ഗോവയും ജയ്പൂരുമൊന്നുമല്ല; അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലം കേരളത്തിലെ ഈ സ്ഥലമാണ്
വിനോദ യാത്രയെന്നു കേട്ടാല്‍ ഗോവയും ജയ്പൂരും ഊട്ടിയുമൊക്കെയാണ് നമ്മുടെ മനസില്‍ പെട്ടെന്ന് വരുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ലിസ്റ്റില്‍ ഈ സ്ഥലങ്ങളൊന്നുമല്ല ആദ്യ പട്ടികയിലുള്ളത്. അത് നമ്മുടെ കൊച്ചു കേരളത്തിലുള്ള സ്ഥലമാണ്. ക്ഷേത്രങ്ങളും പൈതൃക മന്ദിരങ്ങളും കടല്‍ത്തീരങ്ങളും ഹില്‍സ്‌റ്റേഷനുകളുമൊക്കെയുള്ള ശാന്തസുന്ദരമായ ഇടം. അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന എല്ലാ ഘടകങ്ങളും ഇവിടെയുണ്ട്. അത് തിരുവനന്തപുരമാണ്.
ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മാറി. പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ അഗോഡ പുറത്തിറക്കിയ പുതിയ 'ന്യൂ ഹൊറൈസണ്‍സ് റാങ്കിംഗി'ലാണ് തിരുവനന്തപുരം ഈ നേട്ടം സ്വന്തമാക്കിയത്. 2024-ല്‍ റാങ്കിംഗില്‍ 33-ാം സ്ഥാനത്തായിരുന്ന നഗരം, 2025-ല്‍ 22-ാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. ഇതോടെ ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇഷ്ട ലക്ഷ്യസ്ഥാനമായി തിരുവനന്തപുരം മാറി. താമസിക്കാനുള്ള ബുക്കിംഗിലുണ്ടായ വര്‍ദ്ധന അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കുന്നത്.

കോവളം, വര്‍ക്കല ഉള്‍പ്പെടുന്ന മനോഹരമായ ബീച്ചുകള്‍, പൈതൃക കേന്ദ്രങ്ങള്‍, പത്മനാഭസ്വാമി ക്ഷേത്രം പോലുള്ള ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങള്‍, ആയുര്‍വേദം, വെല്‍നസ് ടൂറിസം, കായലുകള്‍, ഹില്‍ സ്റ്റേഷനുകള്‍ എന്നിവയാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
അതേസമയം, ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗ് ആയ നഗരം മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആണ്. ശുചിത്വം, സ്ട്രീറ്റ് ഫുഡ്, പൈതൃക കാഴ്ച്ചകള്‍, വിപണികള്‍ എന്നിവ ഇന്‍ഡോറിനെ പ്രിയപ്പെട്ടതാക്കുന്നു. അതേസമയം, ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന അന്താരാഷ്ട്ര നഗരം കസാഖിസ്ഥാനിലെ അല്‍മാറ്റി ആണ്. മനോഹരമായ മലനിരകളും സാഹസിക ടൂറിസവുമാണ് ഇന്ത്യക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
പരമ്പരാഗത ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകള്‍ക്കു പകരം സമാധാനവും സാംസ്‌കാരിക തനിമയും നല്‍കുന്ന ഇടങ്ങളാണ് ഇപ്പോള്‍ യാത്രക്കാര്‍ കൂടുതലായി തിരഞ്ഞെടുക്കാന്‍ കാരണം.
പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക പൈതൃക മ്യൂസിയം, നേപ്പിയര്‍ മ്യൂസിയം, കോവളം ബീച്ച്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാര്‍ ഡാം എന്നിവയാണ് വിനോദസഞ്ചാരികളുടെ പ്രധാന സ്‌പോട്ടുകള്‍. ഇതുകൂടാതെയാണ് ലോകോത്തര നിലവാരത്തിലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളും വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പൊന്മുടി പോലുള്ള ഹില്‍ സ്റ്റേഷനുകളിലേക്കും കായല്‍ ടൂറിസം കേന്ദ്രങ്ങളിലേക്കും തിരുവനന്തപുരത്ത് നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാം.
2026-ലെ ലോകത്തിലെ ഏറ്റവും മികച്ച 26 ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഇടം നേടിയിരുന്നു. തിരുവനന്തപുരത്തിന്റെ ഈ പുതിയ നേട്ടം കേരള ടൂറിസത്തിന് വലിയൊരു മുതല്‍ക്കൂട്ടാണ്.












Click it and Unblock the Notifications