Get Updates
Get notified of breaking news, exclusive insights, and must-see stories!

കക്കാടംപൊയിലിൽ മഴയും കോടയും വേറെ വൈബാണ്; എങ്ങനെ പോകാം? ബസ് സമയം, എന്തൊക്കെ കാണാം എല്ലാം അറിയാം

മഴയാത്ര അടിപൊളിയാക്കാനുള്ള ഇടങ്ങൾ തേടുകയാണ് സഞ്ചാരികൾ. കാടും കോടയും ട്രെക്കിങ്ങുമൊക്കെയുള്ള യാത്രകൾക്ക് സോഷ്യൽ മീഡിയയിലും ഡിമാന്റുണ്ട്. അതുകൊണ്ട് തന്നെ അത്തരം യാത്രകളോടാണ് യുവാക്കൾക്ക് പ്രിയം. ഇന്നിപ്പോൾ അത്തരത്തിലൊരു ഇടത്തെ കുറിച്ചാണ് പറയുന്നത്. മറ്റെവിടെയുമല്ല, ഇൻസ്റ്റഗ്രാം തുറന്നാൽ ഏറ്റവും കൂടുതൽ കയറി വരുന്ന കോഴിക്കോട്ടെ കക്കാടംപൊയിലിനെ കുറിച്ച്.

കൊടും വേനലിൽ പോലും തണുത്ത് നിൽക്കുന്ന ഈ ഇടം മഴക്കാലത്ത് എങ്ങനെയായിരക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോടമൂടിയ കക്കാടംപൊയിൽ കാണാൻ ഇപ്പോൾ സഞ്ചാരികളുടെ കൂട്ടയിടിയാണ്. എങ്ങനെയാണ് കക്കാടംപൊയിലിൽ എത്തുക, ബസ് സമയം , കക്കാടംപൊയിലിന്റെ പ്രത്യേകതകൾ, സമീപ സ്ഥലങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങളൊക്കെ അറിയാം

kakkadampoyil-

പാവങ്ങളുടെ ഊട്ടി, മിനി ഗവി എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ചാലിയാർ പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ. സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇതിന്റെ വ്യത്യസ്തമായ ഭൂപ്രകൃതി കൊണ്ടാണ് വേറിട്ട് നിൽക്കുന്നത്. വയനാടിനോട് ഏറെ സാമ്യതയുള്ള ഭൂപ്രകൃതിയാണ് ഇവിടം. അതുകൊണ്ട് തന്നെ എല്ലാ കാലത്തും സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.കോടമൂടിയ അന്തരീക്ഷമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മലനിരകളും വെള്ളച്ചാട്ടങ്ങളുമാണ് മറ്റൊരു പ്രത്യേകത. കോഴിക്കോട് നിന്ന് 50 കിമി സഞ്ചരിച്ചാലാണ് കക്കാടംപൊയിൽ എത്താനാകുക. നിലമ്പീരിൽ നിന്നും 24 കിമി ദൂരമാണ് ഉള്ളത്.

മറ്റ് കാഴ്ചകൾ എന്തൊക്കെ

കക്കാടംപൊയിലിലെ കോടമൂടിയ കാഴ്ചകൾ മാത്രം കണ്ട് മടങ്ങാൻ നിൽക്കേണ്ട, സമീപത്തായി മറ്റ് പല ആകർഷണങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. അതിലൊന്നാണ് പഴശിരാജ ഗുഹ. കക്കാടംപൊയിലിൽ നിന്ന് വെറും 4 കിമി മാത്രം സഞ്ചരിച്ചാൽ ഗുഹയിലെത്താം. പഴശിരാജാവ് വയനാട്ടിൽ നിന്നും നിലമ്പൂരേക്ക് നടത്തുന്ന യാത്രയ്ക്കിടെ ഒളിതാവളമാക്കിയ സ്ഥലമാണത്രേ ഇത്, പഴശിയുടെ വിശ്രമ കേന്ദ്രം.

മറ്റൊരു കാഴ്ച കോഴിപ്പാറ വെള്ളച്ചാട്ടമാണ്. കുറവൻ പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കക്കാടംപൊയിലിൽ നിന്നും മൂന്ന് കിലോ മീറ്റർ മാത്രം സഞ്ചരിച്ചാൽ മതിയാകും. വെള്ളച്ചാട്ടത്തിൽ ഇറങ്ങി ഒരു കുളിയും കൂടി പാസാക്കി മടങ്ങാം. പക്ഷെ മഴ കനത്താൽ നിയന്ത്രണം ഉണ്ടാകും കേട്ടോ. ഇവിടെ ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്ത് വേണം പോകാൻ. തിങ്കളാഴ്ച കക്കാടംപൊയിൽ അവധിയാണ്. അതുകൂടി ശ്രദ്ധിച്ച് യാത്ര പ്ലാൻ ചെയ്താൽ മതിയാകും.

ഇതൊന്നും കൂടാതെ കുരിശുമല,ആദിവാസി ഗുഹ, നിലമ്പൂർ റോഡിലുള്ള എസ് വളവ്, ഇവിടെ നിന്നുള്ള സൂര്യാസ്തമയ കാഴ്ചകൾ എന്നിവയെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

കക്കാടംപൊയിലിലേക്ക് എങ്ങനെ എത്താം?

സ്വകാര്യ വാഹനങ്ങളിലാണ് പ്രധാനമായും ആളുകൾ ഇവിടേക്ക് എത്തുന്നത്. എന്നാൽ കെ എസ് ആർ ടി സി ബസുകളിലും കക്കാടംപൊയിലിൽ എത്തി. കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബസ് സർവ്വീസുകളും തിരിച്ചുള്ള സർവ്വീസുകളും നോക്കാം

കോഴിക്കോട് നിന്ന് കക്കാടംപൊയിലിലേക്ക്

രാവിലെ 7.10, വൈകീട്ട് 3.55, 5. 10

തിരുവമ്പാടിയിൽ നിന്ന് കക്കാടംപൊയിലേക്കുള്ള ബസ് സമയം

രാവിലെ 7. 05, 8.40, 9.5, 9.45, 11.45, 12.30, 2.00, വൈകീട്ട് 3.00, 4.00, 5.45, 7.00,

നിലമ്പൂരിൽ നിന്ന്

രാവിലെ 6.30, 11.30, 4.30

കക്കാടംപൊയിലിൽ നിന്ന് കോഴിക്കോട്ടേക്ക്

രാവിലെ 6.40, 8.20, 10. 10, ഉച്ചക്ക് 2.10

തിരുവമ്പാടിയിലേക്ക്

രാവിലെ 8.00, 10.50, 3.00, 4.00, 5.00, 7,00

നിലമ്പൂരിലേക്ക്

രാവിലെ 10.00, ഉച്ചയ്ക്ക് 1.00, വൈകീട്ട് 6.00

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+