തീര്‍ത്ഥയാത്ര ഈ ട്രെയിനിലാക്കാം; ഋഷികേശിലേക്ക് നേരിട്ട് പ്രത്യേക സര്‍വീസ്; മലയാളികള്‍ക്കും എളുപ്പം
ബെംഗളൂരു: ലോകമെമ്പാടു നിന്നുമുള്ള തീര്‍ത്ഥാടകരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ഉത്തരാഖണ്ഡും പുണ്യനഗരമായ ഋഷികേശും. ഗംഗാതീരത്ത് ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ഋഷികേഷ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നൊക്കെ ഋഷികേശിന് വിശേഷണമുണ്ട്.
ഇപ്പോഴിതാ ദക്ഷിണേന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് ഋഷികേശിലേക്ക് നേരിട്ടുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. തീര്‍ത്ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ പ്രഖ്യാപനം. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് സുഗമമായി തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് ഇനി നേരിട്ടു യാത്ര ചെയ്യാം.

ബെംഗളൂരുവില്‍ നിന്ന് ഋഷികേശിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ജൂണ്‍ 19നാണ്. ബെംഗളൂരുവിലെ യശ്വന്ത്പൂരില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. അടുത്ത ശനിയാഴ്ച്ച ഋഷികേശില്‍ എത്തും. ജൂണ്‍ 19 നു പുറമേ 26, ജൂലൈ 3 തീയതികളില്‍, വ്യാഴാഴ്്ച്ച ദിവസങ്ങളിലാണ് ഈ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഉള്ളത്.
ട്രെയിന്‍ നമ്പര്‍ 06597 യശ്വന്ത്പൂര്‍-ഋഷികേശ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഈ മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് അടുത്ത ശനിയാഴ്ച രാവിലെ 10:20 ന് ഋഷികേശില്‍ എത്തിച്ചേരും. മടക്കയാത്ര ജൂണ്‍ 21, 28, ജൂലൈ 5 തീയതികളില്‍ വൈകുന്നേരം 5:55 ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം 7:45 ന് യശ്വന്ത്പൂരില്‍ എത്തിച്ചേരും.
ബെംഗളൂരുവിനും ഉത്തരാഖണ്ഡിനും ഇടയിലുള്ള ആദ്യത്തെ നേരിട്ടുള്ള റെയില്‍ കണക്ടിവിറ്റി ആണിത്. കേളരത്തില്‍ നിന്നുള്ളവര്‍ക്കും ഈ ട്രെയിന്‍ സര്‍വീസ് ഏറെ ഉപകാരപ്പെടും. ഋഷികേശിനു പുറമേ നാഗ്പൂര്‍, ഭോപ്പാല്‍, ആഗ്ര, ഹരിദ്വാര്‍ തുടങ്ങിയ വലിയ നഗരങ്ങളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്.
ട്രെയിനിന് യെലഹങ്ക, ഹിന്ദുപൂര്‍, ധര്‍മ്മവാരം, അനന്തപൂര്‍, ധോണ്‍, കര്‍ണൂല്‍ സിറ്റി, കാച്ചെഗുഡ, കാസിപേട്ട്, ബല്‍ഹര്‍ഷ, നാഗ്പൂര്‍, ഭോപ്പാല്‍, ബിന, ഝാന്‍സി, ഗ്വാളിയോര്‍, ആഗ്ര കന്റോണ്‍മെന്റ്, മഥുര, ഹസ്രത്ത് നിസാമുദ്ദീന്‍, ഗാസിയാബാദ്, മീററ്റ് സിറ്റി, മുസാഫര്‍നഗര്‍, തപ്രി, റൂര്‍ക്കി, ഹരിദ്വാര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശിലേക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് നിരവധി ആളുകളാണ് പോകുന്നത്. ഇതുകൂടാതെ ഹിമാലയത്തില്‍ ട്രക്കിങ്ങിനായി പോകുന്ന വിനോദസഞ്ചാരികള്‍ക്കും ഈ ട്രെയിന്‍ ഉപകാരപ്പെടും. തീര്‍ത്ഥാടകര്‍ക്കായി നിരവധി മികച്ച പാക്കേജുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്.












Click it and Unblock the Notifications