Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയിൽ കള്ളിമാലി അതീവ സുന്ദരിയാണ്; ഈ ജൂനിയർ കാൽവരിമൗണ്ടിലേക്ക് പോകാം അടുത്ത യാത്ര

മഴക്കാാലത്ത് മൂന്നാർ പോയില്ലെങ്കിൽ ഇത് നിങ്ങളുടെ ജീവിതത്തിലെ വലിയ നഷ്ടമായിരിക്കും എന്ന് പറയാതെ തരമില്ല. ആർത്തലച്ച് പെയ്യുന്ന മഴ, ഇടയ്ക്കിടെ കാഴ്ച മറക്കുന്ന മൂടൽ മഞ്ഞ്, കാറ്റ്, തണുപ്പ് , തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ ..ഹൊ പറഞ്ഞാൽ തീരില്ല മൂന്നാറിലെ മഴക്കാലക്കാഴ്ചകൾ.

മൂന്നാറിലെത്തിയാൽ തീർച്ചയായും പോയിരിക്കേണ്ട ഒരിടത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്,കള്ളിമാലി വ്യൂപോയിന്റ്. ജൂനിയർ കാൽവരിമൗണ്ട് എന്നാണ് സഞ്ചാരികൾ ഈ സ്ഥലത്തെ വിളിക്കുന്നത്. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കള്ളിമാലി വ്യൂപോയിന്‍റ് പക്ഷേ അധികമാളുകൾ എത്തിച്ചേരുന്ന ഒരിടമല്ല. കള്ളിമാലി മാത്രമല്ല, ഇവിടേക്കുള്ള യാത്രയും ഏലക്കാടും ആറുകളും വെള്ളച്ചാട്ടങ്ങളും കണ്ടുള്ള യാത്രയും മനോഹരമാണ്. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച കള്ളിമാലി വ്യൂപോയിന്റിനെ കുറിച്ച് കൂടുതൽ അറിയാം.

kallimai-vie-point-route

മൂന്നാറിൽ നിന്നും 30 കിമി അകലെ രാജാക്കാട് അടിമാലി റോഡിൽ അമ്പലക്കവലയിൽ നിന്ന്‌ ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിമാലി വ്യൂ പോയിൻഖിൽ എത്താം. എന്താണ് ഇവിടെ കാണുവാൻ ഉള്ളതെന്ന് ചോദിച്ചാൽ അത് കണ്ടുതന്നെ അറിയണം. കാരണം പൊൻമുടി ഡാമും മലഞ്ചെരിവും പുൽമേടുകളും അങ്ങനെ ഏതൊരു സഞ്ചാരിയും നോക്കി നിന്ന് പോകുന്ന അതീവ മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്.

പൊൻമുടി ഡാമിന്റെ ക്യാച്മെന്റ് ഏരിയയാണ് കള്ളിമാലി വ്യൂ പോയിന്റിൽ നിന്നും കാണാനാകുക. ഒരിടത്ത് നിന്നാൽ പൊന്മുടി ഡാമിന്‍റെ റിസർവോയറിന്‍റെയും അതിനുള്ളിലെ ചെറിയ ദ്വീപുകളുടെയും വിദൂര ദൃശ്യങ്ങൾ കാണാൻ സധിക്കും. പൊൻമുടി ഡാമിന്റെ ആകാശക്കാഴ്ച പോലൊരു ദൃശ്യവും ഇവിടെ നിന്ന് നോക്കിയാൽ കാണാം. സായാഹ്നക്കാഴ്ചകൾ ആസ്വദിക്കാനാണ് ആളുകൾ ഇവിടേക്ക് കൂടുതലായി എത്താറുള്ളത്. കാരണം അത്രയും അവിസ്മരണീയമാണ് അത്. ഇവിടെ വന്നാൽ കള്ളിമാലി വ്യൂ പോയിന്റ് മാത്രമല്ല കേട്ടോ, കുത്തുങ്കൽ വെള്ളച്ചാട്ടം, വെള്ളത്തൂവലിലെ പവർഹൗസുകൾ, ശ്രീനാരായണപുരം വെളളച്ചാട്ടം എന്നിവയെല്ലാം കാണാനാകും.

സ്ഥലം പോലെ തന്നെ ഇവിടേക്കുള്ള റോഡും അതിമനോഹരമാണ്. ഏലക്കാടിന് നടുവിലൂടെയാകും യാത്ര. മഴക്കാലത്താണെങ്കിൽ കല്ലാർക്കുട്ടി ഡാമും കാണാം.

കള്ളിമാലിവ്യൂ പോയിന്റിലേക്ക് പോകാം ഇങ്ങനെ

എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ, വണ്ണപ്പുറം, വെൺമണി,കല്ലാർകുട്ടി, പന്നിയാർകുട്ടി ,പൊൻമുടി ഡാം വഴി എത്താം. ഏകദേശം 116 കിമിയാണ് ഇവിടേക്ക് ഉണ്ടാകുക.

നെടുങ്കണ്ടത്ത് നിന്നാണെങ്കിൽ രാജാക്കാട് വഴിയെത്താം. 25 കിമിയാണ് ഇവിടേക്ക് ഉള്ളത്. മൂന്നാറിൽ നിന്ന് കള്ളിമാലി വ്യൂ പോയിന്‍റിലേക്ക് പോകാൻ ആനച്ചാൽ - കുഞ്ചിത്തണ്ണി റോഡ് തിരഞ്ഞെടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+