കാശ്മീരും ഭൂട്ടാനും ആൻഡമാനും കറങ്ങി വന്നാലോ? അതും സപ്റ്റംബറിൽ, ചെലവ് കുറഞ്ഞ് പോകാം
ഓണം അവധി ഇങ്ങെത്താറായി, സപ്റ്റംബറിലെ യാത്ര പ്ലാൻ ചെയ്തോ? അധികമൊന്നും ആലോചിക്കേണ്ട, കിട്ടിയ അവസരം ചില വിദേശ രാജ്യങ്ങൾ കണ്ടുമടങ്ങാം. അതും കുറഞ്ഞ ചിലവിൽ. ഐആർസിടിയിലാണ് വിവിധ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. പാക്കേജ് വിവരങ്ങൾ വിശദമായി അറിയാം
ബെംഗളുരു- കാശ്മീർ പാക്കേജ്
ആറ് ദിവസം നീണ്ടുനിൽക്കുന്നതാണ് പാക്കേജ്. സെപ്റ്റംബർ 17 നാണ് യാത്ര ആരംഭിക്കുന്നത്. സോനാമാർഗ്, ഗുൽമാർഗ്, പഹൽഗാം,ബേതാൻവാലി, ചന്ദൻവാരി വാലി, ആര് വാലി,ശങ്കരാചര്യക്ഷേത്രം,ഹസ്രത്ബാൽ, ദാൽ ലേക്ക് എന്നീ സ്ഥലങ്ങൾ യാത്രയിൽ കണ്ട് തീർക്കാം. 46,850 രൂപാ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്. ഡബിൾ ഒക്യുപെൻസിയിൽ 47,900 രൂപയും സിംഗിൾ ഒക്യുപെൻസിയിൽ 59,700 രൂപയുമാണ് പാക്കേജ് തുക. കൂടുതൽ വിവരങ്ങൾക്ക്; Paradise On Earth-Kashmir Ex Bengaluru

ബെംഗളൂരു ഭൂട്ടാൻ പാക്കേജ്
6 രാത്രിയും 7 പകലുകളും ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. സപ്റ്റംബർ 5 ന് ബെംഗളൂരുവിൽ നിന്നും യാത്ര ആരംഭിക്കും. ഗുവാഹത്തി വഴിയാണ് യാത്ര. ആദ്യ ദിനം തിഫുവാണ് പ്രധാനമായും സന്ദർശിക്കുക. ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധ പ്രതിമ സ്ഥിതി ചെയ്യുന്ന ബുദ്ധ പോയിന്റ്, സിംതോക ദസോങ്,മോതിത്താങ് സൂ, പെയിന്റിങ് സ്കൂൾ, നാഷ്ണൽ ലൈബ്രറി എന്നിവിടങ്ങൾ കാണും. രണ്ടാം ദിനം തിംഫുവിൽ നിന്ന് പുനഖയിലേക്കാണ് യാത്ര. ചോർട്ടൻ, മണിമാൾ,പുനക ദസോങ് എന്നിവിടങ്ങളെല്ലാം ഈ ദിവസം സന്ദർശിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുനഖ താ പാരോ, പാറോ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം യാത്ര നടത്തും. 75,350 രൂപയാണ് പാക്കേജ് തുക. ഡബിൾ ഒക്യുപെൻസിയിൽ 78,500, സിംഗിൾ ഒക്യുപെൻസിയിൽ 94,150 എന്നിങ്ങനെയാണ് പാക്കേജിന് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്-Scenic Bhutan Ex Bengaluru
ബാംഗ്ലൂർ- ആന്‍ഡമാൻ പാക്കേജ്
അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനില്‍ക്കുന്ന യാത്ര സപ്റ്റംബർ 24 നാണ് ആരംഭിക്കുക. 29 ന് മടങ്ങി വരാവുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഹാവ്ലോക്ക് ദ്വീപ്, നീൽ ഐലൻഡ്, നോർത്ത് ബേ ഐലൻഡ്, പോർട്ട് ബ്ലെയർ, റോസ് ദ്വീപ് തുടങ്ങിയ പ്രധാന ഇടങ്ങളെല്ലാം യാത്രയിൽ കാണാം. ട്രിപ്പിൾ ഒക്യുപെൻസിയിൽ 43,950 രൂപയാണ് പാക്കേജിൽ ഈടാക്കുന്നത്. ഡബിൾ ഒക്യുപെൻസിയിൽ 44,450, സിംഗിൾ ഒക്യുപെൻസിയിൽ 59,500 എന്നിങ്ങനെയാണ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: Tropical Wonders of Andaman Ex Bengaluru












Click it and Unblock the Notifications