ഗള്‍ഫിലെ ഈ രാജ്യത്തേക്ക് ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട; മറ്റു 58 രാജ്യങ്ങളിലേക്കും, പാസ്‌പോര്‍ട്ട് റാങ്ക് അറിയാം
ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകളുടെ കരുത്ത് പരിശോധിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്ന ഏജന്‍സിയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്. കഴിഞ്ഞ ദിവസം ഇവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ പദവി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ രാജ്യക്കാര്‍ക്കും വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ കിട്ടിയ അനുമതി പരിശോധിച്ചാണ് റാങ്ക് കണക്കാക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 80ാം സ്ഥാനത്തായിരുന്നു. ഇത്തവണ 77 ആയിട്ടുണ്ട്. ബുര്‍ക്കിന ഫാസോ, ഐവറികോസ്റ്റ്, സെനഗല്‍ എന്നീ മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യയുടെ അതേ പദവിയിലുണ്ട്. 59 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.

AI Generated Image
കഴിഞ്ഞ വര്‍ഷം 101 സ്ഥാനത്തായിരുന്ന പാകിസ്താന്‍ ഇത്തവണ 96ലേക്ക് കയറിയിട്ടുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നത് 59 രാജ്യങ്ങളിലേക്കാണ്. ആഫ്രിക്കയിലെ 19 രാജ്യങ്ങള്‍, ഏഷ്യയിലെ 18 രാജ്യങ്ങള്‍, നോര്‍ത്ത് അമേരിക്കയിലെ 11 രാജ്യങ്ങള്‍, ഓഷ്യാനിയ മേഖലയിലെ 10 രാജ്യങ്ങള്‍, സൗത്ത് അമേരിക്കയിലെ ഒരു രാജ്യം എന്നിവയാണ് ഈ പട്ടികയിലുള്ളത്.
കരുത്തുള്ള പാസ്‌പോര്‍ട്ട് പട്ടികയില്‍ ആദ്യരാജ്യം സിംഗപ്പൂര്‍ ആണ്. 194 രാജ്യങ്ങളിലേക്ക് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിനൊപ്പം ജപ്പാന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമുണ്ടായിരുന്നു. ഇത്തവണ രണ്ടാം സ്ഥാനത്തുള്ളത് ജപ്പാനും ദക്ഷിണ കൊറിയയുമാണ്. 190 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഈ രാജ്യത്തെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം.
ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലാന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളാണ് മൂന്നാം സ്ഥാനത്തുള്ളത്. 189 രാജ്യങ്ങളിലേക്ക് ഇവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാം. അയാട്ട പരസ്യപ്പെടുത്തുന്ന ഡാറ്റയില്‍ നിന്നാണ് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ വിവരങ്ങള്‍ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് ശേഖരിക്കുന്നത്.
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങള്‍
അംഗോള
ബര്‍ബഡോസ്
ഭൂട്ടാന്‍
ബൊളീവിയ
ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍
ബുറുണ്ടി
കംബോഡിയ
കേപ് വെര്‍ഡെ ദ്വീപുകള്‍
കോമോറോ ദ്വീപുകള്‍
കുക്ക് ദ്വീപുകള്‍
ജിബൂത്തി
ഡൊമിനിക്ക
എത്യോപ്യ
ഫിജി
ഗ്രെനാഡ
ഗിനിയ ബിസോ
ഹെയ്തി
ഇന്തോനേഷ്യ
ഇറാന്‍
ജമൈക്ക
ജോര്‍ദാന്‍
കസാഖിസ്താന്‍
കെനിയ
കിരിബാട്ടി
ലാവോസ്
മക്കാവു
മഡഗാസ്‌കര്‍
മലേഷ്യ
മാലദ്വീപ്
മാര്‍ഷല്‍ ദ്വീപുകള്‍
മൗറീഷ്യസ്
മൈക്രോണേഷ്യ
മംഗോളിയ
മോണ്ട്‌സിറാത്ത്
മൊസാംബിക്
മ്യാന്‍മര്‍
നമീബിയ
നേപ്പാള്‍
നിയു
പലാവു ദ്വീപുകള്‍
ഫിലിപ്പീന്‍സ്
ഖത്തര്‍
റുവാണ്ട
സമോവ
സെനഗല്‍
സീഷെല്‍സ്
സിയറ ലിയോണി
സൊമാലിയ
ശ്രീലങ്ക
സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്
സെന്റ് ലുസിയ
താന്‍സാനിയ
തായ്‌ലാന്റ്
തിമോര്‍ ലെസ്‌തെ
ട്രിനിഡാഡ് ആന്റ് ടുബാഗോ
തുവാലു
വനുവാതു
സിംബാബ്‌വെ.












Click it and Unblock the Notifications