ഊട്ടിയിലേക്കൊരു ട്രെയിന്‍ യാത്ര.. താമസവും ഭക്ഷണവുമുള്‍പ്പടെയുള്ള പാക്കേജുമായി റെയില്‍വേ
ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ് ഊട്ടി. നീലഗിരി കുന്നുകളുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഊട്ടിയുടെ കാലാവസ്ഥ തന്നെയാണ് പ്രധാന ആകര്‍ഷണം. തേയിലത്തോട്ടങ്ങളും ഉയരം കൂടിയ മരങ്ങള്‍ നിറഞ്ഞ പച്ചപ്പ് നിറഞ്ഞ കുന്നുകളും, അപൂര്‍വയിനം സസ്യജന്തുജാലങ്ങളും ഊട്ടിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. സ്കൂള്‍ കാലം തൊട്ട് വിനോദയാത്ര എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്ന ഊട്ടിയായിരിക്കും.
മരംകോച്ചുന്ന തണുപ്പിനൊപ്പം പ്രകൃതിരമണീയമായ കാഴ്ചകളാണ് ഊട്ടി സഞ്ചാരികള്‍ക്കായി കരുതി വെച്ചിരിക്കുന്നത്. ഒരിക്കല്‍ പോയാല്‍ വീണ്ടും വീണ്ടും മാടിവിളിക്കുന്ന ആകര്‍ഷമാണ് ഊട്ടിയ്ക്കുള്ളത്. ഊട്ടിയിലേക്ക് പലപ്പോഴും സ്വകാര്യ വാഹനങ്ങളില്‍ റോഡ് മാര്‍ഗമായിരിക്കും പലരും പോയിട്ടുണ്ടാകുക. എന്നാല്‍ ഊട്ടിയിലേക്ക് ട്രെയിനില്‍ ഒന്ന് യാത്ര പോയി നോക്കിയാലോ.

ഊട്ടിയിലേക്ക് യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി കിടിലന്‍ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ് ഐആര്‍സിടിസി. ഊട്ടിയിലേക്ക് മംഗലൂരുവില്‍ നിന്ന് റെയില്‍-റോഡ്-ടൂറിസം പാക്കേജാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നത്. നാല് രാത്രിയും അഞ്ച് പകലും നീണ്ടുനില്‍ക്കുന്ന ഈ പാക്കേജ് പ്രകൃതിഭംഗി ആസ്വദിച്ച് ശാന്തമായ യാത്രയാണ് സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്നത്.
ഊട്ടിയിലേക്കുള്ള പ്രതിവാര റെയില്‍ ടൂര്‍ പാക്കേജ് എല്ലാ വ്യാഴാഴ്ചയും മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് തിങ്കളാഴ്ച മടങ്ങിയെത്തും. 22638 (വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്) ആണ് ട്രെയിനിന്റെ നമ്പര്‍. ഒരാള്‍ക്ക് 8625 രൂപ മുതല്‍ ആരംഭിക്കുന്ന പാക്കേജുകളാണ് ഉള്ളത്. സ്റ്റാന്‍ഡേര്‍ഡ്, കംഫര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഈ പാക്കേജ് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ സ്ലീപ്പര്‍ ക്ലാസ്സും കംഫര്‍ട്ട് വിഭാഗത്തില്‍ 3 എസി ക്ലാസ്സുമാണ് യാത്രയ്ക്കായി ലഭിക്കുക.
ഹോട്ടലുകളില്‍ പ്രഭാത ഭക്ഷണം ഉള്‍പ്പെടെയുള്ള ഭക്ഷണ സൗകര്യങ്ങളും പാക്കേജില്‍ ഉള്‍പ്പെടുന്നു. ഡ്രൈവര്‍ അലവന്‍സ്, ടോള്‍, പാര്‍ക്കിംഗ് ബാധകമായ എല്ലാ നികുതികളും പാക്കേജില്‍ ഉള്‍പ്പെടും. മംഗലൂരുവില്‍ നിന്ന് രാത്രി 11:45-ന് യാത്ര ആരംഭിക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാം. കോയമ്പത്തൂരില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗമായിരിക്കും ഊട്ടിയിലേക്കുള്ള യാത്ര.
മടക്കയാത്ര 22637 നമ്പര്‍ ട്രെയിനില്‍ കോയമ്പത്തൂരില്‍ നിന്ന് രാത്രി 9:27-നാണ് പുറപ്പെടുക. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വഴി മംഗളൂരുവില്‍ രാവിലെ 5:50-ന് എത്തും. ടിക്കറ്റ് റിസര്‍വേഷനുകള്‍ക്കായി IRCTC കൗണ്ടറുകളിലും www.irctctourism.com എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications