വന്ദേഭാരത് എക്സ്പ്രസില്‍ സ്ഥലമില്ല; ആഗസ്റ്റ് കഴിയണം, ഈ 4 ട്രെയിനുകളില്‍ വന്‍ തിരക്ക്
കശ്മീരില്‍ സര്‍വീസ് നടത്തുന്ന നാല് വന്ദേഭാരത് എക്സ്പ്രസുകളില്‍ വന്‍ തിരക്ക്. കഴിഞ്ഞ ജൂണില്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ ഇതേ നില തുടരുന്നു എന്നതാണ് എടുത്തു പറയേണ്ടത്. റെയില്‍വെ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ന്യൂസ്18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടൂറിസ്റ്റുകള്‍ എമ്പാടുമെത്തുന്നതിനാല് കശ്മീര്‍ വന്ദേഭാരത് മികച്ച സര്‍വീസ് ആണ് നടത്തുന്നത്.
രണ്ട് ജോഡി വന്ദേഭാരത് എക്സ്പ്രസുകളാണ് ജമ്മുവിനും കശ്മീരിനുമിടയില്‍ സര്‍വീസ് നടത്തുന്നത്. താഴ്വരയിലേക്കുള്ള ആദ്യ വന്ദേഭാരത് കൂടിയാണിത്. ജമ്മുവിന് അടുത്തുള്ള കത്രയില്‍ നിന്ന് കശ്മീരിലെ ശ്രീനഗറിലേക്കാണ് രണ്ട് വന്ദേഭാരതുകള്‍ വീതം സര്‍വീസ് നടത്തുന്നത്. 26401, 26402, 26403, 26404 എന്നീ നമ്പറുകളിലുള്ള വന്ദേഭാരതുകളാണ് ഇരു പട്ടണങ്ങളെയും ബന്ധിപ്പിക്കുന്നത്.

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വെ മേല്‍പ്പാലമായ ചിനാബ്, അജ്നി എന്നിവയെല്ലാം ഈ റൂട്ടിലാണ്. അതുകൊണ്ടുതന്നെ നിരവധി ടൂറിസ്റ്റുകള്‍ വന്ദേഭാരത് വഴിയുള്ള യാത്ര തിരഞ്ഞെടുക്കുന്നുണ്ട്. തുരങ്കങ്ങളും പാലങ്ങളും മഞ്ഞുമൂടിയ പാളങ്ങളും ഈ യാത്രയില്‍ വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നു. നാല് വന്ദേഭാരത് ട്രെയിനുകളും ബനിഹാളില്‍ അല്‍പ്പ നേരം നിര്‍ത്തിയിടും. ആഗസ്റ്റ് മുഴുവനും ബുക്കിങ് പൂര്ത്തിയായിട്ടണ്ടത്രെ.
ട്രെയിന്‍ സമയം, ടിക്കറ്റ് നിരക്ക് അറിയാം
26401 നമ്പറിലുള്ള വന്ദേഭാരത് കത്രയില്‍ നിന്ന് രാവിലെ 8.10ന് പുറപ്പെട്ട് 11.10ന് ശ്രീനഗറില്‍ എത്തും. മൂന്ന് മണിക്കൂര്‍ മതിയാകും ഈ യാത്രയ്ക്ക്. ചെയര്‍ കാറില്‍ 715 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ 1320 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 26402 നമ്പറിലുള്ള വന്ദേഭാരത് ശ്രീനഗറില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട് അഞ്ച് മണിക്ക് കത്രയില്‍ എത്തും. ചെയര്‍ കാറില്‍ 880 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ 1515 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഈ ട്രെയിന്‍ ചൊവ്വാഴ്ച സര്‍വീസ് ഇല്ല.
അതേസമയം, 26403 നമ്പറിലുള്ള വന്ദേഭാരത് ഉച്ചയ്ക്ക് ശേഷം 2.55നാണ് കത്രിയില് നിന്ന് പുറപ്പെടുക. ആറ് മണിക്ക് മുമ്പായി ശ്രീനഗറിലെത്തും. 660 രൂപ ചെയര്‍ കാറിനും 1270 രൂപ എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റിനും വേണ്ടിവരും. മറ്റു ട്രെയിനുമായി ടിക്കറ്റ് നിരക്കില്‍ മാറ്റം വരുന്നതിന് കാരണം ഭക്ഷണത്തിന്റെ വിലയിലെ മാറ്റമാണ്. 26404 നമ്പറിലുള്ള വന്ദേഭാരത് കത്രിയില് നിന്ന് രാവിലെ 11 മണിക്ക് പുറപ്പെടും. ഈ ട്രെയിനില്‍ 715 രൂപയാണ് ചെയര്‍ കാര്‍ ടിക്കറ്റ് നിരക്ക്. 1320 രൂപ എക്സിക്യൂട്ടീവ് ക്ലാസിന് വേണം. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്.
പഞ്ചാബില്‍ നിന്നൊരു വന്ദേഭാരത്, ടിക്കറ്റ് നിരക്ക് അറിയാം
അതേസമയം, ജമ്മുവിലേക്ക് പഞ്ചാബിലെ അമൃതസറില്‍ നിന്ന് മറ്റൊരു വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. 26405/26406 എന്നീ വന്ദേഭാരത് എക്സ്പ്രസുകളാണ് അമൃതസറിനും കത്രയ്ക്കുമിടയില്‍ സര്‍വീസുള്ളത്. ചൊവ്വാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും ഓടുന്ന ഈ വന്ദേഭാരത് 5.30 മണിക്കൂറിനകം സര്‍വീസ് പൂര്‍ത്തിയാക്കും.
ബിയസ്, ജലന്ധര്‍ സിറ്റി, പത്താന്‍കോട്ട്, ജമ്മു താവി സ്റ്റേഷനുകളില്‍ അമൃതസര്‍-കത്ര വന്ദേഭാരത് നിര്‍ത്തും. കത്രയില്‍ നിന്ന് രാവിലെ 6.40ന് പുറപ്പെടുന്ന ട്രെയിന്‍ അമൃതസറില്‍ 12.20ന് എത്തും. മടക്കയാത്ര വൈകീട്ട് 4.25നാണ്. രാത്രി പത്ത് മണിക്ക് കത്രയില്‍ എത്തിച്ചേരും. ചെയര്‍ കാറില്‍ 1170 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് കോച്ചില്‍ 2085 രൂപയും.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം












Click it and Unblock the Notifications