ഇന്ത്യക്കാര്‍ക്ക് ഇനി ഈ രണ്ട് രാജ്യങ്ങളിലേക്ക് വിസയില്ലാതെ പോകാനാകില്ല; പുതിയ മാറ്റത്തിന് കാരണം
ലണ്ടന്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയായ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടമുണ്ടായ വര്‍ഷമാണിത്. ആഗോള റാങ്കിങ്ങില്‍ വന്‍ മുന്നേറ്റമാണ് ഇന്ത്യ 2026-ല്‍ രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 75-ാം റാങ്കിലേക്കാണ് ഒറ്റയടിക്കു കുതിച്ചത്. കഴിഞ്ഞ വര്‍ഷം 85-ാം സ്ഥാനത്തായിരുന്നു. 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ കുതിപ്പ്. ഈ കുതിച്ചുചാട്ടം ഉണ്ടായിട്ടും ഇന്ത്യയ്ക്ക് രണ്ട് രാജ്യങ്ങളിലേക്കുള്ള വിസ രഹിത പ്രവേശനം നഷ്ടപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.
മുന്‍കൂട്ടി വിസ എടുക്കാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിലാണ് നേരിയ കുറവുണ്ടായത്. 2025-ല്‍ 57 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ഉണ്ടായിരുന്നത് നിലവില്‍ 56 ആയി കുറഞ്ഞിരിക്കുകയാണ്. അതിനു കാരണക്കാരായ രാജ്യങ്ങള്‍ ഇറാനും ബൊളീവിയയുമാണ്.
ഇറാന്, ബൊളീവിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന മുന്‍കൂര്‍ വിസ ഒഴിവാക്കല്‍ ആനുകൂല്യം പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇറാന് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ഇറാന്റെ നടപടി.

ഇറാന്
വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി ഇസ്ലാമിക് റിപ്പബ്ലിക്കിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇറാന് വിസ രഹിത സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. നിരവധി ഇന്ത്യന്‍ പൗരന്മാരാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മനുഷ്യക്കടത്തിനും തൊഴില്‍ വഞ്ചനയ്ക്കും ഇരയായി ഇറാനില്‍ എത്തിയത്.
ബൊളീവിയ
അതേസമയം ബൊളീവിയയുടെ കാര്യം വ്യത്യസ്തമാണ്. ബൊളീവിയ തങ്ങളുടെ വിസ നടപടികള്‍ ഇ-വിസ സംവിധാനത്തിലേക്കു മാറ്റി. വിസ അപേക്ഷകര്‍ ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയും രേഖകള്‍ അപ്ലോഡ് ചെയ്യുകയും പുറപ്പെടുന്നതിന് മുമ്പ് അംഗീകാരം നേടുകയും വേണം. ഹെന്‍ലി സൂചികയുടെ സ്കോറിങ് അനുസരിച്ച്, സര്‍ക്കാര്‍ അംഗീകാരം ആവശ്യമുള്ള ഇ-വിസകളെ വിസ രഹിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തില്ല. ഈ സാങ്കേതിക മാറ്റമാണ് ബൊളീവിയ ഇന്ത്യയുടെ പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമായത്.
മുന്‍കൂര്‍ വിസ ആവശ്യമില്ലാതെ എത്ര രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഹെന്‍ലി സൂചിക രാഷ്ട്രങ്ങളുടെ പട്ടിക തയാറാക്കുന്നത്. രാജ്യങ്ങളുടെ എണ്ണം കൂടുന്തോറും പാസ്പോര്‍ട്ടിന്റെ സ്കോറും വര്‍ധിക്കും.
ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയ്ക്ക് പ്രവേശിക്കാവുന്ന വിസ രഹിത രാജ്യങ്ങളുടെ എണ്ണം 55 ആയിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഗാംബിയ പട്ടികയില്‍ ഇടംപിടിച്ചതോടെ ഇത് 56 ആയി ഉയര്‍ന്നു. വിസ രഹിത രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ഇന്ത്യയുടെ റാങ്കിങ് മെച്ചപ്പെട്ടത് ഗുണകരമാണ്. ഈ വര്‍ഷം മറ്റ് പല രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് സ്കോറില്‍ വലിയ ഇടിവ് സംഭവിച്ചതാണ് ഇന്ത്യയുടെ റാങ്കിങ്ങില്‍ പത്ത് സ്ഥാനങ്ങളുടെ കുതിച്ചുചാട്ടത്തിന് കാരണം.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റാ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കുന്നത്. ഇതില്‍ വിസ ഇല്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങള്‍, വിസ ഓണ്‍ അറൈവല്‍, ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്കോര്‍ കണക്കാക്കുന്നത്. പുതിയ റാങ്കിങ് അനുസരിച്ച് സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രക്തക്കുറവ് ചെറിയ സംഗതിയല്ല; ബോധം കെട്ട് വീഴാൻ പോലും സാധ്യത, ഈ പഴങ്ങൾ കഴിച്ചാൽ ഫലം ഉറപ്പ്..! -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും












Click it and Unblock the Notifications