Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമക്കുടിയും മഴയും, ആഹ അന്തസ്'; കായൽ യാത്ര, ഉച്ചഭക്ഷണം..വെറും 999 രൂപ പാക്കേജ്

കൊച്ചിക്കായൽ ഒളിപ്പിച്ച അത്ഭുതമാണ് സഞ്ചാരികൾക്ക് കടമക്കുടി. ഇവിടുത്തെ ഗ്രാമീണഭംഗിയിൽ മനസ്സുടക്കി നില്ക്കാത്ത ഒരു സഞ്ചാരി പോലും കാണില്ല. കൊച്ചിയിലെ ഏകദിനയാത്രകൾക്ക് പോകാൻ പറ്റിയ കടമക്കുടി മഴക്കാലത്താണ് അതിസുന്ദരിയാവുന്നത്. കടമക്കുടിയുടെ ജലപാതകളിലൂടെ ഒരു യാത്ര പോയാലോ. കൊച്ചിയുടെ കാഴ്തകൾ കണ്ട് മഴ ആസ്വദിച്ച് ഒരു കിടിലൻ യാത്രയാണ് കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ അവതരിപ്പിക്കുന്നത്. യാത്ര സംബന്ധിച്ചുള്ള കുറിപ്പ് ഇങ്ങനെ

'കടമക്കുടിയുടെ ഗ്രാമീണ ഭംഗിയും പ്രകൃതി സൗന്ദര്യവും ലോകപ്രശസ്തം ആണ്. നിങ്ങളും ഒരുപക്ഷെ കടമക്കുടിയിൽ പോയിട്ടുണ്ടാകും, പക്ഷെ കടമക്കുടിയുടെ ജലപാതകളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ? അവിടുത്തെ മീൻകറി കൂട്ടി ചോറുണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ എസ് ഐ എൻ സി ) നിങ്ങൾക്ക് അതിനുള്ള അവസരം ഒരുക്കുന്നു. ഈ മഴക്കാലത്ത് പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ ഭാവത്തിൽ ഉള്ളപ്പോൾ തന്നെ ഇ അവസരം ഉപയോഗപ്പെടുത്തൂ!

kadamakudi2-

'KSINC MyCruise' ഒരുക്കുന്ന മുഴുവൻ-ദിന കടമക്കുടി യാത്ര, ഒരാൾക്ക് വെറും 999 രൂപ മാത്രം. കൊച്ചി കാഴ്ചകൾ, സ്വകാര്യ ദ്വീപിൽ ഉച്ച ഭക്ഷണം, 5 മണിക്കൂർ ജല യാത്രയും കൂടാതെ മുഴുവൻ സമയം ഗൈഡും ഗായകരും ഈ യാത്രയിൽ നിങ്ങളെ അനുഗമിക്കും. സാഹസിക വിനോദ-പ്രിയർക്കായി കയാക്കിങ് - പെഡൽ ബോട്ടിംഗ് പോലുള്ള വിനോദ ബോട്ട് സവാരികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രയുടെ അവസാനം നിങ്ങളും പറയും 'കടമക്കുടി - മഴ, ആഹാ അന്തസ്സ്!'
കൂടുതൽ വിവരങ്ങൾക്കായി +91 9846211143 എന്ന നമ്പറിൽ ബന്ധപ്പെടുക. ഓൺലൈൻ ബുക്കിങ്ങിനായി www.mycruise.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം'.

സ്പെഷ്യൽ ഡിസ്കൗണ്ട് യാത്രയും

നെഫർറ്റിറ്റി ക്രൂയിസ് ഷിപ്പ്, സാഗരറാണി ബോട്ട് യാത്രകൾക്ക് പ്രത്യക ഡിസ്കൗണ്ടുമായി കെ എസ് ഐ എൻ സി. മഴക്കാലത്ത് സഞ്ചാരികൾ കുറവായതിനാൽ കൂടുതൽ പേരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്.

നെഫർറ്റിറ്റി യാത്രക്ക് മുതിർന്നവർ 1999 രൂപയാണ് പാക്കേജിന്
കുട്ടികൾക്ക് 499 രൂപയും. . അറബിക്കടലിൽ ക്രൂസ് യാത്ര എന്ന സഞ്ചാരികളുടെ സ്വപ്നം കുറഞ്ഞ ചെലവിൽ സാധ്യമാക്കുന്ന യാത്രയാണ് നെഫർറ്റിറ്റി കപ്പല്‍ യാത്ര. ഭക്ഷണവും ഉല്ലാസവും അടക്കം സൂര്യാസ്തമയം ആസ്വദിച്ച് കടലിലൂടെയുള്ള യാത്രയാണ് ഈ പാക്കേജിന്‍റെ പ്രത്യേകത. സാഗരറാണിയിൽ മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 250 രൂപയുമാണ് പാക്കേജിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+