Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഗ് വെള്ളച്ചാട്ടം, മഴയിലും കോടയിലും കാണണം ഈ കാഴ്ച, ഇതാ കെഎസ്ആർടിസി പാക്കേജ്

ആദ്യം കേൾക്കുന്നത് വെള്ളം പതഞ്ഞൊഴുകി പതിക്കുന്ന സ്വരമാണ്, മെല്ലെ നടന്ന് വ്യൂ പോയിന്‍റിന് അടുത്തെത്തുംതോറും അകലെ പച്ചപ്പിനു നടുവിൽ ഒരു വെള്ളിരേഖ പോലെ തെളിഞ്ഞുകാണാം, ജോഗ് വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമെന്ന തലക്കനം ഒന്നുമില്ലാതെ താഴേക്ക് നാലു ജലപാതങ്ങളോട് ചേർന്ന് ഒന്നിച്ചൊഴുകുന്ന ആ കാഴ്ച കാടിനും പച്ചപ്പിനും വന്യതയ്ക്കും ഒപ്പം വേണം ആസ്വദിക്കാൻ. മഴ പെയ്താല് ഇവിടെ നിറയെ കോടമഞ്ഞ് ഇറങ്ങും. മഴ കലിച്ചു പെയ്യുമ്പോൾ കുടയും ചൂടി ആർത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ ഒരു യാത്ര പോയാലോ, അതും ചിലവ് കുറഞ്ഞ പാക്കേജിൽ. കർണാടക കെ എസ് ആർ ടി സിയുടെ ഹുബ്ലി റൂറൽ ഡിവിഷൻ ആണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. യാത്രയെ കുറിച്ച് വിശദമായി അറിയാം.

jog-

ഏതൊക്കെ ദിവസങ്ങളിൽ

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഹുബ്ലിയില്‍ നിന്ന് സഞ്ചാരികൾക്ക് നേരിട്ട് ജോഗ് വെള്ളച്ചാട്ടത്തിലേക്ക് പോകാൻ സാധിക്കുന്ന തരത്തിൽ രണ്ട് സ്പെഷ്യൽ ബസ് സർവീസുകളാണുള്ളത്. രാജഹംസ, വോൾവോ എസി ബസുകളിലായിരിക്കും യാത്ര. ഗോകുൽ റോഡിൽ നിന്നായിരിക്കും യാത്ര പുറപ്പെടുക.

സമയക്രമം അറിയാം

രാജഹംസ ബസ് രാവിലെ 7.30ക്ക് ഹൂബ്ലിയിൽ നിന്നും പുറപ്പെടും. ഏകദേശം 11.45 ഓടെയാണ് ലക്ഷ്യസ്ഥാനമാണ് ജോഗിൽ എത്തുക. വൈകിട്ട് 5 അഞ്ച് മണിക്ക് മടക്ക യാത്ര. അതായത് വൈകീട്ട് വരെ ജോഗ് വെള്ളച്ചാട്ടവും പരിസരവുമൊക്കെ ആസ്വദിച്ച് സഞ്ചാരികൾക്ക് സമയം ചെലവഴിക്കാമെന്ന് സാരം. വൈകീട്ട് അഞ്ചിന് ബസ് എടുത്താൽ രാത്രി 9.30 ന് ഹുബ്ലിയിൽ എത്തും. ഒരാൾക്ക് 430 രൂപയാണ് പാക്കേജ് നിരക്ക്.

വോൾവോ എസി ബസ് രാവിലെ 8 നാണ് ഹുബ്ലിയിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയോടെ ജോഗ് വെള്ളച്ചാട്ടത്തിൽ എത്തും. ഈ ബസും തിരകെ പുറപ്പെടുന്ന സമയം വൈകീട്ട് അഞ്ചാണ്. രാത്രി 9 മണിയോടെ ഹുബ്ലിയിൽ എത്തിച്ചേരാനാകും. 600 രൂപയാണ് ടിക്കറ്റ് നിരക്ക്.കൂടാതെ ശിരസി മാരികാംബ ക്ഷേത്രത്തിൻ്റെ ദർശനത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

www.ksrtc.in എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ജോഗ് വെള്ളച്ചാട്ട പാക്കേജ് ബുക്ക് ചെയ്യാം. കൂടാതെ, ഗോകുൽ റോഡ് ബസ് സ്റ്റാൻഡ്, ഹൊസൂര്‍ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7760991682 , 7760991674 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+