ട്രെയിനിലെ സ്ലീപ്പര്‍ ക്ലാസ് യാത്രയില്‍ ബാഗ് തലയില്‍ വച്ചുറങ്ങേണ്ട; തലയിണയും ഷീറ്റും ലഭിക്കും: ചെയ്യേണ്ടത്
ചെന്നൈ: ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. എസി കമ്പാര്ട്ട്മെന്റിലേതു പോലെ യാത്രക്കാര്‍ക്ക് തലയിണയും തലയിണ കവറും ബെഡ്ഷീറ്റും ഉള്‍പ്പെടുന്ന കിറ്റ് നല്കാന് പദ്ധതിയുമായി റെയില്‍വേ. പലപ്പോഴും സ്ലീപ്പര്‍ ക്ലാസുകളിലെ രാത്രി യാത്ര യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത് പ്രത്യേകിച്ച് തണുപ്പ് കാലത്ത്. ഇടുങ്ങിയ ബെര്‍ത്തില്‍ തണുപ്പ് സഹിച്ച് കിടക്കേണ്ട അവസ്ഥയാണ്. യാത്രക്കാര്‍ നേരിടുന്ന ഈയൊരു പ്രശ്നത്തിനാണ് റെയില്‍വേ പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം ജനുവരി ഒന്നു മുതലാണ് സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് തലയിണയും തലയിണ കവറും ബെഡ്ഷീറ്റും ഉള്‍പ്പെടുന്ന ബെഡ്റോളുകള്‍ ലഭ്യമാക്കുന്നത്. അതേസമയം, ആദ്യ ഘട്ടത്തില്‍ ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷനിലെ 10 ട്രെയിനുകളില്‍ മാത്രാണ് ഈ സൗകര്യം ലഭിക്കുന്നത്.

ദീര്‍ഘദൂര യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ തീരുമാനം. സാനിറ്റൈസ് ചെയ്ത് ബെഡ്റോളുകളാണ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നത്. എസിയിലേതുപോലെ സ്ലീപ്പര്‍ ക്ലാസില്‍ ബെഡ്റോളുകള്‍ എല്ലാവര്ക്കും ലഭിക്കില്ല. ഫീസ് അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ബെഡ്റോളുകള്‍ ലഭിക്കുന്നത്. ബെഡ്റോളുകള്‍ ലഭിക്കാന്‍ ടിക്കറ്റിനൊപ്പം പ്രത്യേകം പണം അടയ്ക്കണമെന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പദ്ധതിപ്രകാരം 50 രൂപ നല്കിയാല് ട്രെയിന്‍ യാത്രയില്‍ ഒരു ബെഡ്ഷീറ്റ്, തലയിണ, തലയിണ കവര്‍ എന്നിവ ലഭിക്കും. 30 രൂപ നല്കിയാല് തലയിണയും തലയിണ കവറുമാണ് ലഭിക്കുന്നത്.
കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളിലും ഈ സൗകര്യം ലഭിക്കും. ചെന്നൈ-പാലക്കാട് എക്സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്, മംഗളൂരു-ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലാണ് ബെഡ്റോളുകള്‍ ലഭിക്കുന്നത്. ട്രെയിനുകളില്‍ സ്ലീപ്പര്‍ ക്ലാസുകളില്‍ ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു
ഇതുവരെ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ഷീറ്റോ തലയിണയോ ലഭ്യമാക്കിയിരുന്നില്ല. ദൂരയാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഗണിച്ച് 2023-24 കാലയളവില്‍ ചെന്നൈ ഡിവിഷനില്‍ ബെഡ്റോളുകള്‍ നല്കുന്ന ഒരു പൈലറ്റ് പദ്ധതി നടപ്പാക്കിയിരുന്നു. ഈ പൈലറ്റ് പദ്ധതിക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്നാണ് സ്ഥിരമായി ഈ സൗകര്യം നല്കാന് തീരുമാനിച്ചത്. പാസഞ്ചര്‍ അസോസിയേഷനുകള്‍ ദക്ഷിണ റെയില്‍വേയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
ചെന്നൈയിലേക്കും മറ്റു യാത്ര ചെയ്യുന്ന യാത്രക്കാര്‍ പലപ്പോഴും ഉറങ്ങാന്‍ വേണ്ടി പരുക്കനായ ബാഗുകളാണ് ഉപയോഗിക്കുന്നത്. ഇത് ഉണര്ന്നെഴുന്നേല്ക്കുമ്പോള് കഴുത്തിന് ആയാസം സൃഷ്ടിക്കും. ഇതിനുള്ള പരിഹാരമാണ് റെയിവേയുടെ ഈ നീക്കം. എസി കമ്പാര്‍ട്ട്മെന്റില്‍ പുതപ്പും തലയിണ കവറും തലയിണയും അടങ്ങുന്ന ബെഡ്റോള്‍ സൗജന്യമായാണ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications