവാണ്. പുതിയ വന്ദേഭാരത് എത്തുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചതോടെ ഇസ്സത്ത് നഗര്‍ ഡിവിഷന് കീഴില്‍ യാത്രക്കാര്‍ വര്‍ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 69 മില്യണ്‍ യാത്രക്കാരാണ് ഡിവിഷന് കീഴിലുള്ള യാത്രാ സൗകര്യം ഉപയോഗപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയെ ബന്ധിപ്പിച്ച് പുതിയ വന്ദേഭാരത് കൂടി അനുവദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+