Get Updates
Get notified of breaking news, exclusive insights, and must-see stories!

റോസ്മല മുതൽ ചതുരംഗപ്പാറ, ഗവി,കാൽവരി മൗണ്ട്...ഒന്നിച്ചൊരു യാത്ര പോകാം, പോക്കറ്റ് കാലിയാകില്ല

പത്തനംതിട്ട: വേനലവധിയായതോടെ പലരും യാത്രകൾ പ്ലാൻ ചെയ്ത് തുടങ്ങി. കുടുംബവുമായി ഒന്നിച്ചൊരു യാത്ര പോകണമെങ്കിൽ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. എന്നാൽ വലിയ ചെലവില്ലാതെ യാത്രകൾ ആസ്വദിക്കാനായാലോ? പത്തനംതിട്ട കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് കുറഞ്ഞ ചെലവിൽ കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് യാത്രകളൊരുക്കുന്നത്. മൂന്നാർ, ഇലവീഴാപൂഞ്ചിറ,മാമലക്കണ്ടം, കൊച്ചി കായലിലൂടെ ക്രൂസ് യാത്ര എന്നിങ്ങനെ നിരവധി പാക്കേജുകൾ ഏപ്രിൽ മാസത്തിൽ ജില്ലയിലെ വിവിധ ഡിപ്പോകൾ അവതരിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങളറിയാം

പത്തനംതിട്ട ഡിപ്പോയിൽ നിന്നും 8 പാക്കേജുകളാണ് ഉള്ളത്. ഇതിൽ സാഹസിക സഞ്ചാരികളുടെ ഇഷ്ട ഇടമായ വാഗമൺ, ഓഫ് റോഡ് യാത്രയ്ക്ക് പറ്റിയ ഇടമായ റോസ്മല, ചതുരംഗപ്പാറ, ഗവി, മൂന്നാർ, രാമക്കൽമേട്, കാൽവരി മൗണ്ട്, സാഗരറാണി കടൽ യാത്ര എന്നിവയെല്ലാം ഉൾപ്പെടുന്നു. 7നാണ് വാഗണിലേക്കുള്ള യാത്ര. 8,11,14,23,29 എന്നീ തീയതികളിൽ ഗവി, 7 ന് വാഗമൺ, 13 ന് ചതുരംഗപ്പാറ, 19 ന് മൂന്നാർ, 21 ന് കാൽവരിമൗണ്ട്, 27 ന് കടൽയാത്ര, 28 ന് രാമക്കൽമേട് എന്നിങ്ങനെയാണ് പാക്കേജുകൾ.

തിരുവല്ല സെല്ലിൽ നിന്നും 6 ന് മൂന്നാർ വാഗൺ, 7 ന് പൊൻമുടി, 10 ന് വണ്ടർലാ, 11 ന് ചതുരംഗപ്പാറ,14-കൊച്ചിക്കായലിലൂടെ യാത്ര,17,27 തീയതികളിൽ ഗവി, 20 ന് മാമലകണ്ടം ജംഗിൾ സഫാരി, വയനാട്, 20 ഗവി,21 ആഴിമല തീർത്ഥാടനം, 27 ന് ഗവി, 28 ന് മലക്കപ്പാറ എന്നിങ്ങനെയാണ് യാത്ര.

ksrctman-

അടൂർ ഡിപ്പോയിൽ നിന്നും 6 പാക്കേജുകൾ ഉണ്ട്. ഇതിൽ രണ്ട് തവണ ഗവിയിലേക്കാണ് പാക്കേ്. 9 നും 15 നുമാണ് ഇവിടേക്കുള്ള യാത്ര. 10 ന് വാഗമൺ, 15 ന് ഗവി, 20 ന് ആഴിമല തീർത്ഥാടനം,21 ന് ഇലവീഴാപൂഞ്ചുറ,ഗവി, 28 ന് മൂന്നാർ എന്നിങ്ങനെയാണ് പാക്കേജുകൾ

പന്തളം

11-ഗവി, 12- മൂന്നാർ,21 -സാഗരാറാണി ക്രൂയ്‌സ്, 28-വാഗമൺ, 30 ഗവി

റാന്നി

13- മലക്കപ്പാറ,19- മാമലകണ്ടം -മൂന്നാർ
27- കൊച്ചി കായലിലൂടെ ക്രൂയ്‌സ് യാത്ര എന്നിങ്ങനെയാണ് പാക്കേജുകൾ. കൂടുതൽ വിവരങ്ങൾക്ക് 9744348037 ൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+