ഇന്ത്യക്കാർക്ക് കോളടിച്ചു; ഈ രാജ്യത്തേക്ക് പോകാൻ ഇനി വിസ വേണ്ട..പിന്നെന്ത് വേണം
യുഎസ്, യുകെ , യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കൊക്കെ പോകണമെങ്കിൽ ഇന്ത്യക്കാർക്ക് വിസ നിർബന്ധമാണ്. എന്നാൽ വിസ ഇല്ലാതെ തന്നെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ കഴിയുന്ന 58 ഓളം രാജ്യങ്ങളുണ്ട്. ആ പട്ടികയിൽ ഇതാ ഒരു രാജ്യം കൂടി ഉൾപ്പെട്ടിരിക്കുകയാണ്.
ഫിലിപ്പൈൻസാണ് ഇന്ത്യക്കാർക്ക് ഫിസ ഫ്രീ എൻട്രി അനുവദിച്ചിരിക്കുന്നത്. പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസം വരെ വിസ ഇല്ലാതെ ഫിലിപ്പീൻസിൽ പ്രവേശിക്കാം. ഫിലിപ്പീൻസിയിൽ ഇന്ത്യക്കാർ ധാരാളമായി എത്തുന്നത് പരിഗണിച്ചാണ് ഇപ്പോഴത്തെ നീക്കം.

കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോട്ടുള്ളവർക്കാണ് പുതിയ നിയമം ഉപയോഗപ്പെടുത്താൻ ആകുക. കൂടാതെ മുൻകൂട്ടി താമസവും ബുക്ക് ചെയ്തെന്ന് കാണിക്കുന്ന രേഖകളും ഫിലിപ്പീൻസിലെ യാത്രകൾക്കും മറ്റുമുള്ള ചെലവിനായി ആവശ്യത്തിന് പണം ഉണ്ടെന്ന് കാണിക്കുന്ന രേഖകളും ഉണ്ടായിരിക്കണം. മറ്റൊരു രാജ്യത്തേക്കുള്ള മടക്കയാത്രയ്ക്കോ തുടർന്നുള്ള യാത്രയ്ക്കോ ഉള്ള ടിക്കറ്റും കൈയ്യിലുണ്ടാകണം. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഫിലിപ്പീൻസിന്റെ ഇമിഗ്രേഷൻ നിയമങ്ങൾ തെറ്റിച്ചെന്നുള്ള യാതൊരു ട്രാക്ക് റെക്കോഡുകളും പാടില്ലെന്നതാണ്.
അതേസമയം വിനോദ സഞ്ചാരികൾക്ക് 14 ദിവസത്തെ കാലയളവ് നീട്ടാൻ സാധിക്കില്ല. രണ്ടാഴ്ച കഴിയും മുൻപ് തന്നെ വിനോദസഞ്ചാരികൾ രാജ്യം വിടണം. എന്നാൽ യുഎസ് , ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ, ഷെംഗൻ സംസ്ഥാനങ്ങൾ, സിംഗപ്പൂർ, അല്ലെങ്കിൽ യുകെ എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ വിസകളോ താമസ പെർമിറ്റുകളോ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ ഫിലിപ്പൈൻസിൽ തുടരാൻ കഴിയും. ദീർഘകാലം സന്ദർശനങ്ങൾക്കും വിനോദേതര സഞ്ചാരങ്ങൾക്കും എത്തുന്ന ഇന്ത്യൻ പൗരൻമാർക്ക് ഫിലിപ്പൈൻസിലേക്ക് കടക്കുന്നതിന് സാധുവായ വിസ ആവശ്യമാണെന്നും പുതിയ നിർദേശത്തിൽ പറയുന്നു.
ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിലേക്ക് നേരിട്ട് ഫ്ലൈറ്റ്
അടുത്തിടെ ഫിലിപ്പീൻസിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. സെലിബ്രിറ്റികൾ അടക്കമുള്ളവരാണ് ഇവിടേക്ക് പറക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷണങ്ങളും എപ്പോഴും പ്രവർത്തിക്കുന്ന തെരുവുകളും ലോകത്തിലെ തന്നെ മനോഹരങ്ങളായ ദ്വീപുകളും ബീച്ചുകളും വെള്ളച്ചാട്ടങ്ങളും കൊളോണിയൽ സംസ്കാരത്തിന്റേയും ചരിത്രത്തിന്റേയും ശേഷിപ്പുകളുമെല്ലാം സഞ്ചാരികൾക്ക് ഇവിടെ കാണാം.
ഇന്ത്യക്കാർ ഫിലിപ്പൈൻസിലേക്ക് കൂടുതൽ എത്തിതുടങ്ങിയ സാഹചര്യത്തിൽ മലിനയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ. ഒക്ടോബർ 1 മുതൽ ഫിലിപ്പീൻ തലസ്ഥാനത്തേക്ക് ഇന്ത്യയിൽ നിന്ന് സർവ്വീസ് ആരംഭിക്കും. എയർ ഇന്ത്യയുടെ എ321നിയോ വിമാനം ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും മലിനയിലേക്ക് സർവ്വീസ് നടത്തുക.












Click it and Unblock the Notifications