ഈ രാജ്യത്തേക്ക് വിസ വേണ്ട, പക്ഷേ ജോലിക്ക് പോകുമ്പോള്‍ ജാഗ്രത വേണം, മുന്നറിയിപ്പ് നല്കി കേന്ദ്രം
ന്യൂഡല്‍ഹി: ജോലി തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇറാനിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍. ഇറാനിലേക്ക് പോകുന്നതിന് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. എന്നാല്‍ അത് ടൂറിസം ആവശ്യത്തിന് മാത്രമാണ്. ജോലി അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് വഞ്ചിക്കാന്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
അടുത്ത കാലത്തായി ഇറാനില്‍ ജോലി അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടത്രെ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ഇറാനില്‍ ജോലി, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തെ ജോലി വാഗ്ദാനം ഇറാനില്‍ നിന്ന് ലഭിക്കുക എന്നതെല്ലാം ശ്രദ്ധിക്കണം. തട്ടിപ്പിന് ഇരയാകാന്‍ സാധ്യതയുണ്ട്.

''ഇറാനില്‍ വ്യാജ ജോലി വാഗ്ദാനത്തിന് ഇന്ത്യക്കാര്‍ ഇരകളാകുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇറാനില്‍ ജോലി വാഗ്ദാനം ചെയ്യും, അല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്ത് ജോലി വാഗ്ദാനം ചെയ്യും, ഇറാനില്‍ എത്തിക്കഴിഞ്ഞാല്‍ തട്ടിക്കൊണ്ടുപോയി കുടുംബത്തോട് മോചന ദ്രവ്യം ആവശ്യപ്പെടും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ശ്രദ്ധിക്കണം'' എന്ന് വിദേശകാര്യ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ പറഞ്ഞു.
എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധം
ഇന്ത്യക്കാര്‍ക്ക് ഇറാനിലേക്ക് പോകുന്നതിന് വിസ ആവശ്യമില്ല. വിസ ഇല്ലാതെ ഇറാനിലെത്തിയാല്‍ 15 ദിവസം തങ്ങാന്‍ അനുമതി ലഭിക്കും. ആറ് മാസത്തില്‍ 15 ദിവസം തങ്ങാനാണ് അനുമതി ലഭിക്കുക. ടൂറിസം ആവശ്യങ്ങള്‍ക്ക് മാത്രമാണിത്. 15 ദിവസം കഴിഞ്ഞും ഇറാനില്‍ തങ്ങണം എന്ന് തോന്നിയാല്‍ വിസ ആവശ്യമാണ്. എന്നാല്‍ ഇത്തരം ഇളവുകള്‍ ജോലി ആവശ്യാര്ഥമുള്ളതല്ല എന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
ഇത്തരം തട്ടിപ്പുകള്‍ക്ക് ക്രമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇന്ത്യയില്‍ അംഗീകാരമില്ലാത്ത ചില ട്രാവല്‍ ഏജന്റുമാര്‍ ജോലി തേടുന്നവരെ ചാക്കിടാന്‍ ശ്രമിക്കുന്നുമുണ്ട്. ജോലി അവസരം എന്ന് കേള്‍ക്കുമ്പോള്‍ അതില്‍ വീണുപോകരുത്. ഇറാനിലെത്തിയാല്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പണം ആവശ്യപ്പെടുകയാണ് ഈ സംഘം ചെയ്യുന്നത്. മോചിപ്പിക്കല്‍ ശ്രമം വളരെ പ്രയാസമേറിയതുമാകും.
ഇറാനില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് എടുത്ത ശേഷം മാത്രമേ യാത്ര ചെയ്യാവൂ. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ ഈ ക്ലിയറന്‍സ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയില്‍ അകപ്പെടാതിരിക്കാനാണ് ഇത്തരം നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. സംശയകരമായ ഏതെങ്കിലും ജോലി വാഗ്ദാനം ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കണം എന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി -
കോഴിക്കോട് ഐഐഎമ്മിൽ ജോലി ഒഴിവ്: പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം -
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര












Click it and Unblock the Notifications