Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയോ മറ്റ് അറബ് നാടുകളോ ഒന്നുമല്ല, തനിച്ച് യാത്ര ചെയ്യാൻ ഏറ്റവും മികച്ച രാജ്യം ഇതാ

തനിച്ച് യാത്ര ചെയ്യാൻ ഏറ്റവും മികച്ച രാജ്യം ഏതാണ്? വിദേശ രാജ്യങ്ങളുടെ പേരായിരിക്കും പലരുടേയും മനസിൽ ആദ്യം വരിക. അങ്ങനെ ചിന്തിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. ലോകത്ത് സോള യാത്രക്ക് ഏറ്റവും അനുയോജ്യമായ രാജ്യം ഇന്ത്യയാണെന്നാണ് ഏറ്റവും പുതിയ സർവ്വെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.പ്രമുഖ ആഡംബര യാത്രാ സേവനദാതാക്കളായ കെൻസിങ്ടൺ ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

ഇന്ത്യ കഴിഞ്ഞാൽ ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. ജപ്പാൻ, ഈജിപ്ത്, തായ്ലാന്റ്, ഓസ്ട്രേലിയ, സ്പെയിൻ, ഐസ്ലാന്റ്, ഫ്രാ്‍സ്, ന്യൂസിലാന്റ് എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് രാജ്യങ്ങൾ. ചരിത്ര-സാംസ്കാരിക വൈവിധ്യങ്ങളാണ് ഓസ്ട്രേലിയയിലേക്ക് ആളുകളെ ആകർഷിക്കുന്നതെങ്കിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഐസ്‌ലാൻഡ് എന്നിവിടങ്ങൾ ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങൾ എന്ന നിലക്കാണ് ശ്രദ്ധ നേടുന്നത്.

solonew-

കൊവിഡിന് ശേഷം ആളുകളുടെ തനിച്ചുള്ള യാത്രകൾ കുറഞ്ഞത്രേ. എന്നാൽ കൊവിഡാനന്തരം വീണ്ടും സോളോ യാത്രകൾ കൂടി. സാംസ്കാരിക പ്രാധാന്യവും അതുല്യമായ പ്രകൃതിദൃശ്യങ്ങളുമുള്ള ലക്ഷ്യസ്ഥാനങ്ങളാണ് സോളോ റൈഡേഴ്സ് പലപ്പോഴും തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മുൻപൊക്കെ കുടുംബമായും പിറന്നാൾ ആഘോഷങ്ങൾക്കുമൊക്കെയുള്ള യാത്രകൾ കൂടുതലാണെങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പേർ പോകുന്നത് വ്യക്തിപരമായ സന്തോഷങ്ങൾ തേടിയാണ്. മാനസിക സന്തോഷമാണ് യാത്രയുടെ പ്രധാന ലക്ഷ്യം എന്നാണ് സർവേയിൽ പങ്കെടുത്ത 73 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. സ്വപ്നം സാക്ഷാത്കരിക്കാനും ഡ്രീം ലിസ്റ്റിലുള്ള സ്ഥലങ്ങൾ കണ്ട് തീർക്കാനുമാണ് യാത്രകൾ നടത്താറുള്ളത് എന്നാണ് 50 ശതമാനം പേർ അഭിപ്രായപ്പെട്ടത്.

അതേസമയം ലോകത്ത് 2025 ൽ വിനോദസഞ്ചാര യാത്ര നടത്താൻ അനുയോജ്യമായ ഏറ്റവും നല്ല രാജ്യം ഇറ്റലിയാണെന്നാണ് സർവ്വേയിൽ പറയുന്നത്. പട്ടികയിൽ ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ, അയർലൻഡ്, സ്കോട്ലൻഡ് , പോർച്ചുഗൽ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് യാത്ര പോകാൻ യോജിച്ച മറ്റിടങ്ങൾ. ഇന്ത്യ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടില്ല.

ഇനി ഇന്ത്യയിൽ സോളോ ട്രിപ് നടത്താൻ അനുയോജ്യമായ 10 സ്ഥലങ്ങൾ നോക്കാം

ഉത്തരാഖണ്ഡിലെ ഋഷികേശ്, ഉത്തർപ്രദേശിലെ വാരണാസി, രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂർ, ഉദയ്പൂർ, കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹംപി, ഹിമാചൽപ്രദേശിലെ കസോൾ, പോണ്ടിച്ചേരി, കേരളത്തിൽ മൂന്നാർ, ഗോവ, ധരംശാല എന്നിവയെല്ലാം തനിച്ച് യാത്ര നടത്താൻ കഴിയുന്ന മികച്ച സ്ഥലങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+