Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ടൂറിസ്റ്റുകളെ ക്ഷണിച്ച് ഇറാന്‍; വിസ വേണ്ട... ഈ നാല് നിബന്ധനകള്‍ പാലിക്കണം

ടെഹ്‌റാന്‍: ഇന്ത്യക്കാര്‍ക്ക് ഇറാനിലേക്ക് പോകാന്‍ വിസ ആവശ്യമില്ല. പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇറാലേക്ക് പോകാം. ഇറാനിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാം. സമീപകാലത്ത് ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ യാത്ര നിരവധി രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലെ രാജ്യമാണ് ഇറാന്‍.

ഇറാനിലെ പ്രധാന ശ്രദ്ധാ കേന്ദ്രം തലസ്ഥാനമായ ടെഹ്‌റാന്‍ തന്നെയാണ്. ഗോലസ്താന്‍ പാലസ്, ആസാദി ടവര്‍, നസീറുല്‍ മുല്‍ക്ക് പള്ളി, ഷാ ഷെറാഗ് ഖബറിടം തുടങ്ങി ഒട്ടേറെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ ഇറാനിലുണ്ട്. അവശ്യവസ്തുക്കളെല്ലാം ഇറക്കുമതി ചെയ്യുന്നു എന്നതിനാല്‍ സാധനങ്ങള്‍ക്ക് വില കൂടുതലാണ്. ഇറാനിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ നാല് നിബന്ധനകള്‍ പാലിക്കണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

iran-capital

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇറാന്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത് ഫെബ്രുവരി നാല് മുതലാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. വിസയില്ലാതെ 15 ദിവസം മാത്രമേ ഇറാനില്‍ തങ്ങാന്‍ സാധിക്കൂ എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. കൂടുതല്‍ ദിവസം തങ്ങുന്നത് നിയമ നടപടികള്‍ക്ക് ഇടയാക്കും.

ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള രാജ്യമാണ് ഇറാന്‍. ഇവിടെയുള്ള ചാബബാര്‍ തുറമുഖം ഇന്ത്യയാണ് വികസിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കടല്‍ മാര്‍ഗം ചരക്കുകള്‍ ചാബഹാറിലെത്തിച്ച് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വര്‍ഷങ്ങള്‍ ഏറെയായെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇറാനില്‍ എത്താമെങ്കിലും ചില നിബന്ധനകളുണ്ട്. ഒരു തവണ എത്തിയാല്‍ 15 ദിവസം വരെ തങ്ങാന്‍ സാധിക്കും. ആറ് മാസത്തില്‍ ഒരിക്കലാണ് ഇത്തരത്തില്‍ ഇറാന്‍ സന്ദര്‍ശിക്കാന്‍ സാധിക്കുക. 15 ദിവസം കഴിഞ്ഞാല്‍ കാലാവധി നീട്ടാന്‍ വഴികളില്ല. പിന്നീട് ഇറാന് പുറത്തുപോയി ആറ് മാസം കഴിഞ്ഞ് വീണ്ടുമെത്താമെന്നത് മാത്രമാണ് വഴി.

ടൂറിസം ആവശ്യങ്ങള്‍ക്ക് മാത്രം എത്തുന്നവര്‍ക്കാണ് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കുക. ജോലി ഉള്‍പ്പെടെ മറ്റു ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് അനുമതിയുണ്ടാകില്ലെന്ന് ചുരുക്കം. ആറ് മാസത്തിനിടെ ഒന്നിലധികം തവണ ഇറാന്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിസ നിര്‍ബന്ധമാണ്. വിസയില്ലാതെ ആറ് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇറാനില്‍ പോകാന്‍ സാധിക്കുക.

വിമാന മാര്‍ഗം മാത്രമാണ് ഇത്തരം സന്ദര്‍ശകര്‍ക്ക് ഇറാനില്‍ എത്താന്‍ സാധിക്കുക എന്നതും ശ്രദ്ധിക്കണം. വിസയില്ലാതെ ഇറാനിലേക്ക് കടല്‍ മാര്‍ഗം വരാന്‍ സാധിക്കില്ല. വിമാന മാര്‍ഗമല്ലാതെ ഇറാനിലേക്ക് വരുന്നവര്‍ക്ക് വിസ നിര്‍ബന്ധമാണ്. ഈ വ്യവസ്ഥകള്‍ അറിയാതെ ഇറാനിലേക്ക് പുറപ്പെടുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും. വിയറ്റ്‌നാം, തായ്‌ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ യാത്ര അനുവദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+