ഭൂമിയിലെ സ്വർഗം കണ്ട് മടങ്ങാം; സോനാമാർഗും ദാൽതടകാവും.. 6 ദിവസത്തെ പാക്കേജ്
ഭൂമിയിലെ സ്വർഗം അതാണ് കാശ്മീർ. യാത്രികൾ ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന സ്വപ്ന ഭൂമി, സഞ്ചാരികളുടെ പറുദീസ..കാശ്മീരിന് ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ്. പലപ്പോഴും കാശ്മീരിലേക്ക് പോകാനുള്ള പ്ലാനിൽ ആളുകളെ കുഴക്കുന്നത് എത്ര ദിവസം എങ്ങനെ അവിടെ ചെലവഴിക്കും, കുറഞ്ഞ ദിവസത്തിനുള്ളിൽ എവിടെയൊക്കെ പോകാം, നമ്മുടെ മനസിലുള്ള കാശ്മീരിനെ അടുത്തറിയാൻ എങ്ങനെ സാധിക്കുമെന്നതൊക്കെയാണ്.
സംശയങ്ങൾ ഒട്ടും ഇല്ലാതെ കൃത്യമായൊരു പാക്കേജിൽ പോകാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഐആർസിടിസിയുടെ കാശ്മീർ ട്രിപ്പ് തിരഞ്ഞെടുക്കാം. അഞ്ച് രാത്രിയും ആറ് പകലുകളും നിങ്ങളുടെ കൈയ്യിലുണ്ടെങ്കിൽ സുഖമായി ഈ യാത്ര പോയി തിരിച്ചുവരാം. മെയ് 11 നാണ് ഈ യാത്ര തിരിക്കുക. ബാംഗ്ലൂരിൽ നിന്നാണ് കേട്ടോ യാത്രയുടെ തുടക്കം. യാത്ര പ്ലാൻ വിശദമായി നോക്കാം

25 ന് ബാംഗ്ലൂരിൽ നിന്നും പുലർച്ചെ നാലരയോടെ പുറപ്പെടും. ഉച്ചയ്ക്ക് 12.55 ഓടെയാണ് ശ്രീനഗർ വിമാനത്താവളത്തിൽ എത്തുക. ഇവിടെ നിന്നും ഐആർസിടിസിയുടെ വണ്ട് നമ്മളെ പിക്ക് ചെയ്ത് നേരേ ഹോട്ടലിലേക്ക്. അന്ന് മറ്റ് യാത്രകളൊന്നുമില്ല. അത്താഴവും സ്റ്റേയുമെല്ലാം ശ്രീനഗറിൽ തന്നെ. രണ്ടാം ദിനമാണ് യഥാർത്ഥത്തിൽ യാത്ര ആരംംഭിക്കുന്നത്. പ്രഭാതഭക്ഷണത്തിന് ശേഷം സോനാമാർഗിലേക്ക്.
ജമ്മുകാശ്മീരിലെ ഗണ്ഡേർബാൽ ജില്ലയിലാണ് 'മെഡോ ഓഫ് ഗോൾഡ്' എന്നറിയപ്പെടുന്ന സോനാമാർഗ്. സമുദ്രനിരപ്പിൽ നിന്നും 2730 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ പ്രകൃതികാഴ്ചകൾ, മലനിരകൾ, ശാന്തമായ ആൽപൈൻ തടാകങ്ങൾ അങ്ങനെ കാഴ്ചകൾ ഏറെയാണ് ഇവിടെ. ഒരു ദിവസം മുഴുവൻ സോനാമാർഗിലെ കാഴ്ചകൾ കണ്ട് തീർക്കാം. അന്ന് രാത്രിയും ശ്രീനഗറിൽ തന്നെയാണ് താമസം ഒരുക്കിയിരിക്കുന്നത്.
മൂന്നാം ദിനം ഗണ്ഡോല കാബിൾ റൈഡിന് അവസരമുണ്ട്. ( പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇത് പാക്കേജിൽ ഉൾപ്പെടുന്നതല്ല. ഓൺലൈനായാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്). റൈഡിന് താത്പര്യം ഇല്ലാത്തവർക്ക് സൈറ്റ് സീയിങ് തിരഞ്ഞെടുക്കാം. ഇതും സ്വന്തം ചിലവിലായിരിക്കും.
നാലം ദിനം പ്രഭാത ഭക്ഷണം കഴിഞ്ഞാൽ പഹൽഗാമിലേക്ക് തിരിക്കും. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും കൊടുമുടികളും വളഞ്ഞ് പുളഞ്ഞൊഴുകുന്ന ലിഡർ നദിയുമൊക്കെയാണ് സഞ്ചാരികൾക്ക് ഇവിടെ വിരുന്നൊരുക്കുക. പഹൽഗാമിലേക്ക് പോകും വഴി മനോഹരമായ കുങ്കുമപ്പൂ പാടങ്ങൾ കാണും. കൂടാതെ ബേട്ടാബ് വാലി, ചന്ദൻവാരി, അരുൺ വാലി എന്നീ സ്ഥലങ്ങളും സന്ദർശിക്കും. വൈകീട്ടോടെ ഹോട്ടലിലേക്ക് മടങ്ങും (ഇതെല്ലാം സ്വന്തം ചിലവിൽ കണ്ട് തീർക്കേണ്ട സ്ഥലങ്ങളാണ്.
അഞ്ചാം ദിനം പഹൽഗാമിൽ നിന്നും നേരെ ശ്രീനഗറിൽ എത്തു.ഇവിടെ ശങ്കരാചാര്യ ക്ഷേത്രവും ദാൽ തടാകത്തിന്റെ തീരത്തുള്ള ഹസ്രത്ത്ബാൽ ദേവാലയവും സന്ദർശിക്കും. വൈകുന്നേരം ദാലിലെ ശിക്കാര രാത്രയും ആസ്വദിക്കാം. 6ാം ദിനം പ്രഭാത ഭക്ഷണം പൂർത്തിയാക്കിയാൽ ശ്രീനഗറിലേക്ക് എത്തി മടക്കയാത്രയാണ്. വൈകീട്ട് ആറിനാണ് ബാംഗ്ലൂരിലേക്ക് തിരിച്ചുള്ള ഫ്ലൈറ്റ്. രാത്ര 9.35 ഓടെ തിരികെയെത്തും.
ട്രിപ്പിൾ ഒക്യുപെൻസിയിൽ ഒരാൾക്ക് വരുന്ന ചെലവ് 51,500 രൂപയാണ്. ഡബിൾ ഒക്യുപെൻസിയിൽ 52,550 ഉം സിംഗിൾ ഒക്യുപെൻസിയിൽ 64,500 രൂപയും വേണ്ടി വരും. 5 വയസ് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് 48700 രൂപയാണ് ചിലവ്. 2-11 വയസ് വരെയുള്ള കുട്ടികൾക്ക് (ബെഡ് ആവശ്യമില്ലെങ്കിൽ ) 46,050 രൂപ ചിലവ് വരും. യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും https://www.irctctourism.com/pacakage_description?packageCode=SBA15












Click it and Unblock the Notifications