Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ മാർച്ച് 29 മുതൽ വർക്കലയിൽ

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിൽ മാർച്ച് 29, 30, 31 തീയതികളിൽ തിരുവനന്തപുരം വർക്കലയിൽ നടക്കും. സർഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.

2024 വർഷത്തെ ആദ്യത്തെ ദേശീയ സർഫിംഗ് ഫെസ്റ്റിവലാണ് വർക്കലയിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

International Surfing Festival

ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ പരസ്പരം മത്സരിക്കും. ഇന്ത്യയിൽ സർഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

വാട്ടർ സ്‌പോർട്‌സ് പ്രേമികൾക്ക് സർഫിംഗ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവൽ നൽകും. തുടക്കക്കാർ മുതൽ വിദഗ്ദ്ധർ വരെയുള്ളവർക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകൾ വർക്കല ബീച്ചിലുണ്ട്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉൾപ്പെടെ നിരവധി പേരാണ് സർഫിംഗ് ചെയ്യുവാൻ ഓരോ വർഷവും വർക്കലയിൽ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിലൂടെ വർക്കലയെ ഒരു അന്തർദേശീയ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ മാർച്ച് 14 മുതൽ

നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലിന് മാർച്ച് 14 ന് വാഗമണിൽ തുടക്കമാവും. 17 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.നൂറിലധികം അന്തര്‍ദേശീയ, ദേശീയ പ്രശസ്ത ഗ്ലൈഡര്‍മാര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. 15 ലധികം രാജ്യങ്ങള്‍ ഈ സീസണില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൂടാതെ ലോകപ്രശസ്ത റൈഡര്‍മാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും പരിപാടിയില്‍ പങ്കെടുക്കും. അമേരിക്ക, നേപ്പാള്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഡല്‍ഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+